ഭാർഗവൻ വേണിയെ കൊണ്ടുപോയി മറ്റൊരു റൂമിൽ ആക്കി. എന്നിട്ട് നേരെ വിനയന്റെ അതായത് എന്റെ റൂമിലേക്ക് വന്നു.
“സാറെ ഞാൻ പറഞ്ഞ ആളെ സാറ് ഒന്ന് പോയി കാണു. എന്നിട്ട് കാശിന്റെ കാര്യം നമുക്ക് സംസാരിക്കാം. ” അങ്ങനെയാണ് ഞാൻ വേണിയെ കാണാൻ പോകുന്നത്. കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. നല്ല സുന്ദരി ആയ പെണ്ണ്. പിന്നെ ഭക്ഷണം കഴിച്ചു കിടന്ന് കുറച്ചു സമയം ഉറങ്ങി കഴിഞ് ഞാൻ എഴുന്നേറ്റു അവളെ വിളിച്ചു. അവൾ അവിടെ കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.
“ഡി പെണ്ണേ എഴുനേൽക്ക്.. ”
“അയ്യോ!! സാറെ എന്നേ ഒന്നും ചെയ്യല്ലേ…. ” അവൾ കരഞ്ഞു പറഞ്ഞു.
“ഡി പെണ്ണെ നിന്നെ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിന് എനിക്ക് നിന്റെ സമ്മതം ഒന്നും വേണ്ട. അത് കൊണ്ടു വായ പൂട്ടി മിണ്ടാതെ ഞാൻ പറയുന്നത് കേട്ട് എന്റെ കൂടെ വന്നോണം. എഴുന്നേറ്റു പോയി മുഖം ഒന്ന് കഴുകിക്കോ.. എന്നിട്ട് എന്റെ കൂടെ വരണം. വരുമ്പോൾ നിന്നെ ഞാൻ ശരിക്കും ഉപയോഗിച്ച് എന്ന് കാണുന്നവർക്ക് തോന്നണം. നടക്കാൻ വയ്യാത്ത പോലെ നടക്കണം. മനസ്സിലായോ. ”
അവൾ എന്റെ കൂടെ ഞാൻ പറഞ്ഞത് പോലെ നടന്നു. ഞങ്ങൾ നേരെ അവിടെ നിർത്തിയിട്ട എന്റെ താറിൽ ചെന്ന് കയറി.
“അതേ ഒന്നും പേടിക്കേണ്ട.. ഞാൻ ആരേയും ഇന്നുവരെ സമ്മതം ഇല്ലാതെ തൊട്ടിട്ടില്ല . നിനക്ക് സമ്മതം ആണെങ്കിൽ പോലും തൊടാനും പോകുന്നില്ല. എന്റെ ലക്ഷ്യം വേറെയാ. പിന്നെ നാളെ രാത്രിയിൽ പോകാൻ റെഡിയായി നിന്നോണം. സദൻ ചേട്ടൻ വേണ്ടതൊക്കെ ചെയ്തു തരും. വരാൻ സമ്മതം അല്ലങ്കിൽ താല്പര്യം ഇല്ലങ്കിൽ ഇവിടെ തന്നെ കഴിയാം.. ശരിക്കും ഒരു വേശ്യ ആയി.. “

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ
വൈകും ❤❤❤❤
മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…
ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു
ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ
നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.
നല്ല രസമുണ്ട് കഥ
ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം
തുടരു
തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.
ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part
👍നോക്കാം
Super ♥️🔥
താക്സ്