ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj] 964

” എന്നാൽ ഇനി മേലാൽ എന്നെ തെറി വിളിക്കരുത്… ”

 

കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവളെന്നെ നോക്കി പറഞ്ഞു… ഞാൻ യാന്ത്രികമായി ഇല്ലെന്ന് തലയാട്ടി…കാരണം കിളി ഒക്കെ സംസ്ഥാനം വിട്ടു മക്കളേ….അത് കണ്ടതും പിന്നേയും കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവള് പിടി വിട്ട് റൂമിൻ്റെ ഡോറ് കടന്ന് പുറത്തേക്ക് നടന്നു….ഞാനണെങ്കി പൊട്ടൻ പൂവെടി കണ്ട അവസ്ഥയിലും ( അതിവിടുത്തെ ഒരു നാടൻ പ്രയോഗാ വെടിക്കെട്ടാണ് ഉദ്ദേശിച്ചത് അതാണീ പൂവെടി )

അന്ന് പിന്നെ കളി ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല… കളിയും ശോകമായിരുന്നു തട്ടിക്കൂട്ടി ജയിച്ചു… പക്ഷെ മനസ്സ് മൊത്തം അവളുടെ നോട്ടമായിയുന്നു…

രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ താഴോട്ടേക്ക് എറങ്ങിയപ്പൊ അമ്മയെ കണ്ടു…പിള്ളേര് അതോടെ അമ്മയേയും മൈൻ്റാക്കി മുന്നേ നടന്നു…

” അല്ല മണവാളാ ഫസ്റ്റ് നൈറ്റ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…. ”

ഞാൻ അടുത്തെത്തിയതും അമ്മ തലേന്നത്തെ കാര്യം ഓർത്ത് വീണ്ടും തുടങ്ങി…പിള്ളേര് പോയിട്ടാണ് പറഞ്ഞത്… ഭാഗ്യം അല്ലേൽ ബാക്കി അവന്മാരുടെ വകയായിരിക്കും…

 

” ഇങ്ങക്കെന്താണ്…വീട്ടിന്നുള്ളത് പോരാഞ്ഞിട്ടാണോ ഇവിടുന്നും തുടങ്ങിയത്… ”

ഞാൻ അമ്മയെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു

” അതിന് സാറെന്തിനാ ചൂടാവുന്നെ… ചുമ്മാ നിന്നെ കാണുമ്പൊ ഒന്ന് കൊട്ടുന്നത് എൻ്റെ ഒരു ഹോബിയല്ലേ…മോൻ ക്ഷെമി… ”

അമ്മ ചിരിച്ചുകൊണ്ട് മറുപടി നൽകി

 

” മ്മ് പിന്നെ ഹോബി…ഞാൻ പോവ്വാ… ”

അതും പറഞ്ഞ് ഞാൻ അമ്മയെ കടന്ന് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…അപ്പോഴേക്കും അവന്മാര് സ്ഥലം കാലിയാക്കിയിരുന്നു…അതോണ്ട് ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു…പക്ഷെ പെട്ടെന്ന് പിന്നിലെ സീറ്റിലേക്ക് ആരോ ഒരൊറ്റ കേറലായിരുന്നു…

” അപ്പൊ എങ്ങനാ പോയിക്കൂടേ…. ”

തിരിഞ്ഞു നോക്കും മുന്നേ ശബ്ദം കേട്ടതു കൊണ്ട് ആളെ മനസ്സിലായി…ആ ശവം തന്നെ ദിവ്യ…

” എങ്ങോട്ട്…നിൻ്റപനെ അംഗനവാടിയിൽ ചേർക്കാനോ… എറങ്ങടി പുല്ലേ… ”

ഞാൻ ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ടുതന്നെ പറഞ്ഞു

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

88 Comments

Add a Comment
  1. (എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….)അതിനു അണ്ണൻ എന്തിനാ അത് എടുത്തു പറഞ്ഞെ കൊച്ചു ഗള്ളൻ ?.

    പൂവേടി ഈ പ്രയോഗം എന്നിക്കു നന്നേ ബോധിച്ചു ?.
    അമ്മയും അച്ഛനും പിന്നെ ദിവ്യയും എടുത്തുത്തിട്ടു ഐയറിൽ
    ✈️ കയറ്റുകയാണല്ലോ ?.
    പിന്നെ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ??❤️?.

  2. next part eni appoya

  3. next part e week undakumo

  4. നാളെ ഉണ്ടാവുമോ ?

  5. Exam ഒക്കെ കഴിഞ്ഞ് പതിയെ മതി ബ്രോ

    1. Vadakkan Veettil Kochukunj

      എക്സാം ഒക്കെ കഴിഞ്ഞു ബ്രോ..ഇപ്പൊ എഴുത്തിലാണ്…??

      1. Eppo varum bro???

        1. Vadakkan Veettil Kochukunj

          ഈ വീക്കിൽ തന്നെ തരാൻ ശ്രമിക്കാം…❣️

  6. Next part e week udakuvo

    1. Vadakkan Veettil Kochukunj

      എഴുതി തുടങ്ങി ബ്രോ…മാക്സിമം നോക്കാം…???

  7. ചെകുത്താൻ

    Katha adipoloyaan ……

    Next part ee aaycha undaakumo

    1. Vadakkan Veettil Kochukunj

      Bro കുറച്ച് തിരക്കുകളുണ്ട്… പക്ഷേ ഉടനെ തന്നെ തരാൻ ശ്രമിക്കാം…❤️

  8. ചെകുത്താൻ

    Katha adipoloyaan ……

    Next ee aaycha undaakumo

  9. അടിപൊളി ബ്രോ ഈ ഭാഗവും എന്നത്തെമ്പോലെ നന്നായിട്ടുണ്ട്??
    പിന്നെ, നമ്മുടെ ദിവ്യ ഇത്തവണ ഫുൾ ഫോമിൽ ആണല്ലോ?❤️

    1. Vadakkan Veettil Kochukunj

      അവള് കത്തി കയറട്ടെ ബ്രോ… എവിടെ വരെ പോകൂന്ന് നോക്കാം…??

  10. ഇവര് ഒരു നടക്ക് പോകില്ല.. ?

    ചുമ്മാ ചൊറിയാൻ ബെസ്റ്റ് ആണ്‌, അവന്റെ അമ്മക്ക് പറ്റിയ മരുമോൾ, ഹെപ്പി ഹെപ്പി..

    ഈ പാർട്ടും കിടുക്കി.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ഡാ….???

  11. കാപാലികൻ

    ഇങ്ങനെ കൊതിപ്പിക്കാതെ പേജ് കൂട്ടടോ ചങ്ങാതീ

    1. Vadakkan Veettil Kochukunj

      തിരക്കുകളിൽ ആയിരുന്നു ബ്രോ അതൊ പേജ് കുറഞ്ഞു പോയത്… അടുത്ത പാർട്ടിൽ സെറ്റാക്കാം…???

  12. നന്നായിട്ടുണ്ട് ബ്രൊ പേജ് കുറച്ചു കൂടുതൽ പ്രതികിഷിച്ചു ?

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…അടുത്ത പാർട്ടിൽ സെറ്റാക്കാം…??

  13. Bro kollam ??
    40+ page kaanumenn karuthy. But ith kuranj poi . Exam nte tension okke alle adutha part kurachoode page tharaan nokkane kochu

    1. Vadakkan Veettil Kochukunj

      ഒരുപാട് സ്നേഹം JK…???

      പിന്നെ അടുത്ത പാർട്ട് എന്തായാലും പേജ് കൂട്ടി എഴുതിയിരിക്കും…??

  14. Page കുറഞ്ഞു എന്നൊരു പ്രശ്നം മാത്രേ ഒള്ളു…. വായിച്ചു ഒന്ന് mood ആയി വരുമ്പോൾ തീർന്ന്……

    അവരുടെ അടികൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു…… അടുത്ത ഭാഗത്തിൽ page കൂട്ടാൻ ശ്രമിക്ക്….. ❤❤❤

    1. Vadakkan Veettil Kochukunj

      ബ്രോ കാരണങ്ങൾ ആദ്യത്തേ കമൻ്റ് സെക്ഷനിൽ ഞാൻ പറഞ്ഞാർന്നു…അതാണ് പേജ് കുറയാൻ കാരണം… പക്ഷെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…???

Leave a Reply

Your email address will not be published. Required fields are marked *