ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj] 1237

ദിവ്യാനുരാഗം 10

Divyanuraagam Part 10 | Author : Vadakkan Veettil Kochukunj

Previous Part ]


പ്രിയപെട്ട ചങ്ങായിമാരേ…. വൈകിപ്പോയി ഈ ഭാഗം…. സസ്പെൻഷൻ കിട്ടിയത് കൊണ്ട് പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു… പക്ഷെ ഒരു പനിയുടെ പിടിയിൽ പെട്ടത് കൊണ്ടാണ് വൈകിയത്…ഇപ്പോളും പൂർണമായും സുഖമായിട്ടില്ല…പക്ഷെ പുതുവർഷ ദിനത്തിൽ നിങ്ങൾക്കൊരു വലിയ പാർട്ട് തരണം എന്ന് തോന്നി…പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു… ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റുന്നില്ല…ഇനി അടുത്ത ഭാഗം എന്ന് തരാൻ പറ്റുമെന്ന് അറിയില്ല…കാരണം അത്രമാത്രം മനസ് വേറെ ഒരു തരത്തിലാണ്….പക്ഷെ ഒരുപാട് കാത്തിരുന്നത് കൊണ്ട് എഴുതിയത് നിങ്ങൾക്ക് നൽകുന്നു…


” ഹലോ മാഡം വരുന്നില്ലേ… ”

കിളി പോയ അവളെ ഒരുമാതിരി കറൻ്റ് പോയ സമയത്ത് കെ എസ് ഈ ബി ഓഫിസിലേക്ക് വിളിച്ചന്വേഷിക്കുമ്പോലെ ഞാൻ കുറേ തവണയായി  വിളിച്ച് ചോദിക്കുന്നു…പക്ഷെ നോ രക്ഷ…ലവളൾക്ക് അനക്കമൊന്നുമില്ല…

ഇവൾക്കിതെന്തു പറ്റിയെൻ്റെ പറശിനിക്കടവ് മുത്തപ്പാന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂട വിളിച്ചു… പക്ഷെ ഇത്തവണ ശബ്ദത്തിന്റെ ബാസ്സ് കൂട്ടിയാണ് വിളിച്ചത്… അതേതായാലും ഏറ്റു പെട്ടെന്ന് അവളെന്തോ ഞെട്ടി ബോധം വന്നത് പോലെ മുന്നോട്ട് നടന്നു…

” തനിക്ക് കാര്യായിട്ട് എന്തോ പ്രശ്നം ഉണ്ട് കേട്ടോ…അല്ലാതിങ്ങനെ അടിക്കടിക്ക് ബോധം പോകില്ലല്ലോ…തല വല്ല സ്ഥലത്തും ഇടിച്ചിരുന്നോ…അതോ ജന്മനാ ഉള്ളതാണോ….? ”

ചുമ്മാ അടുത്ത് വന്നപ്പോൾ അവളെ ചൊറിയുന്ന ഈയുള്ളവൻ്റെ ഹോബി ആരംഭിച്ചിരിക്കുന്നു… അതിന് മറുപടി ഒന്നും തരാതെ അവളെന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്… ഒരുമാതിരി അവൾടെ അരഞ്ഞാണം കട്ടവനെ നോക്കുമ്പോലെ….

” അതേ ഞാനല്ലാട്ടോ ഇയാളെ ശല്ല്യം ചെയ്യുന്നേ…നേരത്തെ പോയവനാ…എന്നെ എന്തിനാ ഇങ്ങനെ ഇട്ട് ദഹിപ്പിക്കുന്നേ…?? ”

ഞാൻ അവളുടെ നോട്ടത്തിൻ്റെ പന്തികേട് മനസ്സിലാക്കി ചോദിച്ചു…

” താൻ എന്താ അവനോട് പറഞ്ഞേ…!! ”

നോട്ടത്തിനോ ഭാവത്തിലോ ഒരനക്കം പോലും സംഭവിക്കാതെ അവളുടെ ചുണ്ടുകൾകിടയിലൂടെ ശബ്ദം ഉയർന്നു…

” മലയാളം… എന്തേ കേട്ടിട്ട് മനസ്സിലായില്ലേ… ”

ഞാൻ അവളുടെ ചോദ്യം അസ്ഥാനത്താണല്ലോന്ന് മനസ്സിലായപ്പോൾ നൈസായിട്ട് വലിയാൻ നോക്കി… ഇനി പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ…നമ്മൾ അതും നോക്കണല്ലോ…ഒന്നും അലോചിക്കാതെ പിള്ളേരെ വരെ ഉണ്ടാക്കിയില്ലേ എൻ്റെ നാവ്…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

70 Comments

Add a Comment
  1. Any update bro???

  2. കൊച്ചൂഞ്ഞേ നുമ്മളും ബ്രണ്ണന്ന്ന്ാ

  3. കഥാ സ്നേഹി

    അടുത്ത പാർട്ട്‌ എവിടെ

Leave a Reply to Balan Cancel reply

Your email address will not be published. Required fields are marked *