താൻ തന്റെ കാര്യം നോക്കെടോ… താൻ ഇവിടുത്തെ പ്രിൻസിപ്പൽ ഒന്നും അല്ലാലോ… ചായ തരാൻ വന്നവൻ ചായ തന്നിട്ട് മിണ്ടാതെ പൊക്കോളണം… സ്റ്റുപ്പിഡ്… ഗെറ്റ് ലോസ്റ്റ്…..
ഏറെക്കുറെ തന്റെ തന്നെക്കാൾ 20 വയസ്സ് മുകളിലുള്ള ദിവാകരനോട് ഒരു മര്യാദയുമില്ലാതെ ധന്യ ചാടി കേറി….
പാവം ദിവാകരൻ… ഒന്നും മിണ്ടാതെ സോറി പറഞ്ഞു കൊണ്ടു അപ്പോൾ തന്നെ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി….
എന്തായാലും ഇവിടെ കുത്തി ഇരുന്നിട്ട് കാര്യമില്ല… വരുന്നത് വരട്ടെ എന്ന് കരുതി ധന്യ സെമിനാർ റൂമിലേക്ക് നടന്നു…….
അവിടെ എല്ലാവരും ഓണാഘോഷ ഡിസ്കഷൻ നടത്തുന്ന തിരക്കിൽ ആയിരുന്നു..ടീച്ചറെ കണ്ടതും എല്ലാവരും സംസാരം ഒക്കെ നിർത്തി ചാടി എഴുനേറ്റ്ധ ന്യക്ക് ഗുഡ് മോർണിംഗ് വിഷ് ചെയ്തു.
ഭാഗ്യം കഴിഞ്ഞ ദിവസം നടന്ന കാര്യമൊന്നും ആ കുരുത്തം കെട്ട പെണ്ണ് ഇവിടെ പാടി നടന്നിട്ടില്ല. ഭാഗ്യം….
ധന്യ ഒരു നെടു വീർപ്പു ഇട്ട് കൊണ്ടു തുടർന്നു…. ഒക്കെ സ്റ്റുഡന്റസ് നിങ്ങൾ തന്നെ നിങ്ങളുടെ ഓണം സെലിബ്രേഷൻ പ്ലാൻ ചെയ്തോളു…. അധികം ഒച്ച ഒന്നും ഉണ്ടാക്കരുത്… ഒരു പ്ലാൻ ആകുമ്പോൾ എന്നോട് പറഞ്ഞാൽ മതി…..
കുട്ടികൾ ടീച്ചറുടെ വാക്ക് കേട്ട്.. ഓരോരുത്തരും പരസപരം ആ കൊല്ലത്തെ ഓണാഘോഷ പരുപാടികൾ പ്ലാൻ ചെയ്യാൻ തുടങ്ങി……
ആ സമയത്താണ് ഏറ്റവും ബാക്കിൽ ഇരുന്നു താരാ… ഒരു കളിയാക്കുന്ന മട്ടിൽ ഉള്ള ചിരിയോടെ ധന്യ ടീച്ചറെ കൈ കാട്ടി വിളിക്കുന്നത്…..
