” അങ്ങോട്ടേക്കോ… അവിടെ നല്ലോണം തിരയടിക്കും… ”
പുറകീന്ന് അവളുടെ നേർത്ത സൗണ്ട് കേട്ടു…
” പിന്നെ കടല് തിരയടിക്കാണ്ട് പൈൻ്റടിക്കുവോ…ഏതടാ ഇവള്…വെണെങ്കിൽ വന്നോ അല്ലെങ്കിൽ അവിടെ നിന്നോ… ”
ഞാൻ അവളുടെ സംസാരം കേട്ട് കളിയാക്കി ചിരിച്ചു കൊണ്ട് അവിടെനിന്നു… അതിനവളുടെ മുഖത്ത് പെട്ടന്ന് വന്ന ശുണ്ഠി ഒന്ന് കാണണം…അത് കാണാൻ തന്നെ എന്നാ ഒരു ഐശ്വര്യാ…
അങ്ങനെ ഞാൻ വേഗം തണല് നോക്കിയുള്ള ഒരു ബെഞ്ചിൽ പോയിരുന്നു…പുറകെ മെല്ലെ മെല്ലെ അവളും….
” അല്ല ഇതെങ്ങോട്ടാ… ഇയാളാരാ എൻ്റെ കാമുകിയോ ഭാര്യയോ വല്ലോം ആണോ…അപ്പുറം എങ്ങാനും പോയിരിക്ക്… ”
ഞാൻ ഇരുന്ന ബെഞ്ചിൽ വന്നിരുന്നതും അവളെ ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ്…പക്ഷെ അവള് പെട്ടന്ന് കലിപ്പ് കേറി കുറച്ച് മാറിയുള്ള ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു…അത് കണ്ട് ചിരി വന്നെങ്കിലും അടക്കിവച്ചു….വല്ല കല്ലും എടുത്തവളെറിഞ്ഞാലോന്നുള്ള പേടിയൊന്നും അല്ലാട്ടോ…
അങ്ങനെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഫോണിന്റെ ഉള്ളിലേക്ക് കയറി ഇരുന്നപോലെയായിരുന്നു പിന്നീട്…അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും കുറച്ച് ആമ്പിള്ളേര് ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് വരുന്നത് കണ്ടു…അതിലൊരുത്തൻ മാത്രം അവളിരുന്ന ബെഞ്ചിന്റെ അടുത്തേക്ക് പോകുന്നതും കണ്ടു…വല്ല ചൂണ്ടയും ഇടാൻ നോക്കുന്നതായിരുക്കും പാവം ചെക്കൻ…പക്ഷെ അവളെ നോക്കുമ്പോൾ ചെറുതായി പരുങ്ങുന്ന പോലെ തോന്നി…
അങ്ങനെ ആ പയ്യൻ അവളുടെ ബെഞ്ചിനടുത്ത് വന്നിരുന്നത് കൂടി ആയപ്പോഴേക്കും പെണ്ണ് എന്നെ പാളി പാളി നോക്കുന്നുണ്ട്… ” പിന്നേ എന്നെ മൈൻ്റാകാതെ പോയിരുന്നതല്ലേ അനുഭവിച്ചോ…. ” മനസ്സിൽ പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണിലേക്ക് ശ്രദ്ധതിരിച്ചു…എന്നാലും ഇടയ്ക്കിടയ്ക്ക് അങ്ങോട്ടേക്ക് പാളി നോക്കാൻ മറന്നില്ല…അവനെന്തൊക്കെയോ അവളോട് ചോദിക്കുന്നുണ്ട് അവള് നിന്ന് പരുങ്ങുന്നതും കണ്ടു…പെട്ടന്ന് എൻ്റേയും അവളോടേയും കണ്ണും കണ്ണും കൂട്ടി ഇടിച്ചപ്പോൾ സങ്കടത്തോടേയും അതിലേറെ ദേഷ്യവും ആ മുഖത്ത് ഞാൻ കണ്ടു…പാവം എൻ്റെ ദിവ്യകുട്ടി അതോടെ ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു…അത് കണ്ടപ്പോൾ പ്രതീക്ഷയുടെ ഒരു പൊൻ വെളിച്ചം അവളുടെ മുഖത്ത് വിരിഞ്ഞോന്ന് എനിക്ക് തോന്നി…ചെലപ്പൊ ഉച്ചവെയിൽ അടിച്ചതും ആവാം….
Any update bro???
കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ
അടുത്ത പാർട്ട് എവിടെ