ആ പുസ്തകങ്ങളൊക്കെ ഇവിടെ കിടന്നോട്ടെ എന്ന് വിചാരിച്ചിരുന്നു എങ്കില്‍ ഇന്ന്‍ ഞാന്‍ ആ ഡയറി കാണില്ലായിരുന്നു… ശീലമില്ലാതിരുന്നിട്ടും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ എഴുതിയ ഡയറി… എന്റെ നഷ്ടങ്ങളുടെ കണക്ക് പുസ്തകം…
“…ഹൃദയ തന്ത്രികളിലെ ശ്രുതിമുറിഞ്ഞ ദേവരാഗം…”
ആലോചിച്ച് കിടന്ന് സമയം പോയത് ഞാന്‍ അറിഞ്ഞില്ല… ഫോണിന്റെ റിംഗ് കേട്ട് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു.. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നാട്ടിലേയ്ക്കുള്ള വോള്‍വോ പുറപ്പെടുന്നത്… ഫോണില്‍ മുത്തായിരുന്നു.. ഞാന്‍ പുറപ്പെട്ടോ എന്നറിയാന്‍ വിളിച്ചതാണ്… ഉടനെ പുറപ്പെടുമെന്നും ബസ്സില്‍ കയറിയ ശേഷം മെസ്സേജ് അയച്ചേക്കാം എന്നും പറഞ്ഞ് ഫോണ്‍ വച്ചു…
ബാഗൊക്കെ നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്നു.. മുന്നിലെ മേശയിലിരുന്ന കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതില്‍ നിന്നും രണ്ട് പെഗ് പകര്‍ന്നു കുടിച്ചിട്ട് ഞാന്‍ എഴുന്നേറ്റു… നീറ്റ് വിസ്കി… വല്ലപ്പോഴുമുള്ള എന്റെ മദ്യപാന ശീലത്തില്‍ ഇവനാണ് കമ്പനി….
മുറിയില്‍ നിന്നും ഡ്രസ്സ് മാറി ഇറങ്ങുമ്പോള്‍ കോളിംഗ് ബെല്‍ കേട്ടു… വാതില്‍ തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന അറോറ… എം.ബി.എയ്ക്ക് എന്റെ സഹപാഠിയായിരുന്നു അവള്‍.. ഹാഫ് മലയാളിയായ ഗോവന്‍ സുന്ദരി… ഇപ്പോള്‍ ഇവിടെ ഹൈദരാബാദില്‍ തന്നെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ എച്ച്.ആര്‍. ഡിവിഷനില്‍ ജോലി ചെയ്യുന്നു…
ഞാന്‍ ഇന്ന് പോകും എന്ന്‍ പറഞ്ഞപ്പോള്‍ ബസ്സിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെ അവള്‍ ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു… എന്നെ ഡ്രോപ് ചെയ്യാന്‍ വേണ്ടി മാത്രം ഉച്ചകഴിഞ്ഞ് അവള്‍ ലീവെടുത്തു.. ഈ നഗരം സമ്മാനിച്ച അനേകം കൂട്ടുകാരില്‍ അല്‍പ്പം സെന്‍സിബിളായ ഫ്രണ്ട് ഇവളായതുകൊണ്ട് ഞാന്‍ ഓ.കെ. പറഞ്ഞു..
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli