അരമണിക്കൂര്‍ യാത്രയുണ്ടായിരുന്നു ബസ്സിനടുത്തേയ്ക്ക്… കാര്‍ ഞാന്‍ തന്നെയാണ് ഓടിച്ചത്.. അറോറയുടെ കൂടെക്കൂടിയപ്പോള്‍ എന്റെ ശോകം മൂടൊക്കെ മാറി… വഴിനീളെ അവള്‍ ഓഫീസിലുണ്ടായ ഒരു രസികന്‍ സംഭവം എന്നെ വിവരിച്ചു കേള്‍പ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു… അവസാനം അവളുടെ ചിരിയില്‍ പങ്കുകൊണ്ട് ഞാനും ചിരിച്ച് അവസാനിപ്പിച്ചപ്പോഴേക്കും എനിക്ക് ഇറങ്ങണ്ട സ്ഥലം എത്തി… ബസ്സില്‍ കയറി എന്റെ സീറ്റ് നമ്പര്‍ നോക്കി ലഗ്ഗേജൊക്കെ ഒതുക്കി വച്ച ശേഷം ഞാന്‍ അറോറയോടൊപ്പം അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ലഞ്ച് കഴിച്ചു… പിന്നെ അവളുടെ കാറില്‍ ഇരുന്ന്‍ അവളെ ഒന്ന് കെട്ടിപ്പിടിച്ച് യാത്രയും പറഞ്ഞ് ഞാന്‍ ഇറങ്ങി…
ഞാന്‍ സെറ്റിലായി എന്ന് ബോധ്യപ്പെട്ട് നാട്ടിലെത്തിയാല്‍ വിളിക്കണം എന്നും പറഞ്ഞ് അറോറ പോയി….
ബസ്സില്‍ അധികം തിരക്കുണ്ടായിരുന്നില്ല.. ഡ്രൈവര്‍ സൈഡില്‍ വിന്‍ഡോ സീറ്റ് നോക്കി ബുക്ക് ചെയ്തിരുന്നത് കൊണ്ട് ശല്യമില്ലാതെ ഉറങ്ങാം.. രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എന്റെ അടുത്ത സീറ്റ് കാലിയായിരുന്നു… വീക്ക്ഏന്‍ഡ് ആയത്കൊണ്ട് വഴിക്ക് നിന്നും ആളുകള്‍ കയറി എല്ലാ സീറ്റും ഫില്ലാകുമെന്ന് ഞാന്‍ ഊഹിച്ചു… ഹെഡ്സെറ്റില്‍ പാട്ടും വച്ച് ഞാന്‍ ഇരുന്നു…
ചില ബിസ്സിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി ഞാന്‍ ഹൈദ്രാബാദില്‍ ഉണ്ട്… തിരിച്ചു പോകുമ്പോള്‍ ഫ്ലൈറ്റിനു പോകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്… അതാവുമ്പോള്‍ മാക്സിമം 5 മണിക്കൂറില്‍ കൂടുതല്‍ ചിലവാവില്ല.. പക്ഷെ പിന്നെ ഞാന്‍ തീരുമാനം മാറ്റി… ഒരുപാട് കാലം ഈ നാടിന്റെ മടിത്തട്ടില്‍ ഉറങ്ങിയതല്ലേ തിരിച്ചുള്ള യാത്രയില്‍ വഴിയോരക്കാഴ്ച്ചകളിലൂടെ ഈ നഗരത്തിന്റെയും മറ്റും ഭംഗി ആസ്വദിച്ചു യാത്ര ചെയ്യണം എന്ന് തോന്നി.. ഇതാവുമ്പോ മൊത്തം 20 മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്.. ചുമ്മാ ഒരു വട്ട്..
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli