ദേവരാഗം 8 [ദേവന്‍] 931

“… നീയെന്താ ഇവിടെത്തന്നെ നിന്നു കളഞ്ഞത്… അകത്ത് കയറി ഇരിക്കാമായിരുന്നില്ലേ…??”

“… തനിച്ച് അകത്തിരിക്കാന്‍ എനിക്ക് പേടി തോന്നി അതാ ഞാന്‍ പുറത്തിരുന്നത്…”

“…ഉം… വാ…”

ഞാന്‍ അവളുടെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി വാതില്‍ തുറന്നു…  സിറ്റൌട്ടില്‍ നിന്നും കയറി ചെല്ലുന്നത് വലിയ ഹാളിലേയ്ക്കാണ്… ഹാളിന്റെ നാല് ഭാഗത്ത് നിന്നും ഒരു സ്റ്റെപ്പിറങ്ങിയാല്‍ തളംപോലെയുള്ള ഭാഗത്തെയ്ക്കിറങ്ങാന്‍ കഴിയുന്ന രീതിയിലാണ് ഹാള്‍… ആ തളത്തിന്റെ നടുക്ക് ചെറിയ ഒരു ഫൌണ്ടനും, ചുറ്റും ഫുള്‍കവര്‍സെറ്റികളും… ഈ ഹാളില്‍ നിന്ന് തന്നെ മുകളിലേയ്ക്കുള്ള സ്റ്റെയറിന് അടുത്തുകൂടിയുള്ള ഇടനാഴി കടന്നാല്‍ ഒരു നടുമുറ്റത്തിനു ചുറ്റും മുറികളുള്ള മറ്റൊരു ഭാഗം.. അവിടം കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയാല്‍ വിശാലമായ ഒരു പൂളാണ്.. അങ്ങനെ പഴയ എട്ടുകെട്ടിന്റെ ഒരാധുനിക വേര്‍ഷനാണ് നാലായിരം സ്ക്വയര്‍ ഫീറ്റിലുള്ള  വിശാലമായ ഗസ്റ്റ്ഹൌസ്..

ഞാന്‍ ലൈറ്റിട്ട് തളത്തിലേയ്ക്കിറങ്ങിയതും ആദി എന്നെ പുറകില്‍ നിന്നും പുണര്‍ന്നു. അവളുടെ നെഞ്ചിലെ മാര്‍ദ്ധവം എന്റെ പുറത്ത് അമര്‍ന്നു ഞെരിഞ്ഞു..

“ … ദേവേട്ടാ… എന്നോടിപ്പോഴും ദേഷ്യമാണല്ലേ…??” എന്റെ മുതുകില്‍ മുഖമര്‍ത്തി അവള്‍ പരിഭവിച്ചു.

“… ഇല്ല ആദീ.. എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല…” എന്റെ വയറില്‍ ചുറ്റിയ അവളുടെ മൃദുലമായ കൈകളില്‍ തഴുകി ഞാന്‍ അവളെ സമാധാനിപ്പിച്ചു.

“…പിന്നെന്തിനാ എന്നോട് രാവിലെ അങ്ങനൊക്കെ പറഞ്ഞേ…??”

“…അത്…!! നീ എന്റെ അടുത്ത് വന്നു കിടന്നപ്പോള്‍ പിള്ളേര് ആരെങ്കിലുമാവും എന്നാ ഞാന്‍ കരുതിയത്… പെട്ടന്ന്‍ നീയാണെന്ന് അറിഞ്ഞതിന്റെ ഷോക്കില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു… നീ അത് മറന്നേരെ..”

“…ഉം…”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

68 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. സ്നേഹിതൻ

    Pennan devan..

  3. Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu

  4. Gi enthayi dari yayo

  5. മാത്തുക്കുട്ടി

    ദേവൻ ഭായ്

    ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്.

    താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി.
    കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്)
    ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.

  6. Empty…..Onnum angotti manasilavanilla…Aaara sheri..Aaara thetti??…kaalam thelikatte!
    Ethipolathanney katha munbotti povatte…Adutha bhaghathinu vendi kaathirikkuvahne?
    Athikkam vaykillahne pretheekshikunnu?? ദേവേട്ടാ…

  7. Katta waiting …..

    Super story

  8. നന്ദൂട്ടൻ

    ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്…
    മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും
    ഇടയ്ക്കിടെ തേട്ടി തേട്ടി വരും…?
    ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം… ☺️
    പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട…?

    ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️

  9. MR കിങ് ലയർ

    ദേവേട്ടാ അടുത്ത പാർട്‌നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം

    MR. കിങ് ലയർ

  10. ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും!
    വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്!

    ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്!
    ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..!
    ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..?
    സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?

  11. Powlichu

Leave a Reply

Your email address will not be published. Required fields are marked *