ഇവർ കച്ചവടംനടത്തുന്നതാവട്ടെ വലിയ റെസ്റ്റോറന്റുകളുടെയും ഷോപ്പിങ് കോംപ്ലക്സുകളുടെയും മുന്നിലും.എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.
ഓരോ മൂലയിലും ഓരോ ജീവിതങ്ങൾ,യാതനകൾ, ചെറുത്തുനിൽപ്പുകൾ, പ്രയത്നങ്ങൾ… അങ്ങനെയങ്ങനെ ഓരോ മനുഷ്യരും വ്യത്യസ്ഥങ്ങളായ ജീവിതത്തിനുടമകളാണ്.
വല്യച്ഛന്റെ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞത്കാരണം തൽക്കാലം വേറെ മുറിനോക്കേണ്ട എന്ന തീരുമാനം ഞാനെടുത്തു. അഥവാ അത് ശരിയായില്ലെങ്കി വൈകീട്ട് അന്വേഷിക്കാം എന്നതീരുമാനത്തിൽ ഞാനെത്തിച്ചേർന്നു.
ബസ്സ് കയറി ഞാൻ ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി.
“ഗുഡ്മോർണിംഗ് സാർ ”
ഓഫീസിലേക്ക് കയറിചെന്നപ്പോൾ ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ഗാർഡ് ഒരു പുഞ്ചിരിയോടെ എന്നെ വിഷ് ചെയ്തു.
ഞാൻ തിരിച്ചും.
സമയമാകുന്നതേയുള്ളു. ചുരുക്കം ചിലർ വന്ന് സിസ്റ്റത്തിന് മുന്നിൽ ഇരുപ്പുണ്ട്.
പെന്റിങ് ഉള്ള ജോലികൾ തീർക്കുന്നതായിരിക്കണം.
ഞാൻ കയറിചെന്നപ്പോൾ അവരെന്നെ വിഷ് ചെയ്തു. അവർക്കൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനെന്റെ കാബിനിലേക്ക് ചെന്നു.
എനിക്ക് മുന്നേ ഉണ്ടായിരുന്നയാൾ ചെയ്യേണ്ടിയിരുന്ന കുറെയേറെ ജോലികൾ ഇനിയും പെന്റിങ് ആണ്. ആദ്യം അതൊക്കെ തീർക്കാം എന്ന ചിന്തയിൽ ഞാൻ ജോലിയാരംഭിച്ചു.
……
” നോൺസെൻസ്… ഇതിനാണോ തനിക്ക് കമ്പനി സാലറിതരുന്നേ…എനിക്ക് തന്റെയൊരെസ്ക്യൂസും കേൾക്കണ്ട…. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് തീർത്തെന്നെ കാണിച്ചിട്ട് ഇവിടന്നിറങ്ങിയാമതി… പ്രൊജക്റ്റ് റിപ്പോർട്ടും എടുത്ത് താനെന്റെ കാബിനിലോട്ട് വാ… ”
പുറത്തുനിന്ന് ഷൗട്ടെയ്യണത് കേട്ട് ഞാൻ എണീറ്റ് കാബിന്റെ ഡോർ തുറന്ന് വെളിയിലേക്ക് നോക്കി.
????
??????