ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

” അവിടെ നിക്ക് പറഞ്ഞിട്ട് പോയാ മതി…. ”

എൻ്റെ കൈയിലേക്ക് പിടിച്ച് എന്നെ വിടാതെ അവൾ ഇത്തവണ ശബ്ദം കുറച്ചുകൂടി ഉയർത്തിയാണ് സംസാരിച്ചത്…

” ഞാൻ പറഞ്ഞത് നീ കേട്ടതല്ലേ… ഇനി വീണ്ടും കേൾക്കണം എന്നുണ്ടെങ്കിൽ ആദ്യം മോളുടെ വായീന്ന് അവനോട് പറഞ്ഞ കാര്യം എന്നോട് ഒന്നുകൂടി പറ…. ”

അല്ലപിന്നെ ഇത്തവണ അവക്കിട്ട് ഞാൻ നൈസായിട്ട് വച്ചു കൊടുത്തു… അതേതായാലും ഏറ്റു അവള് നിന്ന് പരുങ്ങാൻ തുടങ്ങി…എന്നെക്കാൾ മുന്നേ അവളാണല്ലോ ഓരോന്ന് വച്ച് കീറിയത്….

” അത് പിന്നെ ഞാൻ…അവനെ ഒഴിവാക്കാൻ… ”

മുഖത്ത് നോക്കാതെ അവളോരോന്ന് പറഞ്ഞ് വിക്കുന്നത് കണ്ട് സത്യം പറഞ്ഞാൽ ചിരിവന്നെങ്കിലും ആ സാധനം പിടിച്ച് കടിക്കും എന്നോർത്തപ്പോൾ അടക്കിവച്ചു…

” എന്നാ പിന്നെ ഞാൻ തന്നെ രക്ഷിക്കാൻ വേണ്ടി പറഞ്ഞു…അത്രേള്ളൂ…അതിനിപ്പൊ എന്താ… ”

ഞാൻ അവളോട് കാര്യം പറഞ്ഞ് ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി…

” ഓ… താങ്ക്സ്… ”

തിരിഞ്ഞു നടന്ന എൻ്റൊപ്പം അവളും കൂടി…

” ഓ വരവ് വച്ചിരിക്കുന്നു… എന്നാലും തനിക്കാ ചെറുക്കനെ നോക്കി കൂടെ…പിണക്കണ്ടായിരുന്നു… ”

എൻ്റെ ഉള്ളിലെ ചൊറിയൻ ചുമ്മാ അവളെ കാണുമ്പോൾ തലപൊക്കുന്നുണ്ട്….കൂട്ടത്തിൽ അവളുടെ മനസ്സിലിരിപ്പും അറിയാലോ…

” ആണോ…എന്നാ തനിക്കങ്ങ് കെട്ടികൂടെ… ”

എൻ്റെ ചോദ്യം കക്ഷിക്ക് ദഹിച്ചില്ലാന്ന് തോന്നുന്നു…ഇപ്പൊ എന്നെ കുഴിയിലേക്കെടുക്കും എന്നർത്ഥത്തിൽ നോക്കുന്നുണ്ട്…

” അതിന് ഞാൻ മറ്റേതല്ലലോ…! വല്ല പെണ്ണുമായിരുന്നേൽ ഒരു കൈ നോക്കായിരുന്നു… ”

” കൈ മാത്രമാക്കണ്ട കാലും കൂടി നോക്കിക്കോ… ”

” എന്നാ പിന്നെ കാലും മാത്രമാക്കണ്ട..
വേറെ വല്ലതും കൂടി നോക്കാമല്ലേ… ”

ഞാൻ നടക്കുന്നതിനിടയിൽ ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി പറഞ്ഞു…സംഭവം ഡബിൾ മീനിംഗ് ഇട്ട് പറഞ്ഞതാന്ന് അവൾക്ക് മനസ്സിലായി…അതോടെ കൈയ്യിലിരുന്ന ഭാഗെടുത്ത് എന്നെ ചുമ്മാ തല്ലാൻ തുടങ്ങി…

” അതേ ഞാൻ കണ്ണും മൂക്കും ഒക്കെയാണ് ഉദ്ദേശിച്ചെ… വിട് ആൾക്കാര് കാണും… ”

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…പക്ഷെ എവിടുന്ന്…

” ദിവ്യാ…താൻ ഇവിടെ കെടന്ന് കുട്ടികളി കളിച്ചോ…നേരത്തേം കാലത്തേം ജോലിക്കൊന്നും കയറേണ്ടാ കുട്ടീ…. ”

പെട്ടന്ന് അടുത്തൂടെ പോയ ഒരു നേഴ്സ് ആണെന്ന് തോന്നുന്നു അൽപ്പം പ്രായമുണ്ട്…ഞങ്ങളെ നോക്കി പറഞ്ഞു…അതോടെ അവൾ പെട്ടെന്ന് എന്നിൽ നിന്നും മാറി നിന്നു…

” സോറി മാഡം…ഞാൻ വരുവാ… ”

അവളെന്നെ ദഹിപ്പിക്കാൻ എന്നോണം പാളി നോക്കിയതിന് ശേഷം അവരോടൊപ്പം നീങ്ങി…പിന്നേ… ഇവളുടെ നോട്ടം കണ്ടാ തോന്നും ഞാനാണ് ഇവളുടെ പിന്നാലെ നടക്കുന്നവനെ ഇവിടെ വിളിച്ച് വരുത്തിയതെന്നും…ഇവിടെ വഴി തടഞ്ഞ് നിന്നോരോ കുട്ടികളി കാണിച്ചതുമെന്ന്….ഇങ്ങനൊരു സാധനം…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *