മോനൂട്ടന്റെ മരണമാണ് എന്റെ ജീവിതം തന്നെ മാറ്റിയത് എന്നെനിക്ക് തോന്നി… അല്ലായിരുന്നു എങ്കില്‍ അവളാഗ്രഹിച്ചപ്പോഴൊക്കെ അവളുടെ അടുത്ത് ഞാന്‍ ഓടിയെത്തുമായിരുന്നു… എങ്കില്‍ എന്റെ ആദി…!!!!
പക്ഷെ ആദി അവസാനം പറഞ്ഞിട്ട് പോയ വാക്കുകള്‍…. ഇരുതല മൂര്‍ച്ചയുള്ള കത്തി എന്റെ നെഞ്ചില്‍ തറച്ചിരിക്കുന്ന പോലെ തോന്നി…. തെറ്റ് ചെയ്തവന്‍ എന്ന കുറ്റബോധമാണ് എന്റെ ആ തോന്നലിനു കാരണമെങ്കിലും ആദിയുടെ ഭീഷണിക്കു പിന്നിലെ ചേതോവികാരം എനിക്ക് വ്യക്തമായി അറിയാമായിരുന്നു..
എന്റെ പ്രണയവും വിശ്വാസവും നഷ്ടപ്പെടുന്നതിനേക്കാള്‍ ആദിക്ക് പ്രശ്നമായിയുന്നത് ശ്രീമംഗലത്തെ ഇളമുറത്തമ്പുരാന്റെ പട്ടമഹിഷീപദം നഷ്ടപ്പെടുന്നതായിരുന്നു… ആ സ്ഥാനം നല്‍കുന്ന അന്തസ്സും ആര്‍ഭാടങ്ങളും നഷ്ടപ്പെടുത്താന്‍ അവള്‍ ഒരുക്കമായിരുന്നില്ല… അതിനെല്ലാത്തിനും അപ്പുറം “ശങ്കരത്തെ അച്യുതന്‍” എന്ന ആദിയുടെ അച്ഛന്‍.., അതായത് എന്റെ വല്യമ്മാവന്‍ ഇതറിഞ്ഞാല്‍ അവളെ കൊന്നു കളയും എന്ന പേടിയും…
എന്നെ മരുമകനായി കിട്ടുന്നതിലൂടെ ലഭിക്കാനിരിക്കുന്ന സ്വത്തിന്റെയും മറ്റും കണക്ക് ഇപ്പോഴേ മനസ്സില്‍ കൊണ്ട് നടക്കുന്ന വല്യമ്മാവന്‍ ആദിയുടെ തെറ്റുകൊണ്ട് ഞാനവളെ വേണ്ടായെന്നു വച്ചു എന്നറിയുന്ന നിമിഷത്തിനപ്പുറം ആദിക്ക് ആയുസ്സുണ്ടാവില്ല എന്നവള്‍ക്ക് നന്നായി അറിയാം… അത് മനസ്സില്‍ കണ്ടുകൊണ്ട് തന്നെയാവണം ആദി ഇങ്ങനെ ഒരു ഭീഷണി മുഴക്കിയത്..
സമയം പോകുന്നത് പോലും ശ്രദ്ധിക്കാതെ ഓരോന്ന് ഓര്‍ത്ത് ഞാന്‍ കിടന്നു… ഇടയ്ക്കെപ്പോഴോ ഒന്ന്‍ മയങ്ങിയ ഞാന്‍ വ്യക്തമല്ലാത്ത.., പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു… മല്ലിമോള് എന്നെ കുലുക്കി വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്.. ഉറക്കത്തിനിടയ്ക്ക് ഞാന്‍ ആദിയുടെ പേരുപറയുകയും ഞെട്ടുകയും ഒക്കെ ചെയ്തിരുന്നു എന്ന്‍ അവള്‍ പറഞ്ഞപ്പോള്‍ ഒന്ന് മൂളുകമാത്രം ചെയ്തിട്ട് ഞാന്‍ എഴുന്നേറ്റു…
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli