ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

എത്രനേരം കിടന്നുറങ്ങീന്ന് അറിയില്ല… ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടായിരുന്നു എഴുന്നേറ്റത്…

” ആടാ മോനെ പറ… ”

ഫോണിൽ സൂര്യയുടെ പേര് കണ്ടതും ഫോണ് ഞാൻ ചെവിടോടടുപ്പിച്ചു…

” പറ അല്ല പറി…എഴുന്നേറ്റ് വാതില് തൊറക്കടാ മൈരേ… ”

ഉറക്കച്ചടവോടെ ഫോണെടുത്ത ഞാൻ പിന്നെ കേട്ടത് മൊത്തം തെറികളുടെ സമ്മേളനമായിരുന്നു…ഓഹ്…ഇവൻ ചുരുളി കണ്ടിട്ടുണ്ട്…!! പെട്ടന്ന് തന്നെ താഴെക്കിറങ്ങി വാതില് തുറന്നതും ഉള്ളിലേക്ക് കയറിയവൻ ചോദ്യവും പറയലും ഒന്നും ഉണ്ടായിരുന്നില്ല തെറികളാൽ എന്നെ ഒന്ന് നീരാട്ടി…

” എൻ്റെ പൊന്നെടാ കുറച്ച് നേരം മയങ്ങി പോയി…അയിന് നിന്ന് തെളക്കുന്നതെന്തിനാ… ”

ഞാൻ അവൻ്റെ തെറികൾ അവസാനിക്കില്ലാന്ന് കണ്ടപ്പൊ ചെറുതായി ഒന്ന് തണുപ്പിക്കാൻ നോക്കി…

” മയങ്ങി പോയി പോലും…അണ്ടി എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…നേരം ഉച്ചയാവാറായി മൈരേ… ”

അവൻ്റെ വർത്താനത്തിൽ തന്നെ മനസ്സിലായി ആള് നല്ല ചൂടിലാണ്…അത് കൂടി കണ്ടപ്പൊ ജസ്റ്റ് ഒന്ന് ക്ലോക്ക് നോക്കി…സബാഷ് 12 ആവാറായിരിക്കുന്നു…

” സോറി ഡേയ്…ഒരു പത്ത് മിനിറ്റ് ഞാൻ റെഡി ആയി വരാം നീ ക്ഷമിക്ക്… ”

ക്ലോക്കിലേക്ക് നോക്കിയപ്പൊ പണി പാളീന്ന് മനസ്സിലായതും ഞാൻ മുറിയിലേക്കൊരോട്ടമായിരുന്നു…അല്ലെങ്കിൽ അവനെന്നെ കെടത്തി ഉറക്കും…

പിന്നെ അതിക സമയമൊന്നുമെടുത്തില്ല പെട്ടന്ന് തന്നെ കുളിച്ച് ഫ്രഷായി താഴേക്കിറങ്ങി…

” ഡാ പോവാം ഞാൻ റെഡി…എങ്ങോട്ടേക്കാ അത് ചോദിക്കാൻ മറന്നു… ”

താഴെക്കിറങ്ങി നേരെ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഫോണിൽ തോണ്ടികോണ്ടിരിക്കുന്ന അവനെ നോക്കി ചോദിച്ചു….

” ഒന്ന് സീ വ്യൂ പാർക്കിലേക്ക് പോണം ഒരാളെ കാണാനുണ്ട്…അല്ല നീയെന്താ കഴിക്കാൻ ഇരിക്കുന്നേ…പുറത്ത് നിന്ന് കഴിക്കാം.. വന്നേ സമയമില്ല… ”

” ഒന്ന് പോയേടാ… നിനക്ക് പറയാം… എന്നിട്ട് വേണം വൈകിട്ട് വന്ന് അമ്മ ഇതൊക്കെ തലേകൂടി ഒഴിക്കാൻ…അറിയിലോ പുള്ളിക്കാരിയേ… ”

” അത് ശരിയാ. ആൻ്റി അത് ചെയ്യും….എന്നാ പെട്ടെന്ന് നോക്കടാ പോത്തേ… ”

അവനും അമ്മയെ നല്ലത് പോലെ അറിയുന്നത് കൊണ്ട് അവനത് ശരിവച്ചല്ലേ പറ്റൂ… അങ്ങനെ കഴിപ്പും കഴിഞ്ഞ് വീടും പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്ത് വെച്ച് ഞാനും സൂര്യയും പാർക്കിലേക്ക് വിട്ടു… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം പാർക്കിലെത്തി…

” ഡാ ഇവിടാരാ…നിന്റെ ക്ലൈൻ്റ് വല്ലതുമാണോ…അതോ കൂടെ പഠിച്ചവരുടെ വല്ല ഗെറ്റ് റ്റുഗതറോ…? ”

പാർക്കിന്റെ ഉള്ളിലേക്ക് നടക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *