നിനക്ക് അത് എന്നിൽ നിന്നും അറിയാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം. നിന്നിൽ ഞാൻ നിറയുന്നത് പോലെ, എന്നിൽ നീയും പടരണം. അതാണ് എനിക്ക് വേണ്ടത്. And I know you Dhanya. നീ ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് സമ്മതിച്ചത് എന്ന് എനിക്ക് അറിയാം. മറ്റു പലരും പലതും പറഞ്ഞ് ശ്യാമിന് പുറകെ വന്നിരുന്നു എന്നും എനിക്ക് അറിയാം. അത് കൊണ്ട്, നമുക്ക് ഒളിച്ചു കളികൾ ഇനി വേണ്ട. അതല്ലേ അതിന്റെ ശരി??”
സാഗറിന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. എന്തൊരു കണ്ണുകൾ ആണ് ഇയാളുടെ. അത്രയേറെ പണം ഉള്ളപ്പോഴും എങ്ങനെ പെരുമാറണം എന്ന് അറിയുന്ന, അധികാരം കയ്യിൽ ഉള്ളപ്പോഴും അത് ആവശ്യമുള്ളത് പോലെ , വേണ്ട ഇടത്ത് മാത്രം ഉപയോഗിക്കുന്ന ഒരു ശരിയായ പുരുഷൻ. അതിലാണ് താൻ ആകൃഷ്ട ആയത്. കൊച്ചിയിൽ വന്ന് പനമ്പള്ളിയിൽ എത്തിയത് മുതൽ കേൾക്കുന്ന പേരാണിത്. സാഗർ!! സാഗർ സുകുമാരൻ.
കൊച്ചി കണ്ട ഏറ്റവും സുന്ദരിയായ പെണ്ണ് ഭാര്യ ആയി കൂടെ ഉള്ള, കൊച്ചിയുടെ ഒരു ഭാഗം സ്വന്തം കയ്യിൽ കൊണ്ട് നടക്കുന്നവൻ. ആ ആൾ എന്തെന്നില്ലാത്ത ലാളിത്യത്തോട് കൂടി എല്ലാവരോടും പെരുമാറുന്നത് കണ്ടപ്പോഴും ആ കണ്ണുകളിലെ രഹസ്യം താൻ തിരിച്ചറിഞ്ഞിരുന്നു.
അതിന് പിന്നിലെ , മൗനം നിറഞ്ഞ ആ നോട്ടങ്ങൾക്ക് പിന്നിലെ വല്ലാത്ത ആഴം!! എന്തോ ഒന്ന് തങ്ങളെ അടുപ്പിക്കുന്നത് എപ്പോഴൊക്കെയോ എവിടെയൊക്കെയോ!! സാഗറിന്റെ വിശേഷങ്ങൾ ഇപ്പോഴും ധന്യയും അറിയുമായിരുന്നു.
ഇപ്പോൾ, ശ്യാം കാരണം ആണ് ഞാൻ ഇങ്ങനെ സാഗറിന്റെ മുന്നിൽ നിൽക്കുന്നത്. ഇങ്ങനെ മറ്റൊരു ആണിന്റെ മുന്നിൽ നിൽക്കാൻ ഒരു ഭാര്യയും ആഗ്രഹിക്കില്ല. താൻ ഒരിക്കലും!! ശ്യാമിന്റെ പ്രശ്നം, അല്ല… പ്രശ്നം അല്ലല്ലോ ഇത് , ഈ ദുരന്തം ആണ് ഇപ്പോ തന്നെ ഇങ്ങനെ ഇവിടെ നിർത്തുന്നത്.

ഇവരുടെ രണ്ട് കഥകൾ ഇതിന് മുൻപ് വന്നിരുന്നൂ രണ്ടും പൂർത്തികരിച്ചില്ല? അടുത്ത തുമായിട്ട് വീണ്ടും, പഴയത് പൂർത്തീകരിച്ചിട്ട് പോരായിരുന്നോ ഇത്?