എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവരുടെ ജീവിതം മാറാൻ പോകുകയായിരുന്നു എന്നു….
ഒരു ദിവസം ദിവ്യ സ്കൂളിൽ നിന്നും തിരിച്ചു വരാൻ നോക്കുന്ന സമയത്താണ് അവളെ ആരോ പുറത്തുനിന്നും വിളിച്ചത്…
ദിവ്യയെ….
ആ വിളി കേട്ടതും അവൾ തിരിഞ്ഞ് നോക്കി..അതു അവളുടെ കൂടെ വർക് ചെയ്യുന്ന അവിടെയുള്ള സോഷ്യൽ ടീച്ചർ ആയ മഞ്ജു ആയിരുന്നു…അവൾ അവിടെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ അവളുടെ ഒരു കൂട്ടുകാരി കൂടി ആയിരുന്നു അത്..അവളെക്കാൾ 3 വയസു കൂടുതൽ ആയിരുന്നു അവൾക്ക്..4 വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അവളുടെ വലതുകാൽ അവൾക്ക് മുട്ടിനുമുകളിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു…ഒരു വെപ്പ് കാലിന്റെ സഹായത്തോടെ ആയിരുന്നു അവൾ ഇപ്പോൾ അവളുടെ ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്….
എടി പോകല്ലേ ഞാനും വരുന്നു.. അതും പറഞ്ഞു അവളും ദിവ്യയുടെ കൂടെ നടന്നു…
“ഇതെന്താ മഞ്ജു നീ ഇന്ന് നടക്കുന്നെ സാധാരണ നീ ഓട്ടോയിൽ പോകാരല്ലേ പതിവ് അതും വൈകി…”
ഒന്നുമില്ല വെറുതെ നിന്റെ കൂടെ നടക്കാം എന്നു കരുതി…അതും പറഞ്ഞു മഞ്ജു അവളുടെ കൂടെ നടന്നു…നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു വേഗത്തിൽ നടക്കാൻ മഞ്ജുവിന് ആകുന്നില്ലായിരുന്നു…അത് അറിയാവുന്ന ദിവ്യ പതിയെ ആണ് നടന്നത്….
അമ്മു കുട്ടി എന്തു പറയുന്നു….
Kolaam……
????
Intresting ആയി തോന്നുന്നുണ്ട്….
പക്ഷെ പേജ് കൂട്ടിയാൽ ഇതിലും മനോഹരമാവും…
Nice…. ❤️ ❤️ ❤️ നല്ല രീതിയില്‍ തന്നെ പോകട്ടെ….
കുറെ കൂടി അകത്തി എഴുതു ഒരു 50 പേജെങ്കിലും ആക്കാം.
kollam
Adipoli