ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

” എൻ്റെടാ നിന്ന് തെളക്കാതെ…എനിക്കൊരു പരിപാടിയുമില്ല…ഞാൻ വരാം മോനെ ദിനേശാ…നീ സമാധാനപെട്… ”

ഞാൻ അവനെ എനിയും ഊതിയാൽ ഇവിടെ വന്നടിക്കും എന്ന് തോന്നിയപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഹാ അത് കേട്ടാ മതി… ”

എൻ്റെ വായീന്ന് ഓക്കെയാണെന്ന് കേട്ടതും തെണ്ടി ഫോൺ വെച്ചു…തിരിഞ്ഞ് റൂമിൽ കേറാൻ നോക്കിയതും നമ്മുടെ കഥാനായിക വരുന്നു…എന്നാ പിന്നെ ഒന്ന് ചൊറിയാം എന്നെൻ്റെ മനസ്സും… അതോടെ എന്നേയും കടന്ന് പോകാൻ നോക്കിയ അവളുടെ മുന്നിലേക്ക് ഞാൻ വട്ടം നിന്നു….

” അല്ല ഇതാര്…ആരെ തല്ലാൻ പോകുവാ… ”

” തൻ്റമ്മാവനെ…വഴീന്ന് മാറ്… മനുഷ്യനെ നാണം കെടുത്തിയിട്ട് കിന്നരിക്കാൻ നിക്കല്ലേ… ”

അവളെന്നെ ഉന്തി തള്ളി നീങ്ങാൻ ശ്രമിച്ചു….

” അങ്ങനങ്ങ് പോയാലോ… കണ്ടവന്മാരിവിടെ വന്നത് എന്നെ കാണാൻ ആണോ…?? അതിൽ നിന്ന് രക്ഷിക്കാൻ ഈ പാവം വേണം…എന്നിട്ട് നിനക്ക് പിള്ളാരെ പോലെ നിന്ന് തല്ലാനും ഞാൻ വേണം…ഒടുക്കം കുറ്റം നമ്മുക്ക്…എന്താല്ലേ… ”

” അത് ഈയാളോരോന്ന് അർത്ഥം വച്ചിട്ട് പറഞ്ഞിട്ടല്ലേ… ”

” ഞാൻ എന്തോന്ന് പറഞ്ഞെന്നാ…താൻ ഓരോന്ന് ചിന്തിച്ച് കൂട്ടിയതല്ലേ…! ബൈ ദു ബൈ താൻ എന്താ ചിന്തിച്ചേ… ”

ഇത്തവണ ഞാൻ അവളെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു…

” ഉണ്ട…മാറി നിക്ക് എനിക്ക് പോണം… ”

” എന്നാ എനിക്കും വരണം… ”

” ഇതാ എനിക്ക് ദേഷ്യം വരുന്നുണ്ടേ… ”

” എനിക്ക് ചിരിയും വരുന്നുണ്ട്… ”

” ശോ…. ഇത് വല്ല്യ ശല്ല്യായല്ലോ…ഞാൻ എന്ത് തെറ്റാ ദൈവമേ ചെയ്യ്തേ ഇതിന്റെ മുന്നിൽ പെടാൻ… ”

അവൾ ആരോടെന്നില്ലാതെ പറഞ്ഞ് ചുറ്റും നോക്കി…

” അതേ തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ…അല്ല കുഞ്ചൂ…. ”

ഞാൻ ഒരു വെടക്ക് ചിരിയോടെ വീണ്ടും ഒരു ഡബിൾ മീനിംഗ് ഡയലോഗ് വിട്ടതും ” മാറി നിന്നേ മോനേന്ന്… “പറഞ്ഞ് അവളെന്നെ തള്ളി മാറ്റി മുന്നോട്ട് നടന്നു….

” അതേ മാഡം….ഞാനും വരട്ടെ… ഞാനും വരട്ടെ…
സൂജി കുത്താൻ നിന്റെ കൂടേ…. ”

അവളുടെ പോക്കും കണ്ട് പുറകീന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ ചിരിയോടെ പാടി…ഉടനെ അവളെന്നെ തിരിഞ്ഞു നോക്കി…

” പോരു പുന്നാരെ….
പോരു പുന്നാരെ…
നിന്റെ ചന്തിക്കിട്ട് സൂജി കുത്താം…. ”

അവളതേ ഈണത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പാടി തിരിഞ്ഞൊരൊറ്റ നടത്തം…അത് കണ്ടപ്പോൾ ചിരിയടക്കാൻ പറ്റിയില്ല…അങ്ങനെ അവളുടെ പോക്കും കണ്ട് കുറച്ചു നേരം നിന്ന് റൂമിലേക്ക് കയറി…

പിന്നെ ഒക്കെ പതിവ് പോലെ തന്നെ ഒരു രണ്ടെണ്ണം പിള്ളാരോട് അടിച്ചതിന് ശേഷം ബെട്ടിയിട്ട വാഴ തണ്ട് പോലെ പോലെ കിടന്നുറങ്ങി…രാത്രി വന്ന് അതുവിന് മരുന്ന് വച്ചതൊന്നും ഞാൻ അറിഞ്ഞില്ല….കാലത്ത് നന്ദു വിളിച്ചപ്പോളായിരുന്നു എഴുന്നേറ്റത്…അങ്ങനെ പ്രഭാത കർമ്മങ്ങളും കഴിഞ്ഞ് ഗിരിജാൻ്റി വന്നതോടെ ഹോസ്പിറ്റലിൽ നിന്നും നേരെ വീട്ടിലേക്ക്…അപ്പോഴൊന്നും ദിവ്യയെ പിന്നെ കണ്ടില്ല… വീട്ടിലെത്തിയതും അമ്മയോടും അച്ഛനോടും സലാം പറഞ്ഞു…രണ്ടാളും ഡ്യൂട്ടിക്ക് പോകാൻ തിരക്കിലായിരുന്നു…പോകാൻ നേരം അമ്മയുടെ സ്ഥിരം പല്ലവികൾ വേറെ…അതിനൊക്കെ തലയാട്ടി വാതിലും അടച്ച് സുഖമായി കിടന്നുറങ്ങി….

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *