” ഹലോ…അതേ… ”
അവളുടെ അടുത്തെത്തിയതും ഞാൻ സ്വരം താഴ്ത്തിയവളെ വിളിച്ചു… പക്ഷേ അവൾക്ക് കേട്ട ഭാവമില്ല…
” എടോ…. ”
ഞാൻ ഒന്നുകൂടി ശബ്ദമുയർത്തി വിളിച്ചു…
“എന്നതാടോ… തനിക്ക് വേണ്ടത്… വീണ്ടും ഇടിച്ചു കൊല്ലാനാണോ… ”
പേപ്പറിൽ നിന്നും മുഖമുയര്ത്തി കൊണ്ട് അവളെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…
” അതുപിന്നെ ഒരു സോറി പറയാൻ വന്നതാ… നേരത്തെ തെറ്റ് എൻ്റെ ഭാഗത്തായിരുന്നു… ഞാനാ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയേ… സോറി… ”
ഒറ്റയടിക്കതും പറഞ്ഞ് ഞാനവളുടെ പ്രതികരണം നോക്കിനിന്നു…
” ഒരു സോറി പറഞ്ഞാ എല്ലാം അങ്ങ് തീരുവോ… ”
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് പറഞ്ഞു…
” പിന്നെ ഞാനെന്തു ചെയ്യണം…തലേകുത്തി നിക്കണോ… ”
ഇത്തവണ ഞാനും കനത്തിൽ തന്നെ മറുപടി കൊടുത്തു… അല്ല പിന്നെ ഒരു സോറി പറയാൻ വന്നാൽ ഇത്രയ്ക്ക് ജാഡ കാണിക്കാൻ ഇവളാരാ ഐശ്വര്യറായോ….
” ആ എന്നാ അങ്ങനെ തലയുംകുത്തി നിക്ക്… “
ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
അഭിപ്രായം രേഖപ്പെടുത്താം ??.
ഇതും നന്നായിട്ടുണ്ട്.
കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?
Bro adutha part evide
ഇനി ഇപ്പോ എന്നാ ബാക്കി കഥ
Next part enna