പിന്നെയിന്നോഫീസിൽ നടന്നകാര്യവും കുറച്ചുമുന്നേ ഫ്ലാറ്റിൽവച്ചുണ്ടായതുമൊക്കെപറഞ്ഞപ്പോ അവള് ചിരിയടക്കാമ്പാട്പെടുന്നുണ്ടായിരുന്നു.
” അയ്യോ മതി മതി…. ഇനിയെനിക്കുചിരിക്കാമ്മയ്യ… ഹൗ… വയറൊക്കെവേദനിക്കണു. ”
ആർത്തുചിരിച്ചുള്ളയവളുടെ സംസാരങ്കേട്ടപ്പോ എനിക്കങ്ങ്പൊളിയാന്തുടങ്ങി.
” ചിരിക്കെടി…ഇനീഞ്ചിരിക്കെടിപട്ടീ… ഞാനിവിടെടെന്ഷനടിച്ചു മരിക്കുമ്പോഴാണവളുടെ കൊലച്ചിരി… ”
ഹല്ലപിന്നെ… അമ്മയ്ക്പ്രാണവേദന മകൾക്കുവീണവായന എന്ന് പറഞ്ഞകണക്കാണവളുടെയോടുക്കത്തെച്ചിരി.
പെട്ടന്നെന്റെ ശബ്ദങ്കനത്തതുമവളുടെ ചിരിനിന്നു.
” ഞാൻ… ഞാനങ്ങനെ…യൊന്നും… ഓർ…ത്തില്ല… സോറി… ”
എന്നുമ്പറഞ്ഞവള് ഫോൺ കട്ടെയ്തു.
ഞാനാകെ വല്ലാതായിപ്പോയി. അങ്ങനെയൊന്നുമ്പറയണ്ടായിരുന്നു എന്നെനിക്കുതോന്നി. ഇനിയിപ്പോ പറഞ്ഞിട്ടുങ്കാര്യമില്ലല്ലോ..
ഞാനവളെ കുറേതവണ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല. അതെന്നെ കൂടുതൽ സങ്കടപ്പെടുത്തി.
രാവിലെവിളിച്ചൊരു സോറിപറയാമെന്ന തീരുമാനത്തിൽ ഞാൻ കിടന്നു. അല്ലി ചെറിയമ്മയുടെ വീട്ടിലായിരുന്നു. അവളുടെ ഫോണെന്തോ തകരാറാണെന്നമ്മ പറഞ്ഞിരുന്നു. വൈകിയതുകാരണം ചെറിയമ്മയുടെ അവിടേക്ക് നാളെ വിളിക്കാമെന്നൂടെയോർത്ത് ഞാനുറങ്ങാൻ കിടന്നു.
നാളെ നടക്കാൻപോകുന്ന ഭൂകമ്പത്തെപ്പറ്റിയൊന്നുമെന്റെ മനസിലപ്പോഴുണ്ടായിരുന്നില്ല. അമ്മുവിന്റെ പിണക്കമ്മാറ്റാനുള്ള വഴികണ്ടെത്താൻ ഉള്ളയലച്ചിലിലായിരുന്നു എന്റേമനസ്സ്.
***************************
രാവിലെയുറക്കമുണർന്നപ്പോ തന്നെ അമ്മുവിനെ വിളിച്ചെങ്കിലുമവള് ഫോണെടുത്തില്ല.
ഉള്ളമൂഡ് മൊത്തം പോയിക്കിട്ടി. ഇന്നോഫിസ് കഴിഞ്ഞിട്ടവളെ കാണാൻ പോകാമെന്നുറപ്പിച്ച് ഞാങ്കുളിക്കാൻ കേറി.
ഫ്രഷായി ഡ്രസ്സൊക്കെയെടുത്തിട്ട് ബാഗുമെടുത്ത് ഞാനിറങ്ങി. അപ്പുറത്തെ ഫ്ലാറ്റടഞ്ഞുകിടപ്പാണ്. ഞാൻ ഫ്ലാറ്റിടുത്തുള്ള ഹോട്ടലിക്കേറി പൂരിയും ബാജിക്കറിയും ഓർഡറെയ്തു.
അത്യാവശ്യന്നല്ല രുചിയൊക്കെയുണ്ടായിരുന്നു.
അവിടന്നിറങ്ങി ഞാമ്പസ്റ്റോപ്പിലേക്ക് ചെന്നു. ഇന്നലെ ചാവിതരാമ്മന്നയാളോട് അതൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിരുന്നു.
ബസ് കാത്തുനിന്നപ്പോഴാണൊരു കാറവിടെ വന്നുനിന്നത്. അതിന്റെ ഗ്ലാസുകളിൽ ഡോക്ടറുടെ എംപ്ലമുണ്ടായിരുന്നു.
ഇടതുവശത്തെ വിൻഡോഗ്ലാസ് താഴ്ത്തിയപ്പോഴാണാളെയെനിക്ക് മനസിലായത്. അഭിരാമിയുടെ കൂട്ടുകാരി…
?????
❤️❤️❤️