ദേവസുന്ദരി 8 [HERCULES] 954

 

ജിൻസി കുറേക്കൂടെ എന്നോട് ചേർന്നാണ് ഇപ്പോൾ നടക്കുന്നത്. ഇടയ്ക്കിടെ ഞങ്ങളുടെ തോളുകൾ തമ്മിൽ ഉരസിക്കൊണ്ടിരുന്നു. തീർത്തും മൗനമായിരുന്നു ഞങ്ങൾ.

 

ഇടയ്ക്കിടെ പരസ്പരം നീളുന്ന നോട്ടങ്ങൾ മാത്രം. അവളുടെയാ ഉണ്ടക്കണ്ണുകൾ… അതിലൊരു കടൽ ഒളിച്ചുകിടപ്പുണ്ടെന്നെനിക്ക് തോന്നി . ആഴമറിയാത്ത പ്രണയക്കടൽ. അവളുടെ മിഴികളെന്നോട് എന്തോ പറയാൻ ശ്രെമിച്ചുകൊണ്ടിരുന്നു.

 

എത്രദൂരം നടന്നു എന്നറിയില്ല. ഒട്ടും മടുപ്പും തോന്നിയില്ല. ഈ രാത്രിക്ക് എന്തോ കൂടുതൽ സൗന്ദര്യമുള്ളതായി തോന്നി.

ഒന്ന് വിശ്രമിക്കാം എന്ന് തോന്നിയപ്പോൾ നടപ്പാതയുടെ ഒരത്തായി സ്ഥാപിച്ചിരുന്ന ഒരു കൽബെഞ്ചിലേക്ക് ഞങ്ങൾ ഇരുന്നു.

 

അപ്പോഴും ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ചീവീടുകളുടെ ശബ്ദവും ഇടയ്ക്കിടെ മാത്രം കടന്നുപോകുന്ന വാഹനങ്ങളും ശ്രെദ്ധിച്ച് ഞങ്ങൾ അവിടെ ഇരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ ജിൻസിയെന്റെ തോളിലേക്ക് തലചായ്ച്ചു.

ഒട്ടരന്താളിപ്പോടെ ഞാനവളെ നോക്കിയെങ്കിലും വിദൂരതയിലേക്ക് നോക്കി നേർത്ത ഒരു ചിരിയോടെ ഇരിക്കുകയായിരുന്നു അവൾ.

 

അവളുടെ തുടയിൽ വിശ്രമിച്ചിരുന്ന കൈകളിലേക്ക് ഞാൻ എന്റെ കൈ ചേർത്തുവച്ചു. അവളിലൂടെയൊരു വിറയൽ കടന്നുപോയി. ഒപ്പം അവളുടെ കയ്യിലെ രോമങ്ങൾ ഉണർന്നെണീറ്റു.

 

എന്തോ താടകയെ ആദ്യം കണ്ടപ്പോൾ തോന്നിയതരം ഒരു അനുഭൂതി എന്നിൽ വന്ന് നിറയുന്നതായി തോന്നി എനിക്ക്.

അതിന്റെ നിർവൃതിയിൽ കണ്ണുകളടച്ചു ആസ്വദിച്ചുകൊണ്ട് ഞാൻ ഇരുന്നു.

 

എന്റെ കവിളിൽ ഒരു ഇളം ചൂടും ഒപ്പം ചെറിയൊരു നനവും അറിഞ്ഞ് ഞെട്ടി കണ്ണ് തുറക്കുമ്പോഴേക്കും എന്റെ കൈവിടുവിപ്പിച്ച് ഒരു കുണുങ്ങിചിരിയോടെ ജിൻസിയവിടന്ന് ഇറങ്ങി ഓടി.

 

അതേ അവൾ എന്നെ ചുംബിച്ചിരിക്കുന്നു. അവളുടെ ചുണ്ടുകൾ മുദ്രവച്ചിടത്തെ നേരിയ നനവ് ഞാൻ ഉള്ളങ്കയ്യാൽ തുടച്ചു കൊണ്ട് അവളുടെ പിന്നാലെ ഓടി.

 

” ഡീ… നിക്കവിടെ… ”

 

അവളുടെ പിന്നാലെ ഓടുന്നതിനിടെ ഞാൻ വിളിച്ചുപറഞ്ഞു.

 

” ഇല്ലാ…… ” തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടിയുമെത്തി. എങ്കിലും അവളുടെ വേഗത കുറഞ്ഞിരുന്നു. പയ്യെ പയ്യെ അവൾ നിശ്ചലയായി. ഞാൻ അവൾക്കൊപ്പം എത്തിയതും അവൾ നടന്നുതുടങ്ങി.

 

” ഡീ… ”

ഞാൻ പയ്യെ വിളിച്ചു.

The Author

79 Comments

Add a Comment
  1. ഞാൻ വിചാരിച്ചു അമൃത ആയിരിക്കും നായിക എന്ന്. പക്ഷെ ജിൻസി ആണ് നായിക അല്ലേ? കഥ നല്ല രീതിയിൽ പോകുന്നുണ്ട്

  2. ◥Hᴇʀᴄᴜʟᴇꜱ㋦

  3. ◥Hᴇʀᴄᴜʟᴇꜱ㋦

  4. ◥Hᴇʀᴄᴜʟᴇꜱ㋦

  5. നവരുചിയൻ

    ഓരോ മാസവും ഇങ്ങനെ 10 പേജ് മാത്രം ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇതു ശേരി ആവില്ല. കാത്തിരിക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ …???

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  6. വൈരാഗി

    എല്ലാം ശരി പക്ഷെ അഭിരാമിയെ പ്രേമിക്കുന്നു എന്ന് മാത്രം പറയരുത് ?? വില്ലന്മാരുടെ കൈയിൽ നിന്ന് രക്ഷിക്കുകയോ പ്രേമിക്കുന്ന ആളിനെ കണ്ട് പിടിക്കുകയോ എന്തോ ആയിക്കോ. ബട്ട്‌.പ്ലീസ് ????????

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  7. പേജ് ഒന്ന് കൂടി എഴുതികക്കൂടെ ഇനി എങ്കിലും

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  8. Polich… Adutha part vegam idan nokkane..?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

Leave a Reply

Your email address will not be published. Required fields are marked *