” ഹേയ്… താനെന്താ ഫുഡ് കഴിക്കുന്നില്ലേ…”
ഞാനവന്റെയടുത്തിരുന്നുകൊണ്ട് അവനോട് ചോദിച്ചു.
” സാർ…!! ”
അപ്പോൾ മാത്രമായിരുന്നു അവനെന്റെ സാന്നിധ്യം മനസിലാക്കിയത്.
പക്ഷെ അവന്റെ മുഖം കണ്ടപ്പോൾ സത്യത്തിലെനിക്ക് സങ്കടം തോന്നിപ്പോയി.
നിറഞ്ഞ കണ്ണുകൾ.
അവനെന്നെനോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
” എന്തിനാ മാഡം നിന്നെ വഴക്കുപറഞ്ഞേ…?!”
ഞാനവനെയാശ്വസിപ്പിക്കാനെന്നോണം അവന്റെ തോളിൽ പിടിച്ചുകൊണ്ടാണ് അത് ചോദിച്ചത്.
” ഇതിന്ന് സബ്‌മിറ്റ് ചെയ്യേണ്ടതാ… അത് ചെയ്ത് തീരാത്തോണ്ടാണ്… ”
അവൻ ജോലിതുടർന്നുകൊണ്ടാണ് മറുപടി പറഞ്ഞത്.
” എന്ത്പറ്റി ഇത്രേം ഡീലേയാവാൻ… ”
” രണ്ടൂസായിട്ട് ഞാൻ ലീവായിരുന്നു … എന്റെയമ്മ ഹാർട്ട് പേഷ്യന്റാ സാർ. അമ്മ… അമ്മക്കോട്ടും വയ്യാണ്ടായി… രണ്ടൂസം മുന്നേ ഞാനൊഫീസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോ അമ്മ… വീണ് കിടക്കായിരുന്നു… ബോധമൊന്നുമില്ലായിരുന്നു… ഹോസ്സ്‌പിറ്റലിൽ എത്തിച്ചപ്പോഴാ അറിഞ്ഞേ അറ്റാക്ക് ആയിരുന്നുവെന്ന്… ഞാൻ കുറച്ചൂടെ വൈകിയിരുന്നേ ചിലപ്പോ എനിക്കമ്മയെ….!”
മുഴുവിപ്പിക്കാൻ വയ്യാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതോടൊപ്പം അവന്റെയേങ്ങലടികളും.
????
??????