അവനൊരു സോഫ്റ്റ്വയർ ഡിസൈൻ ചെയ്യുകയായിരുന്നു. എന്റെ സഹായം കൂടിയുണ്ടായത് കാരണം അവനല്പം റീലാക്സ് ആയി. പെട്ടന്ന് തന്നെ ഞങ്ങൾ ജോലികൾ ചെയ്തുകൊണ്ടിരുന്നു.
ജോലിയേതാണ്ട് തീരാറായി… ഫൈനൽ സ്റ്റേജിലാണ് ഇപ്പൊ.
” ഡോ…..!! ”
വെടിയൊച്ച പോലൊരു അലർച്ച… വേറാര്.. താടക തന്നെ. പക്ഷേയിത്തവണ എനിക്ക് നേരെയാണെന്ന് മാത്രം.
” ഇവിടെ വെറുതെയിരിക്കാനാണോ തന്നെയപ്പോയിന്റ് ചെയ്തേ…!! ”
താടകയുടെ അലർച്ച അവിടെ മുഴങ്ങി.
ഓഫീസിലെ എല്ലാരുടെയും കണ്ണുകൾ എനിക്ക് മേൽപതിഞ്ഞു.
” ഞാനിവനെ സഹായിക്കുകയായിരുന്നു മാം”
അവളുടെ പെരുമാറ്റം അത്രക്കങ്ങ് ദഹിച്ചില്ലെങ്കിലും വിനയത്തോടെ ഞാൻ മറുപടി പറഞ്ഞു.
” അവന്റെജോലിചെയ്യാനല്ല തന്നെയിവിടെ ജോലിക്കെടുത്തത്… താൻ തന്റെ ജോലി നോക്കെടോ… ”
അവള് പിന്നെയും എനിക്ക് നേരെ പൊട്ടിത്തെറിച്ചു.
” സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് ”
എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.
പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.
” ഐ വിൽ ഷോ യു…!”
????
??????