അവളുടെ ചോദ്യങ്കേട്ട് ഞാന്തിരിഞ്ഞുനോക്കുമ്പോ തേല്ലോരുസംശയത്തോടെയെന്നേനോക്കി നിൽക്കുവാണ് ഫ്ലാറ്റീന്ന് ഇറങ്ങിവന്നയാപുള്ളിക്കാരി.
” ഞാൻ…ഞാനവരുടെകൂടെയാണ് വർക്കെയ്യണത്… ”
പെട്ടന്നെന്ത് പറയണമെന്നൊരങ്കലാപ്പ് വന്നെങ്കിലുമൊന്ന് തപ്പിത്തടഞ്ഞു ഞാമ്പറഞ്ഞൊപ്പിച്ചു.
” താനാണോ രാഹുൽ…!! ”
ഒരുചിരിയോടെയവര് ചോദിച്ചപ്പോ ഞാനൊന്നമ്പരന്നു.
“എങ്ങനെയെങ്ങനെ…?”
ഉള്ളിലുണ്ടായാസംശയം മറച്ചുവെക്കാതെ ഞാഞ്ചോദിച്ചു.
” ഇപ്പളിവിടാന്നിറങ്ങിപ്പോയവളിത്രേന്നേരം അക്കാര്യോമ്പറഞ്ഞെനിക്ക് സ്വസ്ഥത തന്നിട്ടില്ല… അവസാനങ്കേട്ട് മടുത്തിട്ടാ ഫുഡ്‌കഴിക്കാമ്പൂവാം എന്നുമ്പാറഞ്ഞതിനേയിറക്കിയത്… താനേയതായലുവൊന്ന് സൂക്ഷിച്ചോ… അവൾക്കൊടുക്കത്തെ വാശിയാ… എന്നാ ഞാനങ്ങട് ചെല്ലട്ടെ അല്ലേലവളിന്നെന്നെ കൊല്ലും… ” എന്നുമ്പറഞ്ഞെന്നെനോക്കിയൊന്ന് പുഞ്ചിരിച്ച് താടകക്ക്പിന്നാലെയവളും ഇറങ്ങിപ്പോയി.
ഓഫീസിലുവച്ചവള് ചുമ്മാതമാശക്ക് പറഞ്ഞതാവുമെന്ന് സ്വയമാശ്വസിച്ചുനിന്നയെന്റെ മനസ്സിനെതച്ചുതകർത്ത മറുപടിയായിരുന്നു അവളുടെകൂട്ടുകാരിയുടെയടുത്തുനിന്നെന്നെ തേടിയെത്തിയത്.
അവിടന്നോരടിപോലുമനങ്ങാമ്പറ്റാണ്ട് വേരിറങ്ങിയ അവസ്ഥയിലായിരുന്നു ഞാനപ്പോ.
സാഹചര്യവുമായിപ്പൊരുത്തപ്പെടാനിത്തിരി സമയമെടുത്തു. വേണമെങ്കി വയറിന്റെ തള്ളക്ക് വിളിസഹിക്കാമ്പറ്റാണ്ട് പൊരുത്തപ്പെടേണ്ടിവന്നെന്നും പറയാം.
എന്താണേലും ഫുഡ് കഴിച്ചിട്ടാവാം ബാക്കിയെന്നെന്റെ വയറുമ്മിളിച്ചുപറഞ്ഞപ്പോ അവിടന്നിറങ്ങിനടക്കുകയല്ലാതെ വേറെയൊരുവഴിയുമെന്റെ മനസില് തെളിഞ്ഞില്ല.
ഫ്ലാറ്റിനടുത്ത് തന്നെയുള്ള ഹോട്ടലുകണ്ട് അവിടെക്കേറാന്നിന്നപ്പോഴാണ് കുറച്ചുമുന്നെയിറങ്ങിപ്പോയ താടകയും കൂട്ടുകാരിയും ഫുഡ് കഴിക്കാനല്ലേ ഇറങ്ങിയതെന്ന ഓർമയെനിക്ക് വന്നത്.
?????
❤️❤️❤️