“…. ഹാ…. ഇതെപ്പോ വാങ്ങി…”
“….ഏട്ടനല്ലേ പറഞ്ഞത് ഇനി നാട്ടിലുണ്ടാവും പുതിയകാറ് വാങ്ങണം എന്നൊക്കെ… അതുകൊണ്ട് ഞാനിതങ്ങ് വാങ്ങി….. പിന്നെ സ്വന്തം അധ്വാനം കൊണ്ട് കാറ് വാങ്ങണം… കൂടിയ കാറൊന്നും വേണ്ടാ… അതൊക്കെ മെയിന്‍ന്റൈന്‍ ചെയ്യാന്‍ വല്യ ചെലവാ…. എന്നൊന്നും പറഞ്ഞ് പ്രശ്നമുണ്ടാക്കരുത്… ഏട്ടന്റെ സാലറി അക്കൌണ്ടിലെ കാശ് അതില്‍ തന്നെ കിടന്നോട്ടെ… എങ്ങനുണ്ട് വണ്ടി….???
“…പിന്നെ അടിപൊളി… താങ്ക്യൂ….” അതും പറഞ്ഞ് ഞാനവളെ കെട്ടിപ്പിടിച്ചു…
“…അല്ലാ.?? …അപ്പൊ നിന്റെ കാറോ… സാധാരണ അതല്ലേ ഞാന്‍ ഉപയോഗിക്കാറ്….???അവളില്‍ നിന്നും അകന്ന്‍ മാറി ഞാന്‍ ചോദിച്ചു..
“…. അത് കല്യാണം കഴിയുമ്പോള്‍ ഞാന്‍ കൊണ്ടുപോകും പൊട്ടാ… അപ്പൊ പിന്നെ ഏട്ടന് കാറ് വേണ്ടേ…???” കളിയാക്കിയാണ് അവളത് പറഞ്ഞതെങ്കിലും പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് മറയ്ക്കാന്‍ അവള്‍ എന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു… അവളെ പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു…
“…ഞാന്‍ പോയാലും എന്റെ ഏട്ടന് ഒരു കുറവും വരാന്‍ പാടില്ല… അങ്ങനെ ഉണ്ടായാ ഏട്ടന്‍ എന്നെ ഓര്‍ത്ത് സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല…” ചേച്ചിപ്പെണ്ണ് പെട്ടന്ന് എന്റെ കുഞ്ഞനിയത്തിയായി…
“… വാ വണ്ടിയെടുക്ക്… നമുക്ക് പോവാം…” കണ്ണ് തുടച്ച് അവള്‍ ഡോര്‍ തുറന്ന്‍ എന്നെ ഡ്രൈവിംഗ് സീറ്റില്‍ പിടിച്ചിരുത്തി…
അവളുടെ സെലക്ഷന്‍ അടിപൊളി.. എന്റെ ഫെവറൈറ്റ് കളര്‍ ബ്ലാക്ക്..ബ്രാന്‍ഡ് ന്യു ഓഡി എ6 …
കാറോടിത്തുടങ്ങി കുറച്ചു നേരത്തേയ്ക്ക് അവള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു… ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ അവള്‍ മറ്റൊരു വീട്ടിലേയ്ക്ക് പോകുമെന്നും പിന്നെ പഴയ പോലെ എനിക്ക് അവളുടെ സ്നേഹം കിട്ടില്ല എന്നുമുള്ള തിരിച്ചറിവ് എനിക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല…
“…. ഏട്ടാ… എനിക്ക് കല്യാണം കഴിച്ചു പോകുന്നത് ഓര്‍ക്കുമ്പോള്‍ വല്യ സങ്കടാ… എനിക്ക് ഏട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല… ആഴ്ച്ചയിലോരിക്കലെങ്കിലും എന്നെ കാണാന്‍ ഏട്ടന്‍ വരണോട്ടോ….” എന്റെ ഇടത്ത് കൈയില്‍ ചുറ്റിപ്പിടിച്ച് തോളില്‍ മുഖം ചേര്‍ത്തുകൊണ്ട് അവള്‍ പറയുമ്പോള്‍… വാക്കുകളിലെ സങ്കടം എനിക്ക് വായിക്കാമായിരുന്നു..
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli