ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

ഞാൻ കള്ളി പൊളിഞ്ഞ കള്ളനെ പോലെ എല്ലാം നീതുവിന്റെ മുന്നിലേക്ക് വിളമ്പി…

” എന്തോ എങ്ങനെ…മ്മ് നടക്കട്ടെ…പിന്നെ ചേച്ചിക്ക് എന്നെ മനസ്സിലായോ…നമ്മൾ കാണാറുണ്ട്… ”

എന്നെ നോക്കി ഒരാക്കിയ ചിരിയോടെ മൂളിയതിന് ശേഷം പുറകിലിരിക്കുന്ന ദിവ്യയുടെ നേർക്ക് തിരിഞ്ഞു…

” ആ അതുലിൻ്റെ സിസ്റ്റർ അല്ലേ അറിയാം… ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട്… ”

അവൾ ഒരു ചിരിയോടെ മറുപടി നൽകുമ്പോഴും ഞാൻ ആകെ ചമ്മി നാറി തേഞ്ഞിരിക്കുവായിരുന്നു….നീതുവോടെനി എന്തൊക്കെ പറയെണ്ടി വരും…ഇതെങ്ങാനും അവന്മാരറിഞ്ഞാലോ….ഓഹ് മൊത്തത്തിൽ പെട്ട്….

”  എന്നാ വിട്ടോ മോനെ ദിനേശാ…പണി ചേച്ചി തരുന്നുണ്ട്… ”

നീതു എൻ്റെ പുറത്തൊരു തട്ട് തട്ടി ഇച്ചിരി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…അതോടെ എന്നെ കൊല്ലാതിരിക്കാൻ പറ്റുവോന്നുള്ള ഒരു മുഖഭാവത്തോടെ ഞാൻ അവളെ ഒന്ന് നോക്കിയതിന് ശേഷം വണ്ടി മുന്നോട്ടെടുത്തു…

” അതെന്താ ആ കുട്ടി അങ്ങനെ പറഞ്ഞത്…ഞാൻ കേട്ടു… ”

വണ്ടി കുറച്ച് മുന്നോട്ട് എടുത്തതും പുറകീന്ന് ദിവ്യയുടെ ചോദ്യം കേട്ടു…

” അത് നിനക്കുള്ള പണിയല്ല…എനിക്കുള്ളതാ…. ”

അത്രമാത്രമേ അവളോട് മറുപടി പറഞ്ഞുള്ളൂ…കാരണം മനസ്സ് മൊത്തം ഇത് അവന്മാരൊക്കെ അറിഞ്ഞാൽ എന്ത് പറയും എന്ന ചിന്തയിലായിരുന്നു…. വീട്ടിലമ്മ… ഹോസ്പിറ്റലിൽ ഇതുംങ്ങളും….പെട്ടലോ ശിവനേ….ഞാൻ ഓരോന്ന് ആലോചിച്ച് വണ്ടിയെടുത്തു….

” എന്നാ പിന്നെ നമ്മുക്ക് വല്ല ഹോട്ടലിലും നിർത്തിയാലോ… ”

യാത്രയിൽ കുറച്ചു നേരത്തെ മൗനത്തിന് അവളായിരുന്നു ഇത്തവണ വിരാമമിട്ടത്…

” എനിക്ക് വിശപ്പൊന്നുമില്ല… ”

വയറ് കിടന്ന് തന്തയ്ക്ക് വിളിക്കുന്നുണ്ടെങ്കിലും ചുമ്മാ ഒരു വെയിറ്റിട്ടു…

” ഇയാൾക്ക് മാത്രമല്ല വിശപ്പും ദാഹവും ഉള്ളത്… ”

പുറകീന്നൊരു അടക്കം പറച്ചില് കേട്ടതും…ഒരു ചിരിയോടെ ഞാൻ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് വണ്ടി കയറ്റി…

” എന്താ കഴിക്കുവാ…ഇവിടെന്തൊക്കെ ഉണ്ടാവും… ”

ഉള്ളിലേക്ക് കയറി ഇരുന്ന എന്നെ നോക്കി അവൾ ചോദിച്ചു…

” ഡോൾഫിൻ പൊരിച്ചത് പറയട്ടെ മാഡത്തിന്… ”

ഞാൻ ചുമ്മാ അവളുടെ മുഖത്ത് വിരിയുന്ന ആ കപട ദേഷ്യം കാണാൻ വേണ്ടി ഒന്ന് ചൊറിഞ്ഞു…വിച്ചാരിച്ചത് പോലെ തന്നെ ഹും എന്നവൾ ചുണ്ട്കൊട്ടി… അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചേട്ടൻ വന്നു…

” രണ്ട് ചിക്കൻ ബിരിയാണി കഴിക്കാം അല്ലേ… ”

ഞാൻ അവളെ നോക്കി ചോദിച്ചു…അപ്പൊ അവിടെ ഇതല്ലേടാ മരമണ്ടാ ഞാൻ നിന്നോട് ചോദിച്ചത് എന്ന കലിപ്പ് ഭാവത്തിൽ അവളും…അത് കണ്ട് ചിരി കണ്ട്രോള് ചെയ്യ്ത് പിടിച്ച് അത് തന്നെ ഓർഡർ ചെയ്യ്തു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *