“ഓ സോറി ഇത് അർജ്ജുൻ…എൻ്റെ ഫ്രണ്ടാ….അർജ്ജുൻ ഇത് ജ്യോതിക… ”
അവൾ ഞങ്ങൾ രണ്ടാളേയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തിയതോടെ പരസ്പരം ഒരു ഹായ് പറച്ചിലും നടന്നു….
” അല്ല നിങ്ങൾ ഇപ്പൊ പോവുമോ… പ്രോഗ്രാം കഴിഞ്ഞല്ലേ പോകൂള്ളൂ… ”
” ഇല്ലെടി നിന്നെ ഇത് ഏൽപിക്കാൻ വേണ്ടി മാത്രം വന്നതാ… ”
” ഹേയ് അങ്ങനെ പറയല്ലേ ഞങ്ങടെ പ്രോഗ്രാം ഓക്കെ കണ്ടിട്ട് പോയികൂടെ…എന്താ അർജ്ജുനേട്ടാ… തിരക്കുണ്ടോ… ”
ഇത്തവണ ചോദ്യം എന്നോടും കൂടെയായിരുന്നു…
” പ്രത്യേകിച്ച് തിരക്കൊന്നുമില്ല…താൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇരിക്കാം… ”
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി പറഞ്ഞു…പക്ഷെ ഞാൻ അങ്ങനെ പറയാൻ കാരണം വേറെ ആയിരുന്നു…
” പിന്നല്ലാ…എന്നാ ഞാൻ പോയി ഇത് സെറ്റ് ചെയ്യട്ടെ….നിങ്ങളിരിക്ക്… ”
ഞങ്ങളെ നോക്കി ഒരു പുഞ്ചിരി കൂടി നൽകിയ ശേഷം അവൾ കവറുമെടുത്ത് വന്ന വഴിക്ക് കോളേജിന്റെ ഉള്ളിലേക്ക് കയറി…
” അല്ല ശരിക്കും തിരക്കില്ലേ…നമ്മുക്ക് പോവായിരുന്നു… ”
ജ്യോതിക പോയതും ദിവ്യ എന്നോട് ചോദിച്ചു
” എനിക്കും വല്ല്യ താൽപര്യം ഉണ്ടായിട്ടല്ല…പക്ഷെ താൻ ഇവിടിരിക്ക് പണിയുണ്ട്… ”
ഞാൻ വേദിയിലുള്ള കസേരയിൽ ഇരുന്നതിന് ശേഷം തൊട്ടടുത്ത കസേര അവൾക്ക് ചൂണ്ടിക്കാണിച്ചു…അവളവിടെ ഇരുന്നു…
” എന്താ…കാര്യം… ”
” താൻ നമ്മുടെ തൊട്ട് വലത്ത് ഭാഗത്തെ റോ നോക്ക് മറ്റവനും അവൻ്റെ പിള്ളാരും ഉണ്ട് കുറേ നേരായി എന്നെ ഇട്ട് ദഹിപ്പിക്കുന്നു…എന്നാ പിന്നെ രണ്ടിലൊന്നറിയാലോ… “
Any update bro???
കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ
അടുത്ത പാർട്ട് എവിടെ