ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ] 340

 

അങ്ങനെ ഒരു ദിവസം രാത്രി പതിവ് പോലെ അച്ചുവിനെ ദേവ് വിളിച്ചു…അവളും അത് പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു… ആദ്യ റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു…

 

അച്ചു :ഹലോ ദേവേട്ടാ…

 

ദേവ് :ഹെലോ ഐഷു… എന്താടി നീ ഇന്ന് ഫോണിന് മുന്നിൽ തന്നെ ആണോ…

 

അച്ചു :അതെന്തേ അങ്ങനെ ചോദിച്ചേ…

 

ദേവ് :അല്ല ഒന്ന് റിങ് ചെയ്യാൻ പോലും ടൈം കൊടുക്കാതെ കോൾ എടുത്തില്ലേ അത്കൊണ്ട് ചോദിച്ചതാ…

 

അച്ചു :ഓ… അതുപിന്നെ ദേവേട്ടൻ ഈ സമയത്ത് അല്ലെ വിളിക്കാറ്…

 

ദേവ് :ഓഹോ… അങ്ങനെ ആണോ…

 

അച്ചു :ആ… അങ്ങനെ തന്നെയാ…

 

അച്ചു അതും പറഞ്ഞു കുണുങ്ങികുണുങ്ങി ചിരിച്ചു…

 

ദേവ് :ഐഷു… കഴിച്ചോ…

 

അച്ചു :ഹ്മ്മ്മ്… കഴിച്ചു…ദേവേട്ടൻ കഴിച്ചോ??…

 

ദേവ് :ആഹ് കഴിച്ചു…. ഐഷു… പിന്നെ എനിക്ക് നിന്നെ ഇപ്പോൾ കാണാൻ തോന്നുവാ…

 

അച്ചു :ഇപ്പോഴോ… അതും ഈ രാത്രിയിൽ??…

 

ദേവ് :ഹ്മ്മ് അതെ… എനിക്ക് കാണാൻ കൊതി ആകുന്നു…

 

എന്നും ദേവിന്റെ സംസാരം കേൾക്കുന്ന അച്ചുവിന് മനസിലായി ദേവ് എങ്ങോട്ടാ ഈ സംസാരിച്ചു പോകുന്നെ എന്ന്… അവൾ വീടിന്റെ പുറത്ത് നിന്നും റൂമിന്റെ അകത്തേക്ക് കേറി… എന്നിട്ട് വാതിൽ അടച്ചു ബെഡിൽ കമന്നു കിടന്നു….

 

അച്ചു :എന്താ മോനെ റൊമാൻസ് ആണോ?? 😄😄…അല്ല എങ്ങനാ ഇങ്ങോട്ട് വരാൻ പോകുന്നെ…

 

ദേവ് :ഹാ… എന്താടി റൊമാന്റിക് ആയിക്കൂടെ… കുറച്ചു നാൾ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണ്….

33 Comments

Add a Comment
  1. Next episode varar ayooo…

Leave a Reply

Your email address will not be published. Required fields are marked *