ശ്രേയ :ഡാ… വീട്ടിലേക് പോയി മര്യാദക് കിടന്നു ഉറങ്ങണം… അവളെ വിളിച്ചു രണ്ട് പേരും കൂടെ ഉറങ്ങാതെ നാളെ എണീക്കാൻ നേരം വൈകിയിട്ടുണ്ടേൽ….
ശ്രേയ അവനു വർണിങ് കൊടുത്തു…. ദേവ് അത് കേട്ട് ചിരിച്ചു കൊണ്ട് കാർ എടുത്തു വീട്ടിലേക്ക് പോയി….. വീട്ടിൽ എത്തി കിടക്കാൻ നേരം ആണ് ഐഷുവിന്റെ കോൾ വന്നത്…
ദേവ് :എന്താടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ??… നാളെ നേരത്തെ എണീക്കേണ്ടത് അല്ലെ??
അച്ചു :ഹ്മ്മ്മ്… ഞാൻ കിടക്കാൻ പോകുവാ.. ദേവേട്ടനെ ഒന്ന് വിളികാം എന്ന് കരുതി വിളിച്ചത… എന്നും വിളിക്കുന്നത് അല്ലെ
ദേവ് :ഓ… നാളെയും കഴിഞ്ഞാൽ നമ്മൾ ഒരുമിച്ചു അല്ലെ ഡീ… അപ്പോൾ പിന്നെ വിളിക്കണ്ട ആവശ്യം ഇല്ലല്ലോ….
അച്ചു :ഹ്മ്മ്… പിന്നെ ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചത… ദേവേട്ടൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടില്ലേ… ആ കുട്ടി ഏതാ…
ദേവ് ഒന്നു ആലോചിച്ചു… അവനു മനസിലായി അനീഷയുടെ കാര്യം ആണെന്ന്… എന്നാലും അറിയാത്ത പോലെ അവൻ പറഞ്ഞ്…
ദേവ് :ഏതാടി… ഏത് കുട്ടി… ഞാൻ അതിനു കുട്ടികളും ആയി സെൽഫി എടുക്കുന്ന പിക് സ്റ്റാറ്റസ് ഇട്ടിട്ടില്ലല്ലോ…
അച്ചു :അല്ല… ഒരു പെങ്കൊച്ചും ആയി നിക്കുന്നത് ജാക്കറ്റ് ഒക്കെ ഇട്ടിട്ട്…
ദേവ് :ഓ.. അനീഷ… അവൾ എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്നത…
അച്ചു :ഹ്മ്മ്മ്…
ദേവ് :എന്താടി എന്താ ചോദിച്ചേ…
അച്ചു :ഏയ്യ് ഒന്നും ഇല്ല… ചുമ്മാ ചോദിച്ചതാ…
Next episode varar ayooo…