ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

” അല്ല ശരിക്കും തിരക്കില്ലേ…നമ്മുക്ക് പോവായിരുന്നു… ”

ജ്യോതിക പോയതും ദിവ്യ എന്നോട് ചോദിച്ചു

” എനിക്കും വല്ല്യ താൽപര്യം ഉണ്ടായിട്ടല്ല…പക്ഷെ താൻ ഇവിടിരിക്ക് പണിയുണ്ട്… ”

ഞാൻ വേദിയിലുള്ള കസേരയിൽ ഇരുന്നതിന് ശേഷം തൊട്ടടുത്ത കസേര അവൾക്ക് ചൂണ്ടിക്കാണിച്ചു…അവളവിടെ ഇരുന്നു…

” എന്താ…കാര്യം… ”

” താൻ നമ്മുടെ തൊട്ട് വലത്ത് ഭാഗത്തെ റോ നോക്ക് മറ്റവനും അവൻ്റെ പിള്ളാരും ഉണ്ട് കുറേ നേരായി എന്നെ ഇട്ട് ദഹിപ്പിക്കുന്നു…എന്നാ പിന്നെ രണ്ടിലൊന്നറിയാലോ… ”

ഞാൻ വളരെ കൂളായി അവളോട് കാര്യം പറഞ്ഞു…പക്ഷെ ഞാൻ പറഞ്ഞപോലെ അവന്മാരെ കണ്ടതും അവളുടെ മുഖത്ത് എവിടെ നിന്നോ ഭയം കേറി വന്നപോലെ തോന്നി…

” അയ്യോ…എന്തിനാ വെറുതെ എനിക്ക് പേടിയാവുന്നുണ്ട്… പ്ലീസ് നമ്മുക്ക് പോവാം… ”

” ഒന്ന് പെടയ്ക്കാതെ നിൽക്ക് മോളെ…അതിനും മാത്രം ഒന്നും അവന്മാരില്ല…നീ പരിപാടി കാണ്… ”

” വേണ്ട പ്ലീസ് വാ പോകാം… ”

പെണ്ണമ്പിനും വില്ലിനും അടുക്കില്ലെന്നപോലെയാണ് പിന്നേയും പിന്നേയും പറയുന്നത്…പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല…കാരണം അവന്മാരുടെ നോട്ടം അത്രയ്ക്ക് എനിക്ക് ദഹിച്ചില്ല അത്ര തന്നെ…

അങ്ങനെ പരിപാടിയും കണ്ട് അതിൽ പെർഫോം ചെയ്യ്ത ജ്യോതിക തിരിച്ചു വന്ന് അവളോട് യാത്ര പറഞ്ഞതിന് ശേഷേ ഞാൻ എണീറ്റുള്ളു… അല്ലപിന്നെ…

” എന്തിനാ ഇങ്ങനൊക്കെ…ഞാൻ പറഞ്ഞില്ലേ പോകാന്ന്… മനുഷ്യൻ ടെൻഷൻ അടിച്ച് ചത്തു… ”

തിരിച്ച് വണ്ടിയുടെ അടുത്തെത്തിയതും ദേഷ്യത്താൽ ചുവന്ന് തുടുത്ത മുഖത്തോടെ അവളെന്നോട് പറഞ്ഞു…

” പിന്നേ…അതിനുമാത്രം അവന്മാർ എന്നെയങ്ങ് ഒലത്തും…അർജ്ജുനേ ബ്രണ്ണൻ കോളേജിലാ പടിക്കുന്നെ മോൾക്കത് അറിയില്ലേലും അവന്മാർക്കത് നന്നായിട്ടറിയാം….നിന്ന് കലിതുള്ളാണ്ട് വണ്ടി കയറടി… ”

ഒരു ചിരിയോടെ ഞാൻ വണ്ടി വളച്ച് അവളുടെ മുന്നിൽ നിർത്തി…

” പിന്നേ…വല്ല്യ ഗുണ്ട അല്ലേ…ഇയാള്… പറഞ്ഞാലും കേൾക്കില്ല… ”

വണ്ടിയിൽ കയറി ഇരിക്കുമ്പോൾ പുറകീന്നുള്ള അവളുടെ പിറുപിറുക്കൽ കേട്ട് ചിരിപൊട്ടിയെങ്കിലും അടക്കിവച്ചു…

” ഹലോ മോനെ…. ”

പെട്ടെന്ന് വണ്ടിയുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട നീതുവെ കണ്ട് ഞെട്ടി ചൂളിപോയി…

” ഇവിടെന്താ മോനെ ദിനേശാ പരിപാടി… ഇതായിരുന്നോ രാവിലെ പറഞ്ഞ തിരക്കുള്ള പ്രോഗ്രാം… ”

അവളെന്നെ കൈയ്യോടെ പിടികൂടിയ ഭാവത്തിലാണ് സംസാരിക്കുന്നത്….

” ആഹ് നീയൊ നിയെന്താ ഇവിടെ…ഞാൻ ചുമ്മാ ഇവൾക്ക് ഇവിടുള്ള ഒരു കുട്ടിക്ക് ഡാൻസ്സിൻ്റെ എന്തൊക്കെയോ ഐറ്റംസ് കൊടുക്കാൻ കൂടെ വന്നതാ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *