അവൻ്റെ ചോദ്യത്തിനുള്ള മറുപടി ഞാനങ്ങ് കൊടുത്തു…
” ഹോ ഭാഗ്യം… മർമങ്ങൾക്കൊന്നും പറ്റിയില്ലല്ലോ… ”
അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് തുടർന്നു
” അല്ല അമ്മയും നീതുവു ഇത് അറിഞ്ഞോ… ”
” അതിനെ പറ്റി നീ സംസാരിക്കല്ലേ നാറി… പാവം അവരുടെ കരച്ചിൽ കണ്ടാൽ ഈ കടപ്പിൽ നിന്നെ കൊല്ലാൻ തോന്നും… ”
ഇത്തവണ അഭിയായിരുന്നു മറുപടി നൽകിയത്…
” പറ്റിപ്പോയി അളിയാ അടിച്ചതും വണ്ടിയുടെ സ്പീഡും ഇച്ചിരി കുടിപ്പോയി… ”
ചിരിച്ചുകൊണ്ട് അതും പറഞ്ഞവൻ തുടർന്നു
” അല്ല എന്നിട്ട് അവര് രണ്ടുപേരും എവിടെ… ”
” ഇവിടെ ഞങ്ങൾ നിൽക്കാന്ന് പറഞ്ഞ് വൈകിട്ട് ആയപ്പോൾ ഞാനവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു… ഇവിടെ അവരെങ്ങനാ.. ”
അവൻ്റേ ചോദ്യത്തിന് ഞാൻ മറുപടി നൽകി
” അതേതായാലും നന്നായി.. എന്തായാലും നാളെയോ മറ്റന്നാളോ വീട്ടിൽ പോകാൻ പറ്റുമായിരിക്കും അല്ലേടാ… ”
എന്റെ മറുപടി കേട്ടതും അവൻ അവൻ്റെ അടുത്ത ചോദ്യവും കൊണ്ടുവന്നു…
” പിന്നെന്താ ഇപ്പൊ തന്നെ പോയാലോ… ”
കാര്യമാ പൊട്ടനെ ഊതിയതാണെങ്കിലും അതുപോലും മനസ്സിലാക്കാനുള്ള കഴിവ് അതിന് പടച്ചോൻ കൊടുത്തില്ലായിരുന്നു…അതുകൊണ്ടായിരിക്കണം നടക്കുമോന്നുള്ള ചോദ്യം അവൻ എന്നോട് തിരിച്ചു ചോദിച്ചത്…
ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
അഭിപ്രായം രേഖപ്പെടുത്താം ??.
ഇതും നന്നായിട്ടുണ്ട്.
കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?❤️
Bro adutha part evide
ഇനി ഇപ്പോ എന്നാ ബാക്കി കഥ
Next part enna