ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

” ഞാൻ എൻ്റെ ഫ്രണ്ടിനെ കണ്ട് കുറച്ചു മാറി നിന്ന് സംസാരിക്കുമ്പോളാ ഇയാള് വന്നത്… ”

അവളെൻ്റെ ചോദ്യം ചെയ്യൽ ഇഷ്ട്ടപെടാത്ത പോലെ മുഖത്ത് നോക്കാതെയാണ് മറുപടി നൽകുന്നത്….

” അതേ മുഖത്ത് നോക്കി പറയാം കേട്ടോ…ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്ന ആളൊന്നുമല്ല… ”

ഞാൻ അറിയാതെ ഇത്തവണ  ചെറിയ തോതിൽ ഒന്ന് ചിരിച്ചു പോയോന്നൊരു സംശയം…അവളത് കണ്ട് ഫോണിൽ നിന്നും പുരികം ഉയർത്തി എന്നെ ഒരു നോട്ടം….ഉഫ് ഇവർക്കിത്ര ഗ്ലാമർ ഉണ്ടായിരുന്നോന്ന് ചിന്തിച്ചു പോയ നിമിഷം ആയിരുന്നു അത്…

അങ്ങനെ അവളേയും നോക്കി കുറച്ചുനേരം ഇരിക്കുമ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് വന്നു… പിന്നെ ഒന്നും നോക്കിയില്ല അതും അവളെ നോക്കി കുടിച്ചു…എന്നെ ഇടം കണ്ണിട്ട് എടയ്ക്കൊന്ന് നോക്കുന്നതല്ലാതെ അവളൊന്നും പറയുന്നുണ്ടായിരുന്നില്ല…അങ്ങനെ ജ്യൂസും കുടിച്ച് അതിന്റെ പൈസ അവളെ കൊണ്ട് കൊടുപ്പിക്കാൻ പ്ലാൻ ചെയ്യ്ത് നിന്ന എന്നേയും ശശിയാക്കി ആ പട്ടി പുറത്തേക്ക് നടന്നു…..പിന്നെ ആ ചെറുക്കൻ മിക്ക്സിയുടെ ജാറെടുത്ത് തലമണ്ടയ്ക്ക് അടിക്കണ്ടാന്ന് കരുതി നൈസ്സായിട്ട് പൈസയും കൊടുത്ത് പുറത്തേക്ക് നടന്നു…

” അതേ എങ്ങോട്ട് പോവ്വാ… അവരവരുടെ ഭാവി കാര്യങ്ങൾ ഒന്ന് തീരുമാനിച്ചോട്ടെ…വെണെങ്കിൽ ഇങ്ങോട്ട് നടക്ക്… ”

സൂര്യയും ആര്യ മിസ്സുമുള്ള ഭാഗത്തേക്ക് നടക്കാൻ തുടങ്ങിയ അവളെ നോക്കി ഞാൻ പുറകീന്ന് വിളിച്ചു പറഞ്ഞു… എന്നിട്ട് തീരത്തോട് അടുത്തുള്ള ഇരിപ്പിടങ്ങളുടെ അടുത്തേക്ക് നടന്നു….ഉച്ചവെയിൽ നല്ല രീതിയിൽ ഉണ്ടെങ്കിലും വലിയ വലിയ മരങ്ങളുള്ളത് കൊണ്ട് നല്ല തണൽ ഉണ്ടായിരുന്നു അവിടെ…

” അങ്ങോട്ടേക്കോ… അവിടെ നല്ലോണം തിരയടിക്കും… ”

പുറകീന്ന് അവളുടെ നേർത്ത സൗണ്ട് കേട്ടു…

” പിന്നെ കടല് തിരയടിക്കാണ്ട് പൈൻ്റടിക്കുവോ…ഏതടാ ഇവള്…വെണെങ്കിൽ വന്നോ അല്ലെങ്കിൽ അവിടെ നിന്നോ… ”

ഞാൻ അവളുടെ സംസാരം കേട്ട് കളിയാക്കി ചിരിച്ചു കൊണ്ട് അവിടെനിന്നു… അതിനവളുടെ മുഖത്ത് പെട്ടന്ന് വന്ന ശുണ്ഠി ഒന്ന് കാണണം…അത് കാണാൻ തന്നെ എന്നാ ഒരു ഐശ്വര്യാ…

അങ്ങനെ ഞാൻ വേഗം തണല് നോക്കിയുള്ള ഒരു ബെഞ്ചിൽ പോയിരുന്നു…പുറകെ മെല്ലെ മെല്ലെ അവളും….

” അല്ല ഇതെങ്ങോട്ടാ… ഇയാളാരാ എൻ്റെ കാമുകിയോ ഭാര്യയോ വല്ലോം ആണോ…അപ്പുറം എങ്ങാനും പോയിരിക്ക്… ”

ഞാൻ ഇരുന്ന ബെഞ്ചിൽ വന്നിരുന്നതും അവളെ ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ്…പക്ഷെ അവള് പെട്ടന്ന് കലിപ്പ് കേറി കുറച്ച് മാറിയുള്ള ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു…അത് കണ്ട് ചിരി വന്നെങ്കിലും അടക്കിവച്ചു….വല്ല കല്ലും എടുത്തവളെറിഞ്ഞാലോന്നുള്ള പേടിയൊന്നും അല്ലാട്ടോ…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *