” അച്ഛനാടാ… അമ്മ തലകറങ്ങി വീണ് പോലും…കൊഴപ്പോന്നില്ല്യാന്നാ പറഞ്ഞെ…നമ്മുക്കൊന്ന് അവിടെ വരെ പോകാം… ”
ഞാൻ അവനോട് കാര്യം പറഞ്ഞതും അവിടെ നിന്നും ഞാനും അവനും വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു…ഒരു 15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തുകയും ചെയ്തു…വേഗം തന്നെ വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ സ്പെഷ്യൽ റൂം ലക്ഷ്യമാക്കി നടന്നു…
” ഹാ… ഞാൻ പറഞ്ഞില്ലെ ഇപ്പൊ ഇങ്ങെത്തൂന്ന്… എടാ ചെക്കാ നിനക്ക് വട്ടുണ്ടോ ഓടി കിതച്ചിങ്ങ് വരാൻ… ”
റൂമിലേക്ക് കയറിയതും അവിടെ ബെഡ്ഡിൽ ചാരി ഇരിക്കുന്ന അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കും പോലെ ചോദിച്ചു…പക്ഷെ ഞാൻ അതൊന്നും വക വയ്ക്കാതെ ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു…
” എന്താമ്മെ പറ്റിയെ പെട്ടെന്ന്… രാവിലെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ… ”
കലങ്ങിയ കണ്ണുമായി ഞാൻ അമ്മയോട് വിവരം തിരക്കിയതും എൻ്റെ ഉള്ളിലെ മാതൃസ്നേഹം അളവില്ലാതെ പുറത്ത് വന്നു…
” ദ്ദേ ഈ ചെക്കൻ…കണ്ണ് തുടയ്ക്കടാ…എനിക്ക് ഒരു തേങ്ങയുമില്ല…ഇച്ചിരി ബ്ലഡ് കൗണ്ട് കുറവായിരുന്നു… അതുകൊണ്ട് ഒന്ന് തലകറങ്ങി വീണു…അതിപ്പൊ ഇച്ചിരി രക്തം കേറ്റിയപ്പൊ അങ്ങ് ശരിയായി…അല്ലാതെ ഒന്നൂല്ലടാ… ”
അമ്മ വാത്സല്യ പൂർവ്വം എൻ്റെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…
” സത്യാണോ…കുഴപ്പൊന്നുമില്ലാലോ… ”
അമ്മ കാര്യം മുഴുവനായി പറഞ്ഞെങ്കിലും ഞാൻ എൻ്റെ സമാധാനത്തിന് വീണ്ടും ചോദിച്ചു…
” ഒരു പ്രശ്നവുമില്ല…ഞാൻ പറഞ്ഞല്ലോ..എൻ്റെ മോൾ ഇവിടുണ്ടായിരുന്നു…അവൾടെ ബ്ലഡ് കുറച്ച് കേറിയപ്പൊ പതിവിലും ഉഷാറായി ഞാൻ…അല്ലേ മോളേ… ”
അമ്മ റൂമിലുണ്ടായിരുന്ന ദിവ്യയെ ചൂണ്ടി കാണിച്ച് പറഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടി…ദിവ്യയും ശ്രദ്ധയും അച്ഛനും ഒക്കെ ആ റൂമിൽ ഉണ്ടായിരുന്നത് ഞാൻ അപ്പോഴായിരുന്നു ശ്രദ്ധിച്ചത്… അമ്മയുടെ വാക്കുകൾക്ക് ഞാൻ സ്നേഹ പൂർവ്വം ദിവ്യയെ ഒന്ന് നോക്കി ചിരിച്ചു…
” ഞാൻ പറഞ്ഞതല്ലേ അജ്ജുവേ കൊഴപ്പൊന്നുമില്ലാന്ന്…നീയിങ്ങനെ ടെൻഷൻ അടിച്ചാലോ… ”
അത്രയും നേരം മിണ്ടാതിരുന്ന അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
Still waiting ??
Bakki
Bakki
Dear Brothers…
ഇത്രയും ദിവസം ഞാൻ പേഴ്സണലി കുറച്ച് പ്രശ്നങ്ങളിലായിരുന്നു എക്സാം ഒക്കെ നടക്കുമ്പോൾ ആയിരുന്നു സ്വാഭാവികം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു…കഥയെഴുതാൻ പോയിട്ട് ഒന്ന് മര്യാദയ്ക്ക് ആരോടും സംസാരിക്കാറ് പോലും ഇല്ലായിരുന്നു.. ഒരു ഡിപ്രഷൻ്റെ വക്കിൽ ആയിരുന്നു… എക്സാം നല്ല പോലെ ചെയ്യാൻ കഴിയാത്തതാണ് പ്രധാനമായ കാരണം… അതാണ് ഒരു സിംഗിൾ അപ്ഡേറ്റ് പോലും എനിക്ക് തരാൻ കഴിയാത്തത്… അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു… ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടെന്ന് അറിയാം കഥയോനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് അറിയാം… പക്ഷേ അങ്ങനെ ഒരു അവസ്ഥയായിരുന്നു പക്ഷേ അതിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറി ഇപ്പൊ ഞാൻ കുറച്ചൊക്കെയാണ്… അതുകൊണ്ട് ഞാൻ എഴുതാൻ ആരംഭിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് പാർട്ടുകൾ നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു… പിന്നെ ഒരിക്കലും ഞാൻ ഈ കഥ പകുതി വച്ച് നിർത്തി പോവില്ല… കാരണം ഞാൻ എഴുതുമ്പോൾ തൊട്ട് പറഞ്ഞതാണ് തുടങ്ങിയിട്ടുണ്ടേൽ എന്തായാലും പൂർത്തീകരിക്കുക തന്നെ ചെയ്യും… ഇടയ്ക്ക് കയറി വരുന്ന പ്രശ്നങ്ങൾ അതിനൊരു താമസം ഉണ്ടാക്കും എന്ന് മാത്രമല്ലാതെ അവസാനം അല്ല… തുടങ്ങിയിട്ടുണ്ട് ഒരിക്കൽ കൂടി അറിയിക്കുന്നു… പെട്ടെന്ന് തരാൻ ശ്രമിക്കും എല്ലാവരോടും സ്നേഹം മാത്രം…??
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
ഞാനും കുറച്ച് ഭീകര പ്രശ്നത്തിൽ ആയിരുന്നു ടം ഇന്നാണ് ഇത് വായിച്ചത് all most ഒരു ഡിപ്രഷൻ സ്റ്റേജിന് അടുത്ത് വരെ
Stay Calm And Healthy Bro… Everything Will Be Fine…❤️
അത് കേട്ടാൽ മതി കൊച്ചൂഞെ ❤️?
ഇപ്പോൾ സൈറ്റിലെ ലൗ സ്റ്റോറികൾ വരുന്നില്ല..
അത് അങ് പരിഹരിച്ചേക്ക് മുത്തെ അടുത്ത പാർട്ടിൽ✊
വേഗം തന്നെ ബാക്കി ഇടും എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ❤️
Ith ippo feb aayi bro baaki evde
Waiting ???