ദേവാസുരം 4 [ഏകൻ] 128

 

 

“ശരിയാ ഉത്തമേട്ടൻ പോയിക്കോ. പക്ഷെ ശ്രദ്ധിച്ചു പോകണം. വേറെ ഒന്നും ഞാൻ പറയേണ്ടല്ലോ..?” ഞാൻ പറഞ്ഞു.

 

.

 

“ഞാൻ പോയിക്കോളാം കണ്ണാ. നീ സൂക്ഷിക്കണം. ഇവിടെ അധികം നിൽക്കേണ്ട. ഇത് ഇവൻ മാരുടെ ഏരിയ ആണ്.. പിന്നെ അവരുടെ മേലെ ഒരു ശ്രദ്ധ വേണം. ” ഉത്തമേട്ടൻ പറഞ്ഞു.

 

“എല്ലാ ഏരിയയും നമുക്ക് ഒരുപോലെ അല്ലേ ഉത്തമേട്ടാ.. ഇനി കാലന്റെ കൈയിൽ നിന്ന് ചാകാൻ നേരിട്ട് ടോക്കൺ എടുക്കാൻ വരുന്നവർ ഉണ്ടെങ്കിൽ വരട്ടെ. നമുക്ക് നോക്കാം ” ഞാൻ പറഞ്ഞു.

 

 

അപ്പോൾ രാജു അങ്ങോട്ടേക്ക് വന്നു. എന്നിട്ടു ചോദിച്ചു.

 

“കണ്ണേട്ടാ. ഇവരേയും ചാണക സുഗന്ധം പൂശിയെടുക്കേണ്ടേ..? ”

 

കണ്ണൻ ‘ എന്റെ വിളിപ്പേരാണ്. സ്നേഹം ഉള്ളവർ മാത്രം വിളിക്കുന്ന പേര്.

 

 

“കണ്ണാ . ഒരു കാര്യം ചെയ്‌. ഫാമിലേക്ക് വൈക്കോലും കൊണ്ട് മുരുകൻ പോയിക്കോട്ടെ. കൂടെ രാജുവും. . എന്നിട്ടു മുരുകൻ അവന്റെ പെണ്ണിന്റെ കൂടെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് അങ്ങോട്ട് വന്നോട്ടെ. അവൾക്ക് വയ്യാതിരിക്കുവല്ലേ..?. ഇവരേയും കൊണ്ട് കാലൻ മേട്ടിലേക്കു ഞാൻ പോയിക്കോളാം. കണ്ണനും അജുവും അവരേയും കൊണ്ട് വാ. ഞങ്ങൾ കാത്ത് നിൽക്കാം. ” ഉത്തമേട്ടൻ പറഞ്ഞു.

 

“അത് വേണ്ട ഉത്തമേട്ടാ. ഇവിടെ വേറെ പ്രശ്നം ഒന്നും ഇപ്പോൾ ഇല്ല. അജുവും മുരുകനും നാളെ അവരെ കൂട്ടിയിട്ട് പോയിക്കോട്ടെ. അമ്മയും അമ്മുവും കാത്ത് ഇരിക്കുന്നുണ്ടാവും. കൂടെ മുരുകന്റെ പെണ്ണും.. . ഉത്തമേട്ടനും രാജുവും ഫാമിൽ പോയിട്ട് കാലൻ മേട്ടിലേക്ക് വന്നാൽ മതി. ഇവരെയും കൊണ്ട് കാലൻ മേട്ടിലേക്ക് ഞാൻ തനിച്ച് പൊയ്ക്കോളും. അവിടെ ടോണിയും പിള്ളാരും കാത്ത് നിൽക്കും. ” ഞാൻ പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

6 Comments

Add a Comment
  1. bro… palarum palathum parayum… but please story complete aakathe povaruth!

  2. bro nxt part vegam venam

  3. nice story brother

    1. താങ്ക്സ് ❤❤❤

  4. നന്ദുസ്

    സൂപ്പർ…ത്രില്ലിംഗ് പാർട്ടു..
    പക്ഷെ വൈകുന്തോറും ആസ്വാധനത്തിന്റെ ടച്ച്‌ വിട്ടുപോകുന്നു…
    ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിപ്പ് തുടരും….

    1. താങ്ക്സ് ❤ നന്ദൂസ്. നന്ദു പറഞ്ഞത് എനിക്ക് മനസ്സിലാവും. ഇനി ഒരു കഥ എഴുതി തീർന്ന ശേഷം അടുത്തത് എഴുതു. അതുകൊണ്ട് ഗൽബിയും ഫരിയും കഴിഞ്ഞു മാത്രം വേറെ ഏത് കഥയുടെയും അടുത്ത പാർട്ട് ഇനി ഉണ്ടാകൂ. അത് ഫിദയുടെ കഥ ആകാൻ ആണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *