ദേവരാഗം 9 [ദേവന്‍] 1025

അജുവിന്റെ കല്യാണവും ഈ ഒപ്പമാണെങ്കിലും അതിന്റെ ചിലവൊക്കെ അവനും അവന്റെ പെണ്ണിന്റെ വീട്ടുകാരും തന്നെയാണ് വഹിക്കുന്നത്… കല്യാണം നടക്കുന്നത് ഈ ഒപ്പമാണെന്ന് മാത്രം.. മുത്തിന്റെ കല്യാണനിശ്ചയം നടന്നതിന്റെ പിറ്റേ ആഴ്ച്ചയാണ് അവന്റെ നിശ്ചയവും നടന്നത് അതുകൊണ്ട് കല്യാണം ശ്രീമംഗലത്ത് വച്ചുമതി എന്ന അച്ഛന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കുകയായിരുന്നു… അജുവും ശ്രീമംഗലം തറവാട്ടിലെ ആണല്ലോ.

“…എന്നാലും ഈ ആദി എന്തൊരു മണ്ടിയാ.. നിങ്ങള് തമ്മിലുള്ള ഒരു പ്രൈവറ്റ് വീഡിയോ എടുക്കാനായിരുന്നെങ്കില്‍ ഇവളെന്തിനാ ഈ ഡി.എസ്.എല്‍.ആര്‍. ഉപയോഗിച്ചേന്നാ എനിക്ക് മനസ്സിലാവാത്തത്.. അതിനു വല്ല സ്പൈക്യാമും വച്ചാ പോരാരുന്നോ…” മുത്തിനൊപ്പം കല്യാണം കഴിക്കുന്ന മറ്റ് മൂന്നു പെണ്‍കുട്ടികളുടെ വീട്ടിലും പോയി ഒരുക്കങ്ങളൊക്കെ കണ്ട് തിരിച്ചു വരുന്ന വഴിക്കാണ് മുത്ത് വീണ്ടും ആദിയുടെ കാര്യം സംസാരിക്കാന്‍ തുടങ്ങിയത്… ഞങ്ങള്‍ക്കൊപ്പം പഞ്ചമിയും മാണിക്യനും ഉണ്ടായിരുന്നു.

“… ഹേയ്… അവളത്രയ്ക്ക്   മണ്ടിയൊന്നുമല്ല.. ആ ക്യാമറ വച്ചതിനു പിന്നില്‍ വേറെ എന്തോ ഉദ്ദേശമുണ്ട്..” മുത്തിന് മറുപടി കൊടുത്തത് പഞ്ചമി ആയിരുന്നു.. അവള്‍ക്കിപ്പോള്‍ ഇടയ്ക്ക് മാത്രമേ തമിഴ് വരൂ… അല്ലാത്തപ്പോള്‍ ശുദ്ധമലയാളം. മാണിക്യനും അങ്ങനെ തന്നെ.

“…എട്ടന് എന്താ തോന്നുന്നേ…?? എന്റെ പുറകിലെ സീറ്റിലിരുന്ന മുത്ത് മുന്നോട്ടാഞ്ഞിരുന്ന്‍ എന്റെ തലയില്‍ തോണ്ടിക്കൊണ്ട് ചോദിച്ചു.

“…എടീ മണ്ടി കുശ്മാണ്ടമേ… നീ ആദിയെ വല്ലാതെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തു കളഞ്ഞു… ആര് എന്ത് പറഞ്ഞാലും വിശ്വസിച്ചിരുന്ന, ആരെങ്കിലും അവളെ ഒന്ന് കളിയാക്കിയാല്‍ പോലും അതൊന്നു മനസ്സിലാവാന്‍ പത്ത് മിനിറ്റെടുക്കുന്ന ആ പഴയ ആദിയല്ല അവളിപ്പോ… ഒരു കോളേജ് പ്രൊഫസറാ…”

“…പിന്നേ പ്രൊഫസറാണെന്ന് കരുതി അവളുടെ മണ്ടത്തരത്തിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല…” ഞാന്‍ ആദിയെ പൊക്കിപ്പറഞ്ഞത് മുത്തിന് ഇഷ്ടപ്പെട്ടില്ല.

“..മണ്ടി ആയിട്ടാണോ അവള് എം.എസ്.സി റാങ്കോടെ പാസ്സായത്.. അതും മാത്ത്സ്..  പണ്ട് അവള് പഠിക്കാനൊന്നും വല്യ താല്പ്പര്യമില്ലാതിരുന്ന അക്ഷരവിരോധി ആയിരുന്നെന്നു കരുതി ഇപ്പോ അവള് അങ്ങനെയാണെന്ന് കരുതിയ നീയാ മണ്ടി…”

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

67 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Eppol..aadiye pattikkalle..please….paavam aadi

  3. aadi aval rou sambhavam aanallo.. entho aadi cheythath athra thettano? atho vere enthengilum plan undo? suspense theeran kaathirikkunnu..

  4. Bro… Waiting for the next episode…please…

  5. Bro… Waiting for the next episode…please

  6. Alla enthayi Radi yayo

  7. ? മാത്തുകുട്ടി

    ദേവൻ
    നല്ല കഥ രണ്ട് പ്രാവശ്യം വായിച്ചു, അടുത്ത പാർട്ട് ഈ ത്രില്ലിംഗ് മൂഡ് പോകുന്നതിനുമുമ്പ് കൊണ്ടു വന്നാൽ നന്നായിരുന്നു

  8. Bro… Waiting for the next episode….

  9. തകർത്തു ബ്രോ… ഒരു പുഴപോലെ ഒഴുകി വന്ന കഥ അവസാനം ഡാർക് ആക്കിയാലോ ബ്രോ.. വേഗം അടുത്ത ഭാഗം വരട്ടെ

  10. ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലും അല്ലെ ദേവൻ ഭായി.വേഗമാകട്ടെ അടുത്ത പാർട്ട്‌ ഇതിന്റെ അടുത്ത പാർട്ട് കിട്ടാതെ ഒരു മനഃസമാന്തനം ഇല്ല ബ്രോ.????

  11. ഈ ഭാഗവും പൊളിച്ചു. അതിഗംഭീരം. ഈ ഭാഗത്ത് ഞാൻ ആതിയുടെ കൂടെ ആണ്. കഴിഞ്ഞ ഭാഗം വരെ ദേവന്റെ കൂടെയും. ദേവൻ ഇപ്പോൾ കാണിക്കുന്നത് ശരിയല്ല. സ്വന്തം കന്‌ഫ്യൂസ്ഡ് മൈൻഡ് കാരണം ഒരു പെണ്കുട്ടിയെ വെറും ഒരു ഓപ്‌ഷൻ ആയി വെക്കുന്നത് ശരിയല്ല.
    ഇനി എന്ത് പറ്റി, അനുപമയെ അജു തേച്ചൊ? അനുപമയെ ദേവൻ കെട്ടേണ്ടി വരുമോ. ബാക്കി പോരട്ടെ.

    1. ചേട്ടാ ആദി വെറും pooriyaa… അവളുടെ കൂടെ നിൽക്കണ്ട… നാറും…. ഉത്സവത്തിന്റെ അന്ന് രാത്രി ദേവൻ ആദിയുടെ വിട്ടിൽ വന്ന് ബെൽ അടിച്ചിട്ട് അവൾ വന്ന സീൻ ഒന്ന് നോക്ക്… എന്നിട്ട് അവൾ ഇപ്പൊ പറയുന്നതും ഒന്ന് നോക്ക്… കുളക്കടവിൽ അവൾ പറഞ്ഞപോലെ അവൾക്ക് എതിർക്കാൻ പറ്റിയില്ല… ഒക്കെ. സമ്മതിക്കാം… എന്നിട്ടും അവനെ വിട്ടിൽ കേറ്റി… അവൾ വാതിൽ തുറന്ന് പുറത്തു വരുന്ന സീനിൽ പറയാതെ പറയുന്നുണ്ട് വരുൺ ആധിയുടെ മുലയിൽ പിടിച്ചോണ്ട് ഇരിക്കയിരുന്നുന്ന്…..

  12. സോറി രാമേട്ടാ…,

    എഴുതി വന്നപ്പോ ഇങ്ങനായി പോയതാണ്.. ഇനി ശ്രദ്ധിച്ചോളാം

    ദേവൻ

  13. കിടുകിടാച്ചി

Leave a Reply

Your email address will not be published. Required fields are marked *