” മ്മ് നിങ്ങള് മിണ്ടല്ലേ…ഞാൻ പറഞ്ഞതാ അവനെ വിളിച്ച് പറയണ്ടാന്ന്…അല്ല ഇതാരാ ടെൻഷനെ പറ്റിയൊക്കെ പറയുന്നെ… ജോലിയും ലീവ് എടുത്ത് ഓടി പാഞ്ഞ് ഇങ്ങ് വന്ന നിങ്ങളോ… ”
എന്നെ ഉപദേശിക്കാൻ നോക്കിയ അച്ഛനെ നൈസ് ആയി അമ്മയൊന്ന് കളിയാക്കി വിട്ടു…അതോടെ അവിടെ ഒരു കൂട്ട ചിരി മുഴങ്ങി…അച്ഛൻ ആണേൽ ആകെ ചമ്മി നാറുകയും ചെയ്തു…
” പക്ഷെ ആൻ്റി നിങ്ങൾ ഇവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഉള്ള മട്ടും ഭാവവും ഒക്കെ കാണണമായിരുന്നു….ഞാൻ തന്നെ പേടിച്ച് പോയി… ”
അച്ഛൻ നൈസ് ആയി ഒന്ന് സൈഡ് ആയപ്പൊ എനിക്കിട്ട് വെക്കാൻ നന്ദു മറന്നില്ല..
” അതല്ലേലും അങ്ങനാടാ ഈ ചെക്കൻ…എനിക്കൊരു പനി വന്നാ ഉറക്കം കളഞ്ഞ് കാവലിരിക്കുന്ന ടീമാ… ”
അമ്മ എൻ്റെ സ്വഭാവം എല്ലാർടേം മുന്നിൽ തുറന്ന് കാട്ടിയതും നേരത്തെ ഉള്ള അച്ഛൻ്റെ സ്ഥാനത്ത് ഇപ്പൊ ഞാനായി…ദിവ്യയെ നോക്കിയപ്പോൾ പെണ്ണ് വാ പൊത്തി എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്…
” അത് അല്ലേലും സ്നേഹം ഉള്ള മക്കൾ അങ്ങനെയാ… ”
ഞാൻ വാദം തള്ളി അമ്മയുടെ കൈയ്യുടെ മീതെ ഒരുമ്മ കൊടുത്തു…
” ആണോ…എന്നാ എൻ്റെ പൊന്ന് മോൻ തൽകാലം സ്നേഹിച്ചത് മതി…വേഗം കോളേജിലേക്ക് വിട്ടോ…ഞാൻ വീട്ടിലോട്ട് പോകാൻ ഇറങ്ങുവാ… ”
അമ്മയെൻ്റെ കവിളിനൊരു തട്ട് തന്ന ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു…
” അതെന്താ.. ഞാനും വരാം വീട്ടിലോട്ട്… ”
ഞാൻ പിള്ളാരെ കണക്കെ വാശിയിട്ടു…
” ഒരെണ്ണം അങ്ങ് തരും… മര്യാദയ്ക്ക് പോകാനാ പറഞ്ഞേ…എനിക്കൊരു കൊഴപ്പവുമില്ല…അവൻ കൂട്ട് വരാൻ നിക്കുന്നു… ”
അമ്മ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞു…ഞാനും വീട്ടിലേക്ക് വരാം എന്ന് എത്ര പറഞ്ഞിട്ടും പുള്ളിക്കാരി വഴങ്ങിയില്ല…ഒടുക്കം ഞാൻ തോൽവി സമ്മതിച്ചു കൊടുത്തു…അങ്ങനെ അച്ഛൻ്റെ ബൈക്കിന്റെ കീയും വാങ്ങി കാറ് പുള്ളിക്കാരന് കൊടുത്ത് അവിടുന്ന് ഇറങ്ങാൻ തീരുമാനിച്ചു…
” എന്നാ മാഡം ഞങ്ങളും ഇറങ്ങുവാ…നൈറ്റ് ഡ്യൂട്ടിക്ക് കേറണ്ടേ… “
Still waiting ??
Bakki
Bakki
Dear Brothers…
ഇത്രയും ദിവസം ഞാൻ പേഴ്സണലി കുറച്ച് പ്രശ്നങ്ങളിലായിരുന്നു എക്സാം ഒക്കെ നടക്കുമ്പോൾ ആയിരുന്നു സ്വാഭാവികം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു…കഥയെഴുതാൻ പോയിട്ട് ഒന്ന് മര്യാദയ്ക്ക് ആരോടും സംസാരിക്കാറ് പോലും ഇല്ലായിരുന്നു.. ഒരു ഡിപ്രഷൻ്റെ വക്കിൽ ആയിരുന്നു… എക്സാം നല്ല പോലെ ചെയ്യാൻ കഴിയാത്തതാണ് പ്രധാനമായ കാരണം… അതാണ് ഒരു സിംഗിൾ അപ്ഡേറ്റ് പോലും എനിക്ക് തരാൻ കഴിയാത്തത്… അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു… ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടെന്ന് അറിയാം കഥയോനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് അറിയാം… പക്ഷേ അങ്ങനെ ഒരു അവസ്ഥയായിരുന്നു പക്ഷേ അതിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറി ഇപ്പൊ ഞാൻ കുറച്ചൊക്കെയാണ്… അതുകൊണ്ട് ഞാൻ എഴുതാൻ ആരംഭിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് പാർട്ടുകൾ നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു… പിന്നെ ഒരിക്കലും ഞാൻ ഈ കഥ പകുതി വച്ച് നിർത്തി പോവില്ല… കാരണം ഞാൻ എഴുതുമ്പോൾ തൊട്ട് പറഞ്ഞതാണ് തുടങ്ങിയിട്ടുണ്ടേൽ എന്തായാലും പൂർത്തീകരിക്കുക തന്നെ ചെയ്യും… ഇടയ്ക്ക് കയറി വരുന്ന പ്രശ്നങ്ങൾ അതിനൊരു താമസം ഉണ്ടാക്കും എന്ന് മാത്രമല്ലാതെ അവസാനം അല്ല… തുടങ്ങിയിട്ടുണ്ട് ഒരിക്കൽ കൂടി അറിയിക്കുന്നു… പെട്ടെന്ന് തരാൻ ശ്രമിക്കും എല്ലാവരോടും സ്നേഹം മാത്രം…??
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
ഞാനും കുറച്ച് ഭീകര പ്രശ്നത്തിൽ ആയിരുന്നു ടം ഇന്നാണ് ഇത് വായിച്ചത് all most ഒരു ഡിപ്രഷൻ സ്റ്റേജിന് അടുത്ത് വരെ
Stay Calm And Healthy Bro… Everything Will Be Fine…❤️
അത് കേട്ടാൽ മതി കൊച്ചൂഞെ ❤️?
ഇപ്പോൾ സൈറ്റിലെ ലൗ സ്റ്റോറികൾ വരുന്നില്ല..
അത് അങ് പരിഹരിച്ചേക്ക് മുത്തെ അടുത്ത പാർട്ടിൽ✊
വേഗം തന്നെ ബാക്കി ഇടും എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ❤️
Ith ippo feb aayi bro baaki evde
Waiting ???