ദേവസുന്ദരി 8 [HERCULES] 954

ദേവസുന്ദരി 8

Devasundari Part 8 | Author : Hercules | Previous Part


ഹായ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ?❤.

 

ഞാൻ മുന്നേ പറഞ്ഞത് പോലെ ഒട്ടും എഴുത്ത് നടക്കാത്ത സാഹചര്യമാണ്.

കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ പാർട്ട്‌ ആണിത്. Edit ചെയ്യാനൊന്നും മെനക്കെടാൻഡ് നേരെ പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കുറവ് തന്നെ ആണ്. ക്ഷമിക്കുക

 

 

 

ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത് കണ്ടതും അമ്മ പേടിച്ചു.

 

” കണ്ണാ…! പയ്യെപ്പോ… എനിക്ക് പേടിയാവാണു… ”

 

അമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു… പയ്യെ കാറിന്റെ വേഗം കുറഞ്ഞു.

കാറിനകത്തു തളം കെട്ടിണിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഇടയ്ക്കടെ ഉയരുന്ന അമ്മയുടെ എങ്ങലടികൾ എന്റെയുള്ളിൽ അണഞ്ഞുതുടങ്ങിയ ദേഷ്യത്തെ വീണ്ടും ഊതി കത്തിക്കുന്നതുപോലെ ഉണർന്നെണീറ്റുകൊണ്ടിരുന്നു.

 

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

 

അവളെന്നെയാണ് പറഞ്ഞതെങ്കിലും നൊന്തത് എന്റെ അമ്മക്കാണ്. അമ്മയുടെ കണ്ണിൽ ഇപ്പോഴും തോരാതെ നിൽക്കുന്ന നീർത്തിളക്കം എന്നെ ചുട്ടുനീറിച്ചുകൊണ്ടിരുന്നു.

 

അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം വല്ല അപകടവും വരുത്തിവെക്കും എന്ന് തോന്നിയപ്പോൾ ഞാൻ കാർ ഒതുക്കി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. വലിയ തിരക്കില്ലാത്ത ഒരു സ്ഥലം. രണ്ട് മൂന്ന് ചരക്ക് ലോറികൾ അവിടെ നിർത്തിയിട്ടിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കാൻ കയറിയതാവണം.

 

ഞാൻ കാറിൽനിന്ന് പുറത്തിറങ്ങി ദീർഘാമായോന്ന് നിശ്വസിച്ചു. ഉള്ളിൽ തിളച്ചുമറിയുന്ന ലാവയുടെ ഉഷ്ണം പുറത്ത് കളയാനുള്ള ശ്രമമായിരുന്നു.

 

” അമ്മേ… വാ ഇറങ്ങ്… എന്തെലുങ്കഴിച്ചിട്ട് പോവാമിനി… ”

കുറച്ച് സമയം കിട്ടിയാൽ ദേഷ്യമൊന്ന് കേട്ടടങ്ങുവല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.

 

” എനിക്കൊന്നും വേണ്ടടാ…. നീപൊയി കഴിച്ചേച്ചുംവാ…. ”

അമ്മ എന്നെനോക്കാതെ തന്നെ പറഞ്ഞു. തന്റെ മുന്നിൽവച്ച് മകനെ ഒരാൾ അപമാനിച്ചത്തിലുള്ള സങ്കടത്താൽ നീറുകയായിരുന്നു അമ്മയുടെ മനസ്.

The Author

79 Comments

Add a Comment
  1. ഞാൻ വിചാരിച്ചു അമൃത ആയിരിക്കും നായിക എന്ന്. പക്ഷെ ജിൻസി ആണ് നായിക അല്ലേ? കഥ നല്ല രീതിയിൽ പോകുന്നുണ്ട്

  2. ◥Hᴇʀᴄᴜʟᴇꜱ㋦

  3. ◥Hᴇʀᴄᴜʟᴇꜱ㋦

  4. ◥Hᴇʀᴄᴜʟᴇꜱ㋦

  5. നവരുചിയൻ

    ഓരോ മാസവും ഇങ്ങനെ 10 പേജ് മാത്രം ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇതു ശേരി ആവില്ല. കാത്തിരിക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ …???

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  6. വൈരാഗി

    എല്ലാം ശരി പക്ഷെ അഭിരാമിയെ പ്രേമിക്കുന്നു എന്ന് മാത്രം പറയരുത് ?? വില്ലന്മാരുടെ കൈയിൽ നിന്ന് രക്ഷിക്കുകയോ പ്രേമിക്കുന്ന ആളിനെ കണ്ട് പിടിക്കുകയോ എന്തോ ആയിക്കോ. ബട്ട്‌.പ്ലീസ് ????????

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  7. പേജ് ഒന്ന് കൂടി എഴുതികക്കൂടെ ഇനി എങ്കിലും

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  8. Polich… Adutha part vegam idan nokkane..?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

Leave a Reply

Your email address will not be published. Required fields are marked *