“ഉത്തമേട്ട ഉത്തമേട്ടനും ഇവരുടെ കൂടെ പോയി വാ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അറിയാലോ.. ” ഞാൻ ഉത്തമേട്ടനോട് പറഞ്ഞു.
“ശരി . ഞാൻ ചെയ്‌തോളാം.. ” ഉത്തമേട്ടൻ പറഞ്ഞു.
പിന്നെ രാജുവും മുരുകനും ഉത്തമേട്ടനും രാജവേന്ദ്രന്റെ വീട് ലക്ഷ്യമാക്കി ജീപ്പ് എടുത്തു പോയി. ഞാൻ ലോറിയിൽ കയറി കിടന്നു…
ഇന്നലെ പിന്നെ നടന്നത് എന്താണെന്ന് അറിയേണ്ടേ. അതിന് വീണ്ടും കുറച്ചു പിന്നിലേക്ക് പോകാം.
ഇന്നലെ രാത്രിയിൽ വേണിയെ കൊണ്ടു വരാൻ ആയി ഭാർഗവൻ പോയ ശേഷം. സദൻചേട്ടൻ പറഞ്ഞത് മുഴുവനും കേട്ട ശേഷം ഞാൻ ഞാൻ സദൻ ചേട്ടനെ പറഞ്ഞു വിട്ടു. അതിന് മുൻപ് പെട്ടന്ന് ചെയ്യേണ്ട ചിലത് പറഞ്ഞു ഏൽപ്പിച്ചു.
ഭാർഗവൻ വേണിയെ അവളുടെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ശേഷം ആണ് സദൻ ചേട്ടൻ അവിടെ എത്തുന്നത്. അവിടെ എത്തുമ്പോൾ വാണിയും വീണയും കെട്ടിപിടിച്ചു കരയുകയായിരുന്നു.
“സദൻ ചേട്ടാ.. എന്റെ മോളെ ആ കാലൻ കൊണ്ട് പോയി.. അവളെ അയാൾ നശിപ്പിക്കും. എങ്ങനെ എങ്കിലും എന്റെ മോളെ രക്ഷിക്കാമോ…? പിന്നെ ഞങ്ങൾ എവിടെയെങ്കിലും പോയിക്കൊള്ളാം .. അയ്യോ… പാവം എന്റെ മോള്.” സദൻ ചേട്ടൻ അവിടെ എത്തിയ ഉടനെ വീണ കരഞ്ഞു പറഞ്ഞു.
“വീണേ… വീണ ഒന്ന് കൊണ്ടും പേടിക്കേണ്ട.. മോൾക്ക് ഒന്നും സംഭവിക്കില്ല. മോളെ കുറിച്ച് ഓർത്ത് പേടിക്കേണ്ട. പിന്നെ നാളെ രാത്രിയിൽ ഇവിടുന്ന് പോകാൻ ഉള്ളതാ.. എവിടെ എന്ന് എനിക്ക് അറിയില്ല. പക്ഷെ നിങ്ങളെ രക്ഷിക്കാൻ ഉള്ളയാൾ നാളെ നിങ്ങളെ കൊണ്ടു പോകാൻ വരും.. അതുവരെ ആരും ഒന്നും അറിയരുത്. മോള് രാവിലെ ഇങ്ങ് വരും. ധൈര്യമായി കിടന്നു ഉറങ്ങിക്കോ .. “

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ
വൈകും ❤❤❤❤
മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…
ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു
ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ
നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.
നല്ല രസമുണ്ട് കഥ
ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം
തുടരു
തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.
ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part
👍നോക്കാം
Super ♥️🔥
താക്സ്