” എന്തുവാടേ പ്രിൻസിപ്പാളാണോ… ”
അവൻ ഒന്ന് ഞെരുങ്ങി കൊണ്ട് ഉറക്കത്തിൽ പറഞ്ഞു
” പ്രിൻസിപ്പാളോ… നീ എന്തൊക്കെയാടാ ഈ പറയുന്നേ… സമയം ഒരുപാടായി എഴുന്നേക്ക്… ”
ഇവനിതെന്തു പറ്റി എന്ന നിലയിൽ ഞാൻ അവനെ കുലുക്കിക്കൊണ്ട് ഒന്നൂടി വിളിച്ചു
” ഞാൻ ക്ലാസ്സിൽ കേറുന്നില്ല നീ കേറിക്കോ എനിക്ക് ഉറക്കം വരുന്നു… ”
ഉറക്കത്തിൽ ഒന്ന് ഞെരുങ്ങികൊണ്ടവൻ വീണ്ടും പറഞ്ഞു
” ദേ പിന്നേം നോക്ക് ക്ലാസ്സോ…ഡാ ബോധം ഇല്ലാത്തവനെ നാറി എഴുന്നേക്കടാ… ”
ഇത്തവണ വിളിയോടൊപ്പം ഒരു ചവിട്ടും കൂടി വെച്ചുകൊടുത്തു ആശാൻ കട്ടിലും കടന്ന് നേരെ നിലത്ത്.. അതേതായാലും നന്നായി സാധനം ഒന്ന് കണ്ണുതുറന്നു കിട്ടി…
” എന്തുവാ മൈരേ ബാക്കിയുള്ളവനെ കിടക്കാനും സമ്മതിക്കൂലേ… നിനക്ക് ക്ലാസ്സിൽ കേറണേൽ ഒറ്റയ്ക്ക് കേറി കൂടെ… ”
കണ്ണും തിരുമ്മിക്കൊണ്ടവനത് പറഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി കണ്ണേ തുറന്നിട്ടുള്ളൂ ബോധം വന്നിട്ടില്ല…
” നീ എന്തൊക്കെയാടാ നാറീ പറയുന്നേ ക്ലാസ്സോ… എവിടെയാ ഉള്ളതെന്ന് കണ്ണുതുറന്ന് മര്യാദയ്ക്ക് നോക്കടാ… ”
അവൻ്റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് ഞാൻ പറഞ്ഞു
ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
അഭിപ്രായം രേഖപ്പെടുത്താം ??.
ഇതും നന്നായിട്ടുണ്ട്.
കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?
Bro adutha part evide
ഇനി ഇപ്പോ എന്നാ ബാക്കി കഥ
Next part enna