ഞാൻ വളരെ കൂളായി അവളോട് കാര്യം പറഞ്ഞു…പക്ഷെ ഞാൻ പറഞ്ഞപോലെ അവന്മാരെ കണ്ടതും അവളുടെ മുഖത്ത് എവിടെ നിന്നോ ഭയം കേറി വന്നപോലെ തോന്നി…
” അയ്യോ…എന്തിനാ വെറുതെ എനിക്ക് പേടിയാവുന്നുണ്ട്… പ്ലീസ് നമ്മുക്ക് പോവാം… ”
” ഒന്ന് പെടയ്ക്കാതെ നിൽക്ക് മോളെ…അതിനും മാത്രം ഒന്നും അവന്മാരില്ല…നീ പരിപാടി കാണ്… ”
” വേണ്ട പ്ലീസ് വാ പോകാം… ”
പെണ്ണമ്പിനും വില്ലിനും അടുക്കില്ലെന്നപോലെയാണ് പിന്നേയും പിന്നേയും പറയുന്നത്…പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല…കാരണം അവന്മാരുടെ നോട്ടം അത്രയ്ക്ക് എനിക്ക് ദഹിച്ചില്ല അത്ര തന്നെ…
അങ്ങനെ പരിപാടിയും കണ്ട് അതിൽ പെർഫോം ചെയ്യ്ത ജ്യോതിക തിരിച്ചു വന്ന് അവളോട് യാത്ര പറഞ്ഞതിന് ശേഷേ ഞാൻ എണീറ്റുള്ളു… അല്ലപിന്നെ…
” എന്തിനാ ഇങ്ങനൊക്കെ…ഞാൻ പറഞ്ഞില്ലേ പോകാന്ന്… മനുഷ്യൻ ടെൻഷൻ അടിച്ച് ചത്തു… ”
തിരിച്ച് വണ്ടിയുടെ അടുത്തെത്തിയതും ദേഷ്യത്താൽ ചുവന്ന് തുടുത്ത മുഖത്തോടെ അവളെന്നോട് പറഞ്ഞു…
” പിന്നേ…അതിനുമാത്രം അവന്മാർ എന്നെയങ്ങ് ഒലത്തും…അർജ്ജുനേ ബ്രണ്ണൻ കോളേജിലാ പടിക്കുന്നെ മോൾക്കത് അറിയില്ലേലും അവന്മാർക്കത് നന്നായിട്ടറിയാം….നിന്ന് കലിതുള്ളാണ്ട് വണ്ടി കയറടി… ”
ഒരു ചിരിയോടെ ഞാൻ വണ്ടി വളച്ച് അവളുടെ മുന്നിൽ നിർത്തി…
” പിന്നേ…വല്ല്യ ഗുണ്ട അല്ലേ…ഇയാള്… പറഞ്ഞാലും കേൾക്കില്ല… ”
വണ്ടിയിൽ കയറി ഇരിക്കുമ്പോൾ പുറകീന്നുള്ള അവളുടെ പിറുപിറുക്കൽ കേട്ട് ചിരിപൊട്ടിയെങ്കിലും അടക്കിവച്ചു…
Any update bro???
കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ
അടുത്ത പാർട്ട് എവിടെ