” എനിക്കറിയാം മാം അത് നിങ്ങളാണിവിടെനിന്ന് മാറ്റിയതെന്ന്. ”
ഞാമ്പറഞ്ഞത് കേട്ടതും താടക ഞെട്ടിയെന്നെ നോക്കി.
” എനിക്ക് മാമുമായിട്ട് യാതൊരു വിദ്വേഷവുമില്ല… പക്ഷേ നിങ്ങളെന്നോടെന്തിനാണ് ദേഷ്യങ്കാണിക്കുന്നതെന്നോ വെറുക്കുന്നതെന്നോ എനിക്കറിയില്ല. അതറിയാനെനിക്കൊട്ട് താല്പര്യോമില്ല.
ഇപ്പൊനടന്നകാര്യം ഞാൻ റിപ്പോർട്ടെയ്താ ഒരുപക്ഷെയത് നിങ്ങടെ ജോലിയെതന്നെ ഭാധിക്കുമെന്നെനിക്കറിയാം. അതോണ്ട് താൽക്കാലഞ്ഞാനിത് റിപ്പോർട്ട് ചെയ്യണില്ല.
പക്ഷേ ഇനിയുമിതാണവസ്ഥയെങ്കി ഞാഞ്ചുമ്മായിരിക്കില്ല. ”
തടകയുടെ പത്തിമടങ്ങിയ ആവേശത്തിൽ ഞാൻ വെച്ചടിച്ചു.
അവളതൊക്കെ കേട്ടുനിന്നതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല.
പിന്നെയും ഞാനെന്തൊക്കെയോ പറഞ്ഞിട്ടും പുള്ളിക്കാരി തൊള്ളതുറന്നില്ല.
അവസാനമ്മടുത്തിട്ടവിടന്ന് ഇറങ്ങാന്നേരം അവളെന്നെ വിളിച്ചു.
” രാഹുൽ…. സോറി… ”
കേട്ടത് വിശ്വസിക്കാമ്പറ്റാതെ മിഴിച്ചുനിന്നയെന്നെ നോക്കിയവളൊന്ന് വശ്യമായി പുഞ്ചിരിച്ചു.
അവളുടെയാളെക്കൊല്ലുന്ന ചിരികണ്ട് അതിൽഭ്രമിച്ച് ഞാനും ചിരിച്ചുപോയി.
പക്ഷേ പുറമയേയുള്ള അവളുടെ ചിരിയുടെ മറവിൽ ഒരു കനൽക്കട്ട കെടാതെ പുകഞ്ഞുകൊണ്ടിരുന്നത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.
**********************************************
വൈകീട്ട് കുറച്ചുനേരത്തെയിറങ്ങി. അമ്മുവിനെക്കാണാൻ പോകാനുള്ളതാണല്ലോ. ഒരു ടാക്സി പിടിച്ച് അവൾ താമസിക്കുന്ന വീടിന്റെ അഡ്രസിലേക്ക് കാറ്‌വിടാൻ പറഞ്ഞു. ഓഫീസിൽ പോകാമെന്നുവച്ചാൽ അവിടെയെത്തുമ്പോഴേക്ക് ഓഫീസ്ടൈം കഴിയും. ഇവിടന്നേതാണ്ടൊരു മുക്കാൽമണിക്കൂറിന്റെ ഓട്ടമുണ്ടവിടേക്ക്.v
അമ്മുവും അവളുടെ രണ്ട് കോളീഗ്സ് കൂടെ ഒരു വീട് വാടകക്കെടുത്താണ് താമസം.
ഞാൻ അവിടെയെത്തുമ്പോൾ ഗേറ്റടഞ്ഞുകിടപ്പാണ്.
ഞാനവളെയും കാത്ത് കാറിൽത്തന്നെയിരുന്നു. ഒരുപത്തുമിനുട്ട് കഴിഞ്ഞുകാണും… അവളുമവളുടെ ഫ്രണ്ട്സും നടന്നുവരുന്നത് ഞാൻ കണ്ടു.
അവളുടെ മുഖം കണ്ടാലറിയാം എന്തോ സങ്കടമുണ്ടെന്ന്. അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചപ്പോഴെനിക്ക് ആകെസങ്കടായി.
അവരടുത്തെത്തിയതും ഞാൻ കാറിൽനിന്നിറങ്ങി. എന്നെക്കണ്ടമ്മു ഒന്ന് ചിരിച്ചിട്ട് നടത്തം തുടർന്നു. പെട്ടന്നവൾ വെട്ടിത്തിരിഞ്ഞെന്നെ നോക്കി. അവളുടെയുണ്ടക്കണ്ണുകൾ അമ്പരപ്പോടെ എന്നിൽ തറഞ്ഞുനിന്നു. അവളുടെ നോട്ടങ്കണ്ടെനിക്ക് സത്യത്തില് ചിരിവന്നുപോയി. പക്ഷേ അവളുടെയടുത്ത നീക്കമെന്നെഞെട്ടിച്ചുകളഞ്ഞു. ചീറിപ്പാഞ്ഞുവന്നവളെന്നെ ഇറുക്കിയണച്ചു.
ഒന്ന് പകച്ചുപോയെങ്കിലും ഞാനുമതുമായി പൊരുത്തപ്പെട്ടു. അവളുടെ കണ്ണുനീർവീണെന്റെ ഷർട്ടിൽ നനവ് പടരുന്നതറിഞ്ഞാണ് ഞാനവളെ എന്നിൽനിന്നടർത്തിമാറ്റിയത്.
” അയ്യേ… അമ്മൂസേ കരയാണോനീ… ”
” ഞാൻ… ഞാനിന്നലെ… സോറി… എനിക്കറിയില്ലായിരുന്നു… ഞാൻ… ”
അവള് പിച്ചമ്പേയും പറയുമ്പോലെ ഓരോന്ന് പറയാന്തുടങ്ങിയപ്പോ ഞാനവളെയാശ്വസിപ്പിച്ചു.
” എന്തോന്നാടി കൊച്ചുപിള്ളേരെപ്പോലെ…. അന്നേരത്തെ ദേഷ്യത്തിന്ഞാനെന്തോ പറഞ്ഞെന്നുമ്മച്ച്…. അതൊക്കെ ഞാനപ്പോഴേ വിട്ടതാ… അതെങ്ങനാ… പറയാമ്മേണ്ടിവിളിച്ചാ ഫോണെടുക്കൂല്ലല്ലോ… ”
അതുകെട്ടവളൊന്ന് ചിണുങ്ങി.
കുറേനേരമെന്തൊക്കെയോ സംസാരിച്ച് പിണക്കവും പരിഭവവുമൊക്കെ പറഞ്ഞവസാനിപ്പിച്ച് ഞാനവിടന്നിറങ്ങി. തിരിച്ചുഫ്ളാറ്റിലെത്തുമ്പോ എട്ടുമണിയാകാറായിട്ടുണ്ട്. പെട്ടന്നുതന്നെയൊന്ന് കുളിച്ചു.
വരുന്നവഴി ഫുഡ് ഒക്കെ കഴിച്ചതുകാരണം വേറെപ്പണിയൊന്നുമില്ലായിരുന്നു. പാചകം പഠിക്കണമെന്ന മോഹം നീണ്ടുപോയ്ക്കൊണ്ടിരിക്കുവാണ്. നാളെ നാളെ നീളെ നീളെ എന്നാണല്ലോ.
ഞാൻ ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചുകുറച്ചുനേരം സംസാരിച്ചു. അവരോട് സംസാരിക്കുന്നയത്രയുന്നേരം ഫോണിനുവേണ്ടിയുള്ള അല്ലിയുടെ മുറവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവസാനമവളുടെ ശല്യം സഹിക്കവയ്യാണ്ടാണെന്ന് തോന്നുന്നു ചെറിയമ്മയവൾക്ക് ഫോൺ കൊടുത്തു.
” ഹാലോയേട്ടാ… ബാംഗ്ലൂരൊക്കെ എങ്ങനെയുണ്ട് … അവിടെയടിച്ചുപൊളിക്ക്യായിരിക്കുവല്ലേ… ”
” എന്റെയല്ലീ… ഞാനിവിടെ ടൂറിനുവന്നതല്ല… ജോലിചെയ്യാമ്മന്നതാ… അത്കഴിഞ്ഞെവിടുന്നാ സ
?????
❤️❤️❤️