” ഹലോയേട്ടാ… ഞാൻ ദേ വിളിക്കാന്തുടങ്ങുവായിരുന്നു… എങ്ങനെയുണ്ടോഫീസും താമസവുമൊക്കെ… ”
” ഓഫീസൊക്കെ കൊള്ളാടിപെണ്ണേ… നിന്റെയെക്സാം എങ്ങനെയുണ്ടായിരുന്നു…”
” അതൊക്കെ നന്നായിട്ടെഴുതി… ഇന്നലെയാണെങ്കിയേട്ടമ്പോയ സങ്കടത്തിൽ നിയ്ക്കൊരക്ഷരം പഠിക്കാമ്പറ്റീല… ”
” ഓഹോ… എന്നിട്ടെങ്ങനെയുണ്ടല്ലീ ഞാനില്ലാൻണ്ടുള്ള ജീവിതം… ”
” സത്യമ്പറഞ്ഞാ ഒരു രസോല്ല… വീടുറങ്ങിയപോലെയായി എന്നച്ചനിന്നലെ അമ്മയോട് പറയണിണ്ടായി… എനിക്കുന്നിന്നെ വല്ലാണ്ട് മിസ്സെയ്യണൂട…”
അവളൊന്ന് ചിണുങ്ങി.
” ദേപെണ്ണേ… സെന്റി വേണ്ടാട്ടോ… നീയമ്മയ്ക്ക് ഫോൺകൊടുത്തേ… ”
അങ്ങനെ കുറച്ചുനേരം അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ച് ഫോൺ കട്ട് ചെയ്തു.
ഞാൻ ഹാളിലേക്ക് തന്നെ ചെന്നു. ബാക്കി രണ്ടുപേരും അപ്പോഴേക്ക് വന്നിട്ടുണ്ടായിരുന്നു. അവരും വന്ന് പരിചയപ്പെട്ടു. സുമേഷേന്നും ജോസ് എന്നുമാണ് പേര് പറഞ്ഞത്. കാർത്തിക്കിനെ അവിടെ കണ്ടില്ല.
അവരോട് കുറച്ചുനേരം സംസാരിച്ചിരുന്നു.
അപ്പോഴാണ് കാർത്തിക്ക് അടുക്കളയിൽനിന്നും നാല് ഗ്ലാസും ഒരു പത്രത്തിൽ മിച്ചറും ഒക്കെ ആയി അവിടേക്ക് വന്നത്. വെള്ളമടിക്കാനുള്ള പുറപ്പാട്
” ആഹാ… ഫോൺ വിളിയൊക്കെ കഴിഞ്ഞോ… ഞാമ്മന്ന് നോക്കിയപ്പോ ഫോണിൽ സംസാരിക്കുവായിരുന്നു… അതാപ്പിന്നെ ശല്യഞ്ചെയ്യാഞ്ഞേ… ”
കാർത്തിക്ക് എന്നെനോക്കി പറഞ്ഞു
” എന്നെ വിളിക്കായിരുന്നല്ലോ…. ഞാൻ വീട്ടിലേക്കൊന്ന് വിളിച്ചേയാ… “
????
??????