താടക നല്ല കലിപ്പിലാണത് ചോദിച്ചത്. ആ ചോദ്യങ്കേട്ടതും എന്നിലൂടെയൊരുവിറയൽ കടന്നുപോയി.
” ഞാനിന്നലെത്തന്നെ സബ്‌മിറ്റെയ്തതാണ് മാം… ”
” എന്നിട്ടെവിടെ ഞാങ്കണ്ടില്ലലോ… ”
” മാം ഞാൻ സത്യാപറയണേ… ഇന്നലെ ലഞ്ച്ബ്രേക്കിനിറങ്ങണേന് മുന്നേ ഞാനതവിടെ സബ്‌മിറ്റെയ്തതാണ്… ”
എനിക്കാകെ വല്ലാതായി. തടകേടെ കാബിനിൽ കൊണ്ടുവച്ചതെനിക്ക് നല്ലയോർമയുണ്ട്. അത് കഴിഞ്ഞാണ് ഞാനമലിനെ സഹായിക്കാങ്കൂടിയത്.
” അപ്പൊഞ്ഞാനാണല്ലോ കള്ളമ്പറയണേ…. ഒരുഫയല് നേരാമ്മണ്ണം സൂക്ഷിക്കാനറിയാത്ത തന്നെയൊക്കെ ഇപ്പൊത്തന്നെ ഡിസ്മിസ്സെയ്യുവാണ് വേണ്ടത്.”
താടക നിന്ന് കത്തിക്കയറി. എന്നാലത്രയുന്നേരങ്കൊണ്ട് ഞാനാകെവിളറിയിരുന്നു. മറുപടിയെന്തുപറയണമെന്ന് പോലുഞ്ചിന്തിക്കാനെന്റെ മനസിന് ആവാതില്ലായിരുന്നു. എന്റെ ഭാവങ്കണ്ടു താടകയുടെ മുഖത്തുവിടർന്ന പുച്ഛച്ചിരിമാത്രംമതിയായിരുന്നു എനിക്കിത് താടകയുടെപണിയാണെന്ന് ഉറപ്പിക്കാൻ. പക്ഷേ മരവിച്ചുപോയിരുന്നയെന്റെ മനസിന് അതുതെളിയിക്കാനുള്ള പോംവഴിയൊന്നുങ്കണ്ടെത്താൻ കഴിഞ്ഞില്ല.
മരവിച്ചുകിടന്നമനസിലേക്ക് ഒരുതീനാളം വന്നുവീണു. അതുമതിയായിരുന്നു എന്റെയുള്ളിലുറഞ്ഞുകൂടിയ ഐസിനെയത്രയും അലിയിച്ചുകളയാൻ.
പിടിച്ചുകേറാങ്കിട്ടിയ ആകെയുള്ള പിടിവള്ളി.
” മാം ഞാൻ സത്യന്തന്യാ പറയണേ… മാമിന്റെ കബിനിലെ CCTV ചെക്ക് ചെയ്താ മാഡത്തിനത് മനസിലാവും….”
ഞാൻ പറഞ്ഞതുകേട്ട് അത്രയുന്നേരമവളുടെ മുഖത്തുണ്ടായിരുന്ന വിജയി ഭാവം കൊഴിഞ്ഞുവീണു. പകരമവിടം പേടി കയ്യടക്കി.
അതുകണ്ടാവേശങ്കറിയ ഞാനവിടന്ന് തിരിഞ്ഞുനടന്നു.
” താൻ… താനിതെങ്ങോട്ടാ…! ”
അവളുടെ ശബ്ദത്തിലൊരു പതർച്ചയോളിഞ്ഞുകിടന്നത് എനിക്ക് പെട്ടന്ന് മനസിലാക്കാമ്പറ്റി.
” ഞാനാ ഫുടേജ് കളക്ടെയ്യാൻ… ഇതിപ്പോനിരപരാതിത്വം തെളിയിക്കേണ്ടതെന്റെ ഉത്തരവാദിത്തമാണല്ലോ… ”
എന്റെ മറുപടികേട്ടതുമവളുടെ മുഖത്തെ ചോരമുഴുവൻ വാർന്നുപോയി. താടകയാകെ വിലറിവെളുത്തു. ആദ്യമായിട്ടാണ് തടകയുടെ ഇങ്ങനെയൊരു ഭാവം ഞാൻ കാണുന്നത്. ദയനീയമായി അവളെന്നെയൊന്ന് നോക്കി.
?????
❤️❤️❤️