“മറുപടി കേട്ടതും ഒരു നന്ദി വാക്ക് പറഞ്ഞ് നേഴ്സ് പറഞ്ഞ വഴി ഞാൻ നീങ്ങി.. ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ എത്തിയപ്പോൾ കാണുന്നത് അഭിനും ശ്രീഹരിയും നന്ദുവും കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ്. ഞാൻ അവരുടെ അടുത്തേക്ക് ഓടി”
എന്താടാ എന്തു പറ്റിയതാ…
കരഞ്ഞുകൊണ്ട് നിൽക്കുന്ന അഭിനെ ഒന്ന് കുലുക്കികൊണ്ട് ഞാൻ ചോദിച്ചു
ഡാ നീ എക്സാം ഹാളിലേക്ക് പോയി കുറെ കഴിഞ്ഞതിനു ശേഷം ബാക്കിവന്ന കുപ്പിയിലെ സാധനവും അടിച്ച് ഞങ്ങൾ ഒരു ജ്യൂസ് കുടിക്കാൻ നമ്മുടെ സിദ്ധുവിൻ്റെ കടയിലേക്ക് പോയതായിരുന്നു.. ഞാനും നന്ദുവും എൻ്റെ വണ്ടിയിലും അവൻ അവൻ്റെ വണ്ടിയിലും. കഴിച്ച മദ്യത്തിൻ്റെ ആണോ എന്താണെന്നറിയില്ല മോഡൽ സ്കൂൾ കഴിഞ്ഞുള്ള വളവിൽ അവൻ വണ്ടി മറിഞ്ഞു വീഴുന്നതാ എനിക്കോറമ്മയുള്ളൂ… ഓടിവന്ന നാട്ടുകാരും ഞാനും ഇവനും കൂടി ചോരയിൽ മുങ്ങിയ അവനെ ഒരു ഓട്ടോയിൽ കേറ്റി ഇവിടെ കൊണ്ടുവന്നു… അപ്പോളാണ് ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ വേണമെന്ന് അത് കേട്ടപ്പോൾ ഞാൻ പിന്നെ മരവിച്ച ഒരുവസ്ഥയിലായിരുന്നു അങ്ങനെയാ ഞാൻ നിന്നെയും ഇവനെയും വിളിച്ചത്…
അടുത്തുനിന്ന ശ്രീഹരിയെ ചൂണ്ടിക്കാണിച്ച് ഏങ്ങലടിയോടെ അവൻ അത് പറഞ്ഞപ്പോൾ ഒന്നാശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു….
“സമയം എത്ര കടന്നുപോയെന്നറിയില്ല ഐസിയുവിൻ്റെ വാതിൽ തുറന്ന് അതുലിൻ്റെ ഒപ്പം വന്ന ആരെങ്കിലും ഒന്ന് ഡോക്ടറുടെ റൂമിലേക്ക് വരണം എന്നൊരു നേഴ്സ് പറഞ്ഞപ്പോളാണ് ഞാനൊന്ന് കണ്ണുതുറന്നത് ഒപ്പമുള്ളവന്മാരുടെ അവസ്ഥയും അതുതന്നെ.”
ഡാ ഞാൻ പോവാ നിങ്ങളിവിടെ നിക്ക്. ഓപ്പറേഷൻ കഴിഞ്ഞ് കാണും
അതും പറഞ്ഞ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കി ഞാൻ നടന്നു.റൂമിൽ കേറിയതും അങ്ങേര് എന്നോട് ഇരിക്കാൻ കൈ കാണിച്ചു.
താൻ ശ്രീലത ഡോക്ടറുടെ മകനല്ലേ തൻ്റെ കൂട്ടുകാരനാണോ അതുൽ
അടിപൊളി നല്ല കഥ
അത് അങ്ങനെ ആണ്. ഞങൾ മകാച്ചിയും തവലകന്നിയും ആയപൊല്ലെ ???
രസൺട്!!!! ??
ബ്രോ
ഞാൻ ഈ സ്റ്റോറി ഈപ്പോഴാ കണ്ടെയെ നല്ല തുടക്കം.ബാക്കിവായിച്ചിട്ട് പറയാം ??.
കൊള്ളാം ബ്രോ.. നല്ല തുടക്കം.. ഈ ഭാഗം ഇപ്പൊ തീർന്നതെ ഉള്ളൂ..❤️❤️