അക്ഷയ :ആഹ്ഹ്… അമ്മ ദേ ചേച്ചി….
ഭാഗ്യം :രണ്ടെണ്ണം തുടങ്ങിയോ…. ദേ അമ്മു… (അക്ഷയയെ വീട്ടിൽ അമ്മു എന്നാണ് വിളിക്കാറുള്ളത് )ഇനി ചേച്ചിയും ആയി വഴക്കിനു ഒന്നും പോണ്ട…. അവളുടെ കല്യാണം കഴിഞ്ഞു ഇരിക്കുവാണ്….
അക്ഷയ മുഖം കോട്ടി അച്ചുവിനെ നോക്കി എന്നിട്ട് അവിടെ നിന്നും പോയി….
ഭാഗ്യം :അച്ചു… പോയി കുളിച്ചു വാ എന്നിട്ട് ചായ മോന് കൊണ്ട് കൊടുക്ക്…
അച്ചു അതിനു ശേഷം കുളിക്കാൻ പോയി… കുളിച്ചു ഫ്രഷ് ആയി ഒരു വയലറ്റ് കളർ സാരിയും ഉടുത്തു തലയിൽ വെള്ള തോർത്ത് കൊണ്ട് മുടി കെട്ടി വച്ചു അച്ചു വന്നു…. അമ്മ ചായ അവളുടെ നേരെ നീട്ടി
അച്ചുവിന് നേരെ നീട്ടിയ ചായ അവൾ വാങ്ങി.. എന്നിട്ട് ചായയും ആയി റൂമിലേക്ക് നടന്നു…
അച്ചു :ദേവേട്ടാ…. (അച്ചു അവളെ തട്ടി വിളിക്കുന്നു….)ദേവേട്ടാ… എണീക്ക്….
ദേവ് ഉറക്കം തടസ്സപ്പെട്ടതിന്റെ ആലസ്യത്തോടെ കണ്ണുകൾ തുറന്നു…. ഇന്നത്തെ കണി ആയി അവൻ കണ്ടത് അച്ചുവിന്റെ മുഖം ആണ്… കുളിച്ചു ഫ്രഷ് ആയി നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് ഒരു ദേവിയെ പോലെ അവന്റെ കണ്മുന്നിൽ നിൽക്കുന്നു…. ദേവ് നിരപുഞ്ചിരിയോടെ അവളെ നോക്കി…
ദേവ് :ഗുഡ് മോർണിംഗ് ഐഷു….
അച്ചു ഒന്ന് ചിരിച്ചു….
അച്ചു :ദേവേട്ടാ… ചായ….
അച്ചു ദേവിന് നേരെ ചായ നീട്ടി…
ദേവ് :ഐഷു ചായ കുടിച്ചോ…നീ കുടിച്ചു പകുതി താ….
അച്ചു അത് കേട്ടതും ദേവിനെ ഒന്ന് നോക്കി… ഇന്നലെ പാൽ കുടിക്കുമ്പോ ചുമ്മാ തമാശക്ക് ചെയ്തതാണെന്നു അവൾ വിചാരിച്ചിരുന്നത്…
Next episode varar ayooo…