എന്ന തേപ്പ് കിട്ടിയ എല്ലാ കാമുകന്മാരുടെയും സ്ഥിരം ന്യായീകരണവുമായി നടന്ന ഞാന്‍ പതുക്കെ പതുക്കെ പ്രണയ നൈരാശ്യത്തിന്റെ പടുകുഴിയിലേയ്ക്ക് എടുത്തെറിയപ്പെട്ടു… അവളുമൊത്തുണ്ടായിരുന്ന പ്രണയനാളുകളുടെ ഓര്‍മ്മ എന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു..
മുന്പ് മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു എന്റെ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ പിന്നീട് ആദിയും അതിനു കാരണമായി… പക്ഷെ എന്ജിനീയറിംഗ് ഫൈനല്‍ ഇയറായിരുന്ന ഞാന്‍ ആദിയുടെ ഓര്‍മ്മകളുടെ പേരില്‍ ഉഴപ്പുന്നത് മനസ്സിലാക്കിയ മുത്ത് എപ്പോഴും എന്നെ പഠിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി…
എനിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ എപ്പോഴും അവളെന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു.. ഓരോ ദിവസവും കോളേജില്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നുണ്ടെന്നും…, ഓരോ ക്ലാസ്സും, പരീക്ഷകളും ഒക്കെ ഞാന്‍ കൃത്യമായി അറ്റന്‍ഡ് ചെയ്യുന്നുണ്ട് എന്നും അവള്‍ ഉറപ്പ് വരുത്തിയിരുന്നു… അങ്ങനെ അവളുടെ പരിശ്രമംകൊണ്ട് മാത്രം ഞാന്‍ വല്യ തെറ്റില്ലാതെ എഞ്ചിനീയറിംഗ് പാസ്സായി…
കോഴ്സ് കഴിഞ്ഞു വീട്ടില്‍ വന്നിരുന്ന എന്നെ അവള്‍ നിര്‍ബന്ധിച്ച് നാട്ടിലെ യുവജനക്ലബ്ബില്‍ അംഗത്വമെടുപ്പിച്ചു.., അതിന്റെ പ്രവര്‍ത്തങ്ങള്‍ക്കും മറ്റുമായി വിട്ടു… ഒപ്പം ശ്രീമംഗലം ട്രാവല്‍സിന്റെ കണക്കുകള്‍ നോക്കുന്ന ചുമതലയും അച്ഛനോട് പറഞ്ഞ് എന്നെ ഏല്‍പ്പിച്ചു തന്നു… അങ്ങനെ ഞാന്‍ എപ്പോഴും ബിസിയായിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചതിന്റെ ഫലമായി എനിക്ക് കുറച്ച്കൂടി സാമൂഹ്യബോധം ഒക്കെ വരികയും ഞാന്‍ എന്റെ പഴയ സന്തോഷം വീണ്ടെടുക്കുകയും ചെയ്തു..
അങ്ങനെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സമയത്ത് ഒരു ദിവസം…
പകല്‍ ട്രാവല്‍സിലെ ജോലികളും വൈകുന്നേരത്തെ ക്ലബിലെ പരിപാടികളും ഒക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു കുളിയും കഴിഞ്ഞ് ഒന്ന്‍ മയങ്ങാം എന്ന് കരുതി കട്ടിലില്‍ കിടന്ന എന്റെ അടുത്ത് മുത്ത് വന്നിരുന്നു.. ഒരുപാട് നേരം പല വിശേഷങ്ങളും പറഞ്ഞിരുന്നതിന്റെ അവസാനം എന്റെ കൈയില്‍ അവളൊരു പുസ്തകം വച്ചു തന്നു… ക്യാറ്റ് എക്സാമിന് തയ്യാറെടുക്കുന്നതിനുള്ള ഒരു ഗൈഡ്… പിന്നെ ഒരു ഡയലോഗും…
“…ഏട്ടാ… നമ്മുടെ അച്ഛനും ചെറിയച്ഛനും ഒക്കെ പഴയ പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞാ ഈ ബിസ്സിനസ്സെന്നും പറഞ്ഞു നടക്കുന്നത്…. അവരുടെ അധ്വാനംകൊണ്ട് നമ്മുടെ ശ്രീമംഗലം ഗ്രൂപ്പ് ഇത്രയൊക്കെ വളര്‍ന്നു… ഇപ്പോള്‍ നമ്മുടെ ബിസ്സിനസ്സ് കേരളത്തിനു വെളിയിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമം അവരു നടത്തുന്നുണ്ട്… പക്ഷെ അവരുടെ വിദ്യാഭ്യാസം വെച്ച് പുറത്തു നിന്നും ബിസ്സിനസ്സുകള്‍ വരുമ്പോള്‍ അതൊക്കെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും… അതുകൊണ്ട് ഏട്ടന്‍ എം.ബി.എ ചെയ്യണം… എന്നിട്ട് നമ്മുടെ ബിസ്സിനസ്സില്‍ അച്ഛനെയും ചെറിയച്ചനെയും സഹായിക്കണം… എട്ടന് പറ്റും… എനിക്ക് നല്ല ഉറപ്പുണ്ട്..”
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli