” എടാ നാറി ചുരുങ്ങിയത് ഒരു മൂന്നാഴ്ച എങ്കിലും ഇവിടെ കിടക്കണം… നിൻ്റെ ഉള്ളിലേക്ക് ഏതാണ്ടൊക്കയോ മരുന്ന് കുത്തിവെക്കാൻ ഉണ്ട്… പിന്നെ ഫിസിയോതെറാപ്പി അതാണ് മെയിൻ… ”
ആ പൊട്ടനുള്ള മറുപടി ഇച്ചിരി കടുപ്പത്തിൽ ഞാൻ കൊടുത്തു
” ഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ… ഓരോ വള്ളികെട്ട്… ഏതു സമയത്താണോ എന്തോ ജ്യൂസ് കുടിക്കാൻ തോന്നിയത്… ”
കാര്യങ്ങൾ ഏതാണ്ട് മനസ്സിലായപ്പോൾ അവൻ പറഞ്ഞു…
” ആടാ തെണ്ടി അങ്ങനെയൊക്കെയാ കാര്യങ്ങൾ… ”
ശ്രീ അത് ഏറ്റുപറഞ്ഞു…
” വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ… ഇത്രയൊക്കെയായിട്ടും നിനക്കൊന്നും പറയാനില്ലടാ നന്ദു… ”
അത്രയും സമയം മിണ്ടാതിരുന്ന നന്ദുവിനെ നോക്കി റൈഡർ സാർ ചോദിച്ചു…
” അൻ്റെ സഹായങ്ങൾക്ക് പെരുത്ത് നന്ദി നായിൻ്റെ മോനെ… ”
നല്ല ഒന്നാന്തരം ഒരു സിനിമ ഡയലോഗ് നന്ദു മറുപടിയായി കൊടുത്തതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി…
” താങ്ക്യൂ ഡാ ഞാൻ ധന്യനായി…പിന്നെ നീ കുറച്ചൂടെ അടുത്തുവന്ന് ഒന്നൂടെ എന്നെ നായിൻ്റെ മോനെന്ന് വിളിച്ചേ… ”
അടിച്ച സാധനത്തിൻ്റെ മണം ആശാന് കിട്ടിയെന്നു തോന്നുന്നു… അതാ അവൻ നന്ദുവിനോട് അങ്ങനെ പറഞ്ഞത്…
ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
അഭിപ്രായം രേഖപ്പെടുത്താം ??.
ഇതും നന്നായിട്ടുണ്ട്.
കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?❤️
Bro adutha part evide
ഇനി ഇപ്പോ എന്നാ ബാക്കി കഥ
Next part enna