ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

” ഏയ് അങ്ങനൊന്നും ഇല്ലടോ…താനും അങ്ങനൊക്കെ തന്നെയല്ലേ…പിന്നെ ഇയാളെ ഞാനും എപ്പോഴും ശല്ല്യം ചെയ്യാറുണ്ടല്ലോ…. ”

ഞാൻ ഒരു ചിരി മുഖത്ത് ഫിറ്റാക്കി അവൾക്ക് മറുപടി നൽകി…അതിനവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി…

” സത്യം പറഞ്ഞാൽ വെറുതെ അല്ലടോ നിന്നെ അറിയാവുന്നവർ ഓക്കെ നിന്നെ ഒരുപാട് ഇഷ്ടപെടുന്നേ… നിൻ്റെ ഈ സ്വഭാവവും ആ കുട്ടിത്തവും ഓക്കെ കൊണ്ടാ… ”

” ഏയ് അങ്ങനൊന്നൂല്ല്യ… ”

” സത്യം ആണെടോ…എന്തിന് എൻ്റെ അമ്മയ്ക്ക് പോലും എന്നെകാളേറെ നിന്നെ ഇഷ്ട്ടമാണെന്ന് എനിക്ക് തോന്നിട്ടുണ്ട്… പിന്നെ ശ്രദ്ധയ്ക്കും ഒക്കെ ഇയാളെ കഴിഞ്ഞേ ഉള്ളു വേറാരും… ”

എന്നെ തന്നെ നോക്കി നിന്ന അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ ആ മുഖത്ത് സന്തോഷത്താൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാ മതി ഏത് ദുർവാസാവും വീഴാൻ…അവൾക്കാ വാക്കുകൾ അത്രമേൽ ഫീൽ ആയിക്കാണണം…

” പിന്നേ…ചിലപ്പോഴൊക്കെ എനിക്കും… ”

ഇത്തവണ അവളുടെ മുഖത്തിന് പകരം കടല്  നോക്കിയാണ് ഞാൻ പറഞ്ഞത്…കാരണം ആ മുഖത്ത് വിരിയുന്ന ഭാവം അത് ഏത് തന്നെ ആയാലും എനിക്ക് താങ്ങാൻ സാധിക്കുമായിരുന്നില്ല….

തുടരും….

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *