ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj] 1063

ദിവ്യാനുരാഗം 15

Divyanuraagam Part 15 | Author : Vadakkan Veettil Kochukunj

Previous Part ]


വൈകിയെന്നറിയാം…കാരണങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്…അതുകൊണ്ട് കാത്തിരിപ്പിച്ചതിൽ വിഷമം ഉണ്ട്…കൂടുതൽ ഒന്നുമില്ല…എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…

 

ഒരുപാട് സ്നേഹം…??


അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിലും അവളെന്റെ കൂടെയുള്ള ഫീൽ തന്നെ ആയിരുന്നു എനിക്ക്…ഈ പെണ്ണെൻ്റെ തലയ്ക്ക് പിടിച്ച മട്ടാണ്…ഒരു വഴക്കിൽ തുടങ്ങിയ ബന്ധം ഇവിടം വരെ എത്തിയത് ആലോചിക്കുമ്പൊ എനിക്കും ഇച്ചിരി കൗതുകം തോന്നുന്നുണ്ട്… പിന്നെ എൻ്റെ കാര്യമല്ലേ കൗതുകം ലേശം കൂടുതൽ ആണ്… മാപ്പാക്കണം മക്കളേ…

 

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി വീട് എത്തുമ്പോൾ അച്ഛനും അമ്മയും നേരത്തെ ഹാജരിട്ടിരുന്നു…അതോടെ വണ്ടിയും കേറ്റിയിട്ട് ഞാനും അകത്തേക്ക് കയറി…

 

” ഹാ വന്നോ… ഈയിടെയായി കറക്കം ഒക്കെ കൂടുന്നുണ്ടല്ലോ മോനേ…. ”

അകത്തേക്ക് കാലെടുത്ത് വെക്കേണ്ട താമസം അമ്മയുടെ ചോദ്യം തേടി എത്തി…അതിന് ആ ഭാഗത്തേക്ക് നോക്കുമ്പോൾ ചായ ഊതി കുടിക്കുന്ന തന്തപടിയുടെ അടുത്ത് എന്നേയും നോക്കി ഇളിച്ചുകൊണ്ടിരിക്കുന്ന പുള്ളിക്കാരിയുടെ തിരുമുഖവും കണ്ടു…

 

” കറക്കമോ…ഞാൻ കോളേജിൽ തന്നാർന്നു…അതിനുമാത്രം സമയം ഒന്നും ആയില്ലല്ലോ… ”

ഞാൻ അതിന് വല്ല്യ വില കൽപ്പിക്കാതെ അകത്തേക്ക് നടക്കാനൊരുങ്ങി…

 

” പിന്നേ…മണി 6 വരെ നിനക്ക് ആരാടാ അവിടെ പാഠം എടുക്കുന്നേ…? ”

ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും പുള്ളിക്കാരിയുടെ ചോദ്യം വന്നുകൊണ്ടേ ഇരിക്കും…ഇനി ഇവരിത് നേരത്തെ പേപ്പറിൽ എഴുതി വെച്ച് ചോദിക്കുന്നതാണോ…??

 

” ഒന്ന് ചുമ്മാ ഇരിയടി…6 മണിയൊക്കെ ഞങ്ങൾ ആമ്പിള്ളേർക്ക്… കോളേജ് ടൈം തന്നെയാ… ”

എൻ്റെ അവസ്ഥ കണ്ടത് കൊണ്ടാണോ അതോ പുള്ളിയുടെ ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത് ആണോന്നൊന്നും അറിയില്ല.. എനിക്കും മുന്നേ മറുപടി കൊടുത്തത് അച്ഛനായിരുന്നു…അതിന് അങ്ങേരെ നോക്കി വെൽഡൺ വാസു വെൽഡൺ…എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു…

 

” ആണോ കോളേജ് കുമാരാ…ദേ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ…ചെക്കനോട് നേരത്തേം കാലത്തേം വീട്ടിൽ കേറാൻ പറയാതെ അവന് വളം വെച്ച് കൊടുക്കുവാ അങ്ങേര്….അതെങ്ങനാ വിത്തു ഗുണം പത്ത് ഗുണം… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

102 Comments

Add a Comment
  1. ×‿×രാവണൻ✭

    ഒരു രക്ഷയും ഇല്ല സൂപ്പർ

  2. കൊച്ചുഞ്ഞേ എന്നത്തേയും പോലെ ഇതും പൊളി വേറെ ലെവൽ… കഥവായിച്ചുകൊണ്ടിരിക്കുമ്പോൾ അവസാനം ആകുമ്പോൾ ഉള്ളിൽ വിഷമം ആകും കാത്തിരുന്നു കാത്തിരുന്നു കഴിയാൻ ആയാലോ എന്നാ വിഷമം പിന്നെ തുടരും വായിക്കുമ്പോൾ അടുത്തകാതിരിപ്പിന്റെ ഫീൽ വരും ഒരിക്കലും മടുക്കില്ലടോ നിന്റെ കഥ എത്രയാകയോ പറഞ്ഞാലും വാക്കുകൾ തികയില്ല കാത്തിരിക്കുന്നു അടുത്ത ഇടിവെട്ട് പാർട്ടിനായി ❤️❤️❤️❤️❤️❤️❤️

  3. സഞ്ജീവൻ

    ഒന്നും പറയാനില്ല എപ്പോളത്തെയും പോലെ തന്നെ വേറെ ലെവൽ ?.” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… “ ഈ വാചകങ്ങൾ അടിപൊളി ആയിട്ടുണ്ട് ??. അടുത്ത പാർട്ട്‌ ലാഗ് ആക്കരുത് ബ്രോ എത്രയും വേഗം തരണേ..പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമല്ലോ അപേക്ഷയാണ് ????
    എന്ന് താങ്കളുടെ നൻപൻ
    സഞ്ജീവൻ

  4. Adipoli bro❤️ Eppoletheyum pole oru prethyeka feel kittunnund ee story vaayikumbo.. pinne aakeyulla oru prblm ee episodesinu idak varunna time gap aanu.. nxt part kurach speedil thannal nannaayirunnu?

  5. കർണ്ണൻ

    Nannayirinnu bro

  6. തൃശൂർക്കാരൻ

    അണ്ണാ സംഭവം പൊളിച്ചുട്ടോ അടിപൊളി

    1. Bro polli ayirrund
      Next part eppa
      Kathurikkunnu next part in vendi

  7. ഇതൊരു ഫ്ളാറ്റ്ഫോം ആണ് നിങ്ങളുടെ ശൈലിയിലെ നിങ്ങൾക്ക് കഥയെഴുതാൻ കഴിയു പക്ഷേ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ എഴുതുന്നുവെങ്കിൽ നിങ്ങൾക്ക് ഇനിയും മെച്ചപ്പെടുത്താൻ കഴിയില്ലേ വേറെന്തു ജോലികിട്ടിയാലും തുടർന്നെഴുതി നല്ലൊരു എഴുത്തുകാരനാകാൻ കഴിയും ഞാൻ നിങ്ങളെ കുറ്റപെടുത്തിയതല്ല, എവിടെയെങ്കിലും നല്ലൊരു വാരികയിൽ നിങ്ങളുടെ കഥ കാണാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിക്കു സഹോദരാ ഇനിയും എന്നിൽ നിന്ന് നിങ്ങളുടെ കഥയ്ക്ക് ഒരു കമന്റ് ഉണ്ടാവില്ല sorry

    1. Vadakkan Veettil Kochukunj

      ബ്രോ ഞാൻ പറഞ്ഞല്ലോ ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ കമൻ്റ് പോസിറ്റീവ് ആയിട്ടാണ് ഞാൻ എടുത്തത് എന്ന്…❤️ പിന്നെ ബ്രോ എനിക്ക് പറഞ്ഞ് തന്നത് എൻ്റെ നല്ലതിന് വേണ്ടിയാണെന്ന് മനസ്സിലാക്കാതിരിക്കാൻ ഞാൻ പൊട്ടൻ ഒന്നുമല്ല… അതുകൊണ്ടായിരിക്കുമല്ലോ ഞാൻ അത് പോസിറ്റീവ് ആയി എടുത്തത്…പിന്നെ ഞാൻ റിപ്ലൈ പറഞ്ഞ കാര്യം തികച്ചും ഉള്ളിൽ ഉള്ള കാര്യങ്ങൾ ആണ്..അല്ലാതെ കമൻ്റ് കണ്ട് ദേഷ്യം കേറി പറഞ്ഞതൊന്നുമല്ല… അതുകൊണ്ട് ബ്രോക്ക് ഇനിയും കഴിയുമെങ്കിൽ അഭിപ്രായം പങ്ക് വയ്ക്കാം… നിർബന്ധിക്കില്ല…അപ്പൊ സ്നേഹം മാത്രം…?❤️

    1. Vadakkan Veettil Kochukunj

      ??

  8. Kalakki kochukunje….
    Nxt part vaikathe tharanee❤️❤️

  9. Kalakki kochukunje….
    Nxt part vaikathe tharabee❤️❤️

    1. Vadakkan Veettil Kochukunj

      ??

  10. Vadakkan Veettil Kochukunj

    ശ്രമിക്കാം ബ്രോ…?

  11. പത്തൊൻപത് പേജ് പക്ഷേ കഥയുടെ മുൻപോട്ടുള്ള യാത്രയിൽ ഈ ഭാഗത്തിന് എന്ത് പ്രസക്തിയാണുള്ളത് ആവശ്യമില്ലാത്ത അച്ഛനുവിളിയും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങളും #നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകും# ഓർത്തിരിക്കാൻ ഈ ഭാഗത്തിൽ ഈ സെൻന്റൻസ് മാത്രം

    1. Vadakkan Veettil Kochukunj

      ബ്രോ അഭിപ്രായം വായിച്ചു… ഞാൻ പോസിറ്റീവ് ആയിട്ട് തന്നെയാണ് കമൻറ് എടുത്തത് റിപ്ലൈയും അങ്ങനെ എടുക്കും എന്ന് കരുതുന്നു..

      ഞാൻ കഥ എഴുതുമ്പോൾ എന്തായാലും അതിൽ എൻ്റെ ജീവിത പശ്ചാത്തലം സൗഹൃദം ഇതൊക്കെ അതിൽ വരും എന്നുള്ളത് സ്വാഭാവികമാണ്… അതുകൊണ്ടുതന്നെ ഈ കഥ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് സൗഹൃദം ഫാമിലി ഇതിനൊക്കെ ഇതിൽ പ്രാധാന്യം ഉണ്ടാവും പിന്നെ ഈ കൂട്ടുകാര് തമ്മിൽ സ്നേഹത്തിൻ്റെ പേരിൽ തെറി വിളിക്കും…അതിനെന്താ പ്രശ്നം..? കൂട്ടുകാരല്ലാതെ മറ്റാരെങ്കിലും ആണ് നമ്മളെ വിളിച്ചതെങ്കിൽ നമ്മൾ കേട്ട് നിൽക്കാറില്ല… അതാണ് അതിന്റെ പൊരുൾ…അതുകൊണ്ട് അത് വിട്ടേക്ക്…
      പിന്നെ ഞാൻ കഥ തുടങ്ങുമ്പോൾ എൻ്റെ ഇഷ്ടത്തിനാണ് ഓരോന്നും ചെയ്യുന്നത്… ഇപ്പോ ചില അഭിപ്രായം കണ്ടതിനു ശേഷം കഥ ഒന്ന് സ്പീഡ് ആക്കാനോ ചിലർ പറയുന്നത് കേട്ട് സ്ലോ ആക്കാനോ ഒന്നും ഞാൻ ചെയ്യാറില്ല… എനിക്ക് എന്ത് തോന്നുന്നൊ അതേ ഞാൻ എഴുതൂ…കാരണം എഴുതുന്നത് പൂർണ്ണമായും എൻ്റെ നേരംപോക്കിനാണ്..പക്ഷെ ചിലർ അത് ആസ്വദിക്കുന്നുണ്ട് എന്ന് കാണുമ്പോൾ സന്തോഷം അത്രയുള്ളൂ…?ചിലപ്പൊ നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന പോലെ മാരക ടിസ്റ്റോ ഒന്നൂം ഉണ്ടായീന്ന് വരില്ല..എന്ന് വെച്ച് ചിലർക്ക് വേണ്ടി എൻ്റെ ശൈലിയിൽ നിന്നും മാറ്റി അത് ഉൾപ്പെടുത്താനും ഞാൻ ശ്രമിക്കാറില്ല…

      അതുകൊണ്ട് കഥ ഇങ്ങനെയൊക്കെ മുന്നോട്ട് പോവൂ… താങ്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ വായിക്കാം..ഇല്ലേൽ വിട്ട് കളയാം…?

    2. അന്ദ്രു

      എന്റെ പൊന്ന് അണ്ണാ ഇങ്ങനെ വായിക്കുമ്പോൾ ആണ് ഈ storykk oru life ഉള്ളു ഇല്ലെങ്കിൽ വല്ല ബാലരമ യോ മറ്റോ വായിച്ചാൽ pore

  12. അപ്പൂട്ടൻ

    അടിപൊളി ??

  13. Super…vayikan preripikunna entho onnu aa ezuthil und..good work…

    1. Vadakkan Veettil Kochukunj


      ഒരുപാട് ഒരുപാട് സ്നേഹം ബ്രോ…??

  14. ㅤആരുഷ്ㅤ

    ” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… “ – അരെയ് വാ ? സൂപ്പർ ഡയലോഗ് ⚡

    ഈ പാർട്ടും കൊള്ളാം ❤️ വെയ്റ്റിംഗ് ഫോർ തെ ട്വിസ്റ്റ് ?

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…?

  15. Poli❤️❤️❤️?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

  16. Adutha part yepoozhanu varuga

    Still wighting bro ❤️‍?❤️‍?❤️‍?❤️‍?

    1. Vadakkan Veettil Kochukunj

      പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ…?

  17. ബ്രോ….

    കഥയുടെ ലെവൽ മാറ്റാനുള്ള പരുപാടി ആണോ??

    ഇനി full ആക്ഷൻ ആണോ???

    1. Vadakkan Veettil Kochukunj

      ആക്ഷൻ ഒക്കെ ലാസ്റ്റ് വരും ബ്രോ…എന്ന് വെച്ച് പതിവ് ശൈലിയിൽ മാറ്റം വരാൻ പോണില്ല..??

  18. ആ അതുലിനെ ഹോസ്പിറ്റലിൽ തന്നെ അടക്കം ചെയ്യാൻ ആണോ പ്ലാൻ ?

    1. അരവിന്ദ്

      മിക്കവാറും ?

    2. എന്ന് നന്ദു ?

    3. Vadakkan Veettil Kochukunj

      എൻ്റെ പിള്ളേര് എന്നും തമ്മിൽ കുറച്ച് കാലം കൂടി കണ്ടോട്ടടേയ്…?❤️

  19. അറക്കളംപീലി

    പൊളി

  20. kollam…. Kathirunnu. Santhosham aaaayi

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…?

    1. Vadakkan Veettil Kochukunj

      ???

  21. ❤️❤️

    1. Vadakkan Veettil Kochukunj

      ??

  22. എന്തോ പണി വരുന്നുണ്ടല്ലോ അവറാച്ചാ.. ?

    എന്നത്തേയും പോലെ കിടിലൻ പാർട്ട്‌ മോനൂസെ.. ?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ഡാ മോനൂ…?

  23. ❤️❤️

    1. Vadakkan Veettil Kochukunj

      ??

  24. Nice?❤️
    Villanmarude entry aano ini??
    Waiting for next part.

    ഈ പാർട്ടിലും ഇതിന് മുന്നത്തെ പല പാർട്ടിലും ഇടയ്ക്ക് പലരും അങ്ങോട്ടും ഇങ്ങോട്ടും തന്തയ്ക്ക് വിളിക്കുന്നതും തന്തയെ തെറി പറയുന്നതും ഒക്കെ കണ്ടു…!!
    കേൾക്കുന്ന ആൾക്ക് ആണെങ്കിൽ അത് വലിയ പ്രശ്നമായിട്ട് ഒന്നും തോന്നുന്നുമില്ല…!
    അത് എന്താ അങ്ങനെ. അമ്മയെ respect ചെയ്യുംപോലെ തന്നെ അച്ഛനെയും respect ചെയ്യേണ്ടതല്ലേ…?

    അത് തമാശയായിട്ട് ആണെങ്കിൽ എനിക്ക് അത് ഒട്ടും accept ചെയ്യാൻ കഴിയുന്നില്ല…?
    (personal opinion)

    1. സുഹൃത്തുക്കൾ തമ്മിൽ തെറി വിളിക്കുന്നതൊക്കെ ആരേലും സീരിയസ് ആയി എടുക്കുവോ?

      തെറി വിളിയുടെ കാര്യത്തിൽ അമ്മക്ക് കൊടുക്കുന്ന റെസ്‌പെക്ട് ഒരിക്കലും അച്ഛന് കിട്ടാറില്ല അതെന്താണെന്നറിയില്ല

    2. Vadakkan Veettil Kochukunj

      ആദ്യം തന്നെ വാക്കുകൾക്ക് നന്ദി ബ്രോ…?

      പിന്നെ ബ്രോ പറഞ്ഞ കാര്യം ഈ സുഹൃത്ത് ബന്ധത്തിൽ വിളിക്കുന്ന തെറിയിൽ അത് ഒരു സ്നേഹത്തിൻ്റെ പേരിൽ വിളിക്കുന്നത് ആവാം…അങ്ങനെയാണ് ഒരുപക്ഷെ എൻ്റെ ജീവിതത്തിൽ എന്റെ കൂട്ടുകാരെ ഞാനും അവരെന്നെയും വിളിക്കാറുള്ളത്…എന്നെ എൻ്റെ പേരിനേക്കാൾ കൂടുതൽ എന്റെ അച്ഛന്റെ പേരിലാണ് ചങ്ങായിമാർ അഭിസംബോധന ചെയ്യാറ്.. ഞാൻ തിരിച്ചും… പിന്നെ ബ്രോ ചോദിച്ച പോലെ അമ്മയെ വിളിച്ച് ശീലിക്കാത്തത് ഒരുപക്ഷേ നമ്മൾ ആൺകുട്ടികൾക്ക് അമ്മയാണല്ലോ എല്ലാകാര്യത്തിലും വലുത് എന്നുവെച്ചാൽ അച്ഛനെ ഇഷ്ടമല്ല എന്നല്ല… അച്ഛൻ ജീവൻ തന്നെയാണ്… എന്നാൽ പോലും അമ്മയാണല്ലോ ഇത്തിരി കൂടുതൽ സെന്റിമെന്റിലി അറ്റാച്ച്ട്…അതാവാം…?

      1. Ok fine❤️

  25. അരവിന്ദ്

    Oh my God!എന്തോ സംഭവിക്കാൻ പോണു ന്ന് എന്റെ മനസ്സ് പറയുന്നു. ദയവു ചെയ്ത് ആരെയും കൊല്ലല്ലേ സഹോദരാ, അപേക്ഷയാണ് ???. നമ്മൾ എന്തിനാ ചുമ്മ സന്തോഷത്തോടെ ജീവിക്കുന്ന അവരുട ജീവിതം നശിപ്പിക്കുന്നത് ?

    1. Poli man ❣️?

      1. Vadakkan Veettil Kochukunj

        താങ്ക്യൂ ബ്രോ…❤️

    2. Vadakkan Veettil Kochukunj

      ആരെയെങ്കിലും പിടിച്ച് കൊല്ലാന്ന് വെച്ചാ സമ്മപിക്കൂലിലോ…എന്നെ പോലെ ക്രൂരന്മാരാകൂ…❤️?

  26. Second ❤️

    1. Vadakkan Veettil Kochukunj

      ❤️?

  27. First ❤️??

    1. അപ്പോൾ ഇനി വില്ലൻമാരുടെ വരവാണ് ??

      1. Vadakkan Veettil Kochukunj

        വില്ലന്മാരും വരട്ടെ…❤️?

Leave a Reply to SH3M1 Cancel reply

Your email address will not be published. Required fields are marked *