ദേവാസുരം 4 [ഏകൻ] 128

 

 

 

“എന്നെ രക്ഷിക്കണം. എന്നെ രക്ഷിക്കണം, എന്നെ രക്ഷിക്കണം.” . അവർ മൂന്ന് പേരും ഒരു പോലെ പറഞ്ഞു.

 

അപ്പോഴും ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

 

“ഇത് എങ്ങനെ ശരിയാവും. നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ഞാൻ ആരെ രക്ഷിക്കും..? ആരെ ശിക്ഷിക്കും..?. ”

 

അവർ എന്നെ പേടിയോടെ നോക്കി. ഞാൻ അവരോട് വീണ്ടും പറഞ്ഞു.

 

“ശരി. അതിന് ഒരു ഉപായം പറയാം. നിങ്ങളിൽ രക്ഷപ്പെടണം എന്ന് ആഗ്രഹം ഉള്ളയാൾ. മറ്റു രണ്ട് പേരിൽ ഒരാളെ കൊല്ലണം. അങ്ങനെ ആര് കൊല്ലുന്നുവോ അയാളെ ഞാൻ രക്ഷിക്കാം. മറ്റേയാളെ ഞാൻ ശിക്ഷിക്കും. എന്താ…?”

 

അത് കേട്ട് ഉത്തമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“കാലന്റെ മുന്നിലാ കയറും കൊണ്ട് പോയി രക്ഷിക്കാൻ പറയുന്നത്.” .

 

 

അതൊക്കെ കേട്ട് അവർ മൂന്നു പേരും ഒന്ന് കൂടെ ഞെട്ടി. അവർ എന്റെ കാലിൽ നിന്ന് കൈ എടുത്തു.

 

ഞാൻ വീണ്ടും ചോദിച്ചു.

 

“പറ ഞാൻ ആരെയാ ശിക്ഷിക്കേണ്ടത് . ആരെയാ രക്ഷിക്കേണ്ടത്. അവനെയാണോ ഞാൻ ശിക്ഷിക്കേണ്ടത് .. അതോ അവനെയോ…?”

 

ഞാൻ ദൂരേക്ക് കൈ ചൂണ്ടികൊണ്ട് ചോദിച്ചു. അവിടെ രാജ വേന്ദ്രനും പരട്ട ബാബുവും നിൽക്കുന്നുണ്ടായിരുന്നു.

 

ബാബു ഓടി വന്നു എന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.

 

“സാറേ എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ പാവമാണേ. ”

 

ഞാൻ ആ കാല് കൊണ്ട് തന്നെ അവനെ ചവിട്ടി തെറിപ്പിച്ചു. എന്നിട്ട് പറഞ്ഞു.

 

” എന്റെ കാലിൽ തൊട്ട് പോകരുത് നായെ. നിന്നെ രക്ഷിക്കാൻ ഞാൻ ദേവൻ ഒന്നും അല്ല. ഞാൻ അസുരനാണ്. ഈ അസുരന് രക്ഷിക്കാൻ അല്ല ശിക്ഷിക്കാൻ മാത്രമേ അറിയൂ. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

6 Comments

Add a Comment
  1. bro… palarum palathum parayum… but please story complete aakathe povaruth!

  2. bro nxt part vegam venam

  3. nice story brother

    1. താങ്ക്സ് ❤❤❤

  4. നന്ദുസ്

    സൂപ്പർ…ത്രില്ലിംഗ് പാർട്ടു..
    പക്ഷെ വൈകുന്തോറും ആസ്വാധനത്തിന്റെ ടച്ച്‌ വിട്ടുപോകുന്നു…
    ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിപ്പ് തുടരും….

    1. താങ്ക്സ് ❤ നന്ദൂസ്. നന്ദു പറഞ്ഞത് എനിക്ക് മനസ്സിലാവും. ഇനി ഒരു കഥ എഴുതി തീർന്ന ശേഷം അടുത്തത് എഴുതു. അതുകൊണ്ട് ഗൽബിയും ഫരിയും കഴിഞ്ഞു മാത്രം വേറെ ഏത് കഥയുടെയും അടുത്ത പാർട്ട് ഇനി ഉണ്ടാകൂ. അത് ഫിദയുടെ കഥ ആകാൻ ആണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *