അവരിവിടെക്കയറിക്കാണുമെന്നോർത്ത് ഞാൻ വേറൊരുഹോട്ടലുന്തപ്പി നടന്നു. ഫ്ലാറ്റ് ടൗണീന്ന് അധികം ദൂരമല്ലാത്തതിനാൽ അധികം നടക്കേണ്ടിവന്നില്ല.
ഭക്ഷണം മൃഷ്ടാന്നങ്കുത്തിക്കേറ്റി അതിന്റെപൈസയുങ്കൊടുത്ത് ഞാന്തിരിച്ച് ഫ്ലാറ്റിലേക്ക്തന്നെ ചെന്നു. അകത്തേക്ക് കയറുന്നതിനു മുന്നേ എതിരെയുള്ളയാ അടഞ്ഞവാതിലിലേക്കെന്റെ കണ്ണൊന്നുപാഞ്ഞു.
ഞാമ്പോലുമറിയാതെ ഒരുദീർഘനിശ്വാസം എന്നീന്ന് പുറത്തുവന്നു. എന്ത്‌വന്നാലും നേരിടാനെന്റെമനസിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു ഞാനത്രയുന്നേരം.
എന്റെമനസ്സിനെഎനിക്കൊട്ടും വിശ്വാസമില്ല.
പരീക്ഷക്ക് പഠിക്കണപോലെ എക്സാംഹാള് കണ്ടാലെല്ലാം മറക്കണകൂട്ട് ഇത്രേന്നേരം ഞാമ്പാറഞ്ഞുപഠിപ്പിച്ചതൊക്കെ അവളെക്കാണുമ്പോമറന്നുപോകുവോ എന്നെനിക്ക്തന്നെ പേടിയായിരുന്നു.
പ്രത്യേകിച്ചൊന്നുഞ്ചെയ്യാനില്ലാത്തോണ്ട് ഞാങ്കേറിക്കിടന്നു.സാധാരണകിടക്കുന്ന സമയമാകുന്നതേയുള്ളു.അപ്പഴാണെന്റെ ഫോൺ റിങ്ങെയ്യുന്നത്. ഏതൊലോകത്തായിരുന്ന ഞാൻ പേരുപോലുന്നോക്കാതെയത് അറ്റന്റ്യ്ത് ചെവിയോട്ചേർത്തത്.
” പട്ടിത്തെണ്ടീ…. ഞാന്തന്നെയെന്നുമങ്ങോട്ട് വിളിക്കണന്നുപറഞ്ഞാവല്യ കഷ്ടാട്ടോ… ”
അമ്മുവായിരുന്നു.അവളുടെയാദ്യത്തെയാ പട്ടിത്തെണ്ടിയെന്ന വിളികേട്ടപ്പോഴാണ് എവിടെയോ സഞ്ചാരന്നടത്തിയിരുന്ന ഞാന്തിരിച്ചുവന്നത്.
” എന്താടി…! ”
” കുന്തം… ഞാമ്പറഞ്ഞത് കേട്ടില്ലേയപ്പോ…”
ഒന്ന് ചിണുങ്ങിക്കൊണ്ടുള്ളയവളുടെ മറുപടിപിന്നാലെയെത്തി.
” ഞാനെന്തോചിന്തിച്ചിരിക്കുവായിരുന്നു… ”
“അതിന്നുമ്മാത്രഞ്ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ ഇയാൾക്കുണ്ടോ… ”
എന്നുമ്പറഞ്ഞുള്ളയവളുടെ കുണുങ്ങിച്ചിരിയെന്റെ ടെൻഷനൊക്കെയലിയിച്ചുകളയണ ഒരുഫീലായിരുന്നെനിക്ക്.
അവളുടെചിരിയിലലിഞ്ഞ് ഞാനുമതോടപ്പമൊന്ന് ചിരിച്ചു.
?????
❤️❤️❤️