ഇനി ഇവിടെ നിന്നിട്ട് എന്ത് കാര്യം… എത്രയും പെട്ടന്ന് ഈ നാട്ടില്‍ നിന്നും പോകണം… യാത്ര പറയാനായി ഞാന്‍ മാണിക്യനെയും പഞ്ചമിയെയും തിരഞ്ഞ് അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലിന്റെ പടിയില്‍ ചാരി ഇരിക്കുന്ന മാണിക്യന്റെ മടിയില്‍ കിടക്കുന്ന പഞ്ചമിയെയാണ് കണ്ടത്… എന്റെ സാമീപ്യം അറിഞ്ഞ അവള്‍ പതുക്കെ കണ്ണു തുടച്ചുകൊണ്ട് എഴുന്നേറ്റിരുന്നു…
“….ഞാന്‍ പോവാ… ഇനി ഇങ്ങോട്ട് എപ്പോഴാണെന്ന് അറിയില്ല… പക്ഷെ നിങ്ങളെ കാണാന്‍ ഞാന്‍ വരും…” മറുപടിക്ക് കാത്ത് നില്‍ക്കാതെ നടക്കാന്‍ തുടങ്ങിയ എന്നെ പുറകില്‍ നിന്നും പഞ്ചമി ഇറുകെ പുണര്‍ന്നു…
“…ദേവാ…നാന്‍ തപ്പ് പണ്ണിട്ടേ… തപ്പ് പണ്ണിട്ടേ….” അവള്‍ ഓരോന്ന് പറഞ്ഞു കരയാന്‍ തുടങ്ങിയപ്പോള്‍ മാണിക്യനും എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചു..
ആദിയുമായുള്ള എല്ലാം അവസാനിച്ചു എന്ന് കരുതുമ്പോഴും…, അവളുമൊരുമിച്ച് കഴിഞ്ഞ പഴയ നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് ഇനിയും ഒരുപാട് നാള്‍ കഴിയണമെന്ന്‍ എന്നെ നന്നായി അറിയാമായിരുന്ന എന്റെ കൂട്ടുകാര്‍ക്ക് മനസ്സിലായിരുന്നു.. അതുകൊണ്ട് മാത്രമാണ് പഞ്ചമിയുമൊത്ത് മധുരമുള്ള ഒരു രാത്രി എനിക്ക് തരാന്‍ തെറ്റാണ് എന്നറിഞ്ഞുകൊണ്ട്തന്നെ അവര്‍ തീരുമാനിച്ചത്.. ആദിയെ മറക്കാന്‍ അതെന്നെ സഹായിക്കുമെന്ന് അവര്‍ കരുതി.. സ്വന്തം ജീവിതത്തേക്കാള്‍ എന്റെ സന്തോഷത്തിനു മുന്‍തൂക്കം നല്‍കുന്ന എന്റെ കൂട്ടുകാരുടെ സ്നേഹം…
എന്നാല്‍ ഇന്ന് ആദി പറഞ്ഞ വാക്കുകളില്‍ നിന്നും ഒന്നും അവസാനിച്ചിട്ടില്ല എന്ന്‍ മനസ്സിലാക്കിയ മാണിക്യനും പഞ്ചമിയും എന്നെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതോര്‍ത്ത് നീറുകയായിരുന്നു എന്ന് പഞ്ചമിയുടെ പതം പറഞ്ഞുള്ള കരച്ചിലില്‍ നിന്നും എനിക്ക് മനസ്സിലായി.. തീരുമാനം മാണിക്യന്റെതായിരുന്നതുകൊണ്ട് പറയാന്‍ വാക്കുകള്‍ പോലുമില്ലാതെ മാണിക്യന്‍ നിന്നു.. എന്നാല്‍ ആ തെറ്റില്‍ ഞാനും ഒരേപോലെ പങ്കാളിയാണ് എന്നത് കൊണ്ട് അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു…
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli