ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

അങ്ങനെ രണ്ടിനേം വിട്ട് ഞാൻ നേരെ പാർക്കിൽ തന്നെ ഉള്ള ഒരു കഫെയുടെ ഉള്ളിലേക്ക് കയറിയിരുന്നു….

” എന്താ ഉള്ളെ കുടിക്കാൻ ജ്യൂസ് ഐറ്റംസ്…?? ”

ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഞാൻ ഡേബിളിനടുത്ത് ഒരു ആൾ വന്നത് കണ്ടപ്പൊ ചോദിച്ചു…പക്ഷെ മറുപടി ഒന്നും വരാത്ത കണ്ടപ്പൊ ചെറുതായിട്ടൊന്ന് താല ഉയർത്തി നോക്കി…അവിടെ കൈയ്യും കെട്ടി എന്നെ തന്നെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന ദിവ്യയെ കണ്ടപ്പോൾ ചെറുതായൊന്ന് ഞെട്ടി…

” ഏൻഡീ എന്നെ ഫോളൊ പണ്ണ്റേ….എത്ക്കെടീ എന്നെ ടെൻഷൻ പണ്ണ്റേ…എങ്കെ പാത്താലും നീ…. ”

അവളെ കണ്ടതും വായീന്ന് അറിയാതെ കൊച്ചിരാജാവിലെ ഡയലോഗാണ് ആദ്യം പുറത്ത് വന്നത്….

” അത് വേണമെങ്കിൽ എനിക്കും പറയാം….ഇയാളെന്തിനാ ഇങ്ങോട്ട് വന്നേ… ”

ടേബിളിൾ എൻ്റെ എതിർവശം ഇരിക്കുമ്പോൾ അവൾ ചോദിച്ചു

” നിൻ്റപനുമൊത്ത് പാർട്ട്ണർഷിപ്പിൽ നാല് തൈ നട്ടാലോന്ന് വിചാരിച്ച് അതിന് പറ്റിയ സ്ഥലം തപ്പി ഇറങ്ങിയതാ…എന്ത്യേ… ”

” ആണോ…എന്നാ തൈ ആക്കേണ്ടാ വാഴ ആക്കിക്കോ…അതാവുമ്പൊ നാലും തന്നേം ചേർത്ത് അഞ്ചെണ്ണം വെക്കാലോ…. ”

അവളെ ചുമ്മാ ചൊറിയാൻ പോയ എന്നെ എടുത്ത് നൈസായവൾ ഭിത്തിയിലേക്ക് അടിച്ച ഒരു വൂം ചിക്ക വാവാ മൂവ്മെന്റ് ആയിരുന്നു അത്…എനിക്കെന്തിൻ്റെ കേടായിരുന്നു…തിരിച്ചെന്തേലും പറയാൻ തുടങ്ങുമ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചെക്കൻ വന്നു…

” ആ എന്താ ചേട്ടാ വേണ്ടേ കപ്പിൾ ഡ്രിംഗാണോ… ”

അവൻ എന്നെ നോക്കി ചോദിച്ചതും ഞാൻ ഇടിവെട്ടിയ പോലെ ആദ്യം നോക്കിയത് അവളെയാണ്… ഭാഗ്യം അവിടേം സെയിം അവസ്ഥ…അതോണ്ട് പ്രശ്നമില്ല…

” അയിന് ഞങ്ങൾ കപ്പിൾസ്സ് ആണെന്ന് നിന്നോടാര് പറഞ്ഞു… ”

ഞാൻ അവളെ ഒന്ന് പാളി നോക്കിയതിന് ശേഷം അവനോട് ചോദിച്ചു…

” എൻ്റെ പൊന്ന് ചേട്ടാ ഞാൻ സദാചാരപോലീസൊന്നുമല്ല…. പിന്നെ ഈ സമയത്ത് കപ്പിൾസ്സ് ആണ് ഇവിടെ വരാറ്…അതോണ്ട് ചോദിച്ചതാ… പോരാത്തതിന് ഇവിടുത്തെ കപ്പിൾ ഡ്രിംഗ് ഫെയിമസ് ആണല്ലോ… ”

അവൻ നിസാരഭാവത്തിൽ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു…

” ആണോ…എന്നാൽ എല്ലാവരും അങ്ങനല്ലാ കേട്ടോ…മോൻ തൽകാലം ചെന്ന് രണ്ട് മാംഗോ ജ്യൂസ് എടുത്ത് വാ…. ”

ഞാൻ അവനെ നോക്കി പറഞ്ഞതും…ഓ തമ്പ്രാ….എല്ലാം അങ്ങ് പറയും പോലെ എന്ന് കളിയാക്കി കാണിക്കും പോലെ പറഞ്ഞ് അവൻ നടന്നു….

” അത് വിട്….നീയെന്താ ഇവിടെ…. ”

അവൻ പോയതും ഞാൻ വീണ്ടും അവളോടായി സംസാരം…

” ഞാൻ ആര്യേച്ചിയുടെ ഒപ്പം വന്നതാ… ”

” എന്നിട്ട് വന്നപ്പൊ നിന്നെ കണ്ടിലല്ലോ…പിന്നെ നീയാര് ജലകന്യകയോ കടലീന്ന് പൊട്ടിമൊളക്കാൻ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *